മദർ തെരേസ അനുസ്മരണത്തിൽനിന്ന്.
പെരിങ്ങണ്ടൂർ: പോപ്പ് പോൾ മേഴ്സി ഹോമിൽ മദർ തെരേസ അനുസ്മരണം വിശുദ്ധ മദർ തെരേസയുടെ തിരുനാൾ ദിനത്തിൽ സംഘടിപ്പിച്ചു. മേഴ്സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി.
അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. 1994ൽ പോപ്പ് പോൾ മേഴ്സി ഹോമിന്റെ അനുബന്ധ സ്ഥാപനമായ ആശാനിലയം ഉദ്ഘാടനം ചെയ്തതു വിശുദ്ധ മദർ തെരേസയായിരുന്നു.
Tags : Commemoration NattuVishesham DistrictNews