പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: സെക്രട്ടേറിയറ്റിനു മുമ്പില്‍ 2001ല്‍ കുടില്‍കെട്ടല്‍ സമരം നടത്തിയതിനെത്തുടര്‍ന്ന് സര്‍ക്കാരും ആദിവാസി നേതാക്കളുമായി ഉണ്ടാക്കിയ കരാര്‍ നടപ്പാക്കി ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2003ല്‍ എം. ഗീതാനന്ദന്റെയും സി.കെ. ജാനുവിന്റെയും നേതൃത്വത്തില്‍ മുത്തങ്ങ വനത്തില്‍ സമരം ചെയ്തവരെ ബലപ്രയോഗത്തിലൂടെ കുടിയിറക്കുന്നതിനിടെ പോലീസുകാരന് വിനോദ് കൊല്ലപ്പെട്ട കേസില്‍ ജീവിച്ചിരിക്കുന്ന മുഴുവന്‍ പ്രതികളെയും ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടതിനെ സിപിഐ(എംഎല്) റെഡ് സ്റ്റാര്‍ ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.
മറ്റൊരു പോലീസുകാരനെയും വനം ജീവനക്കാരനെയും ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന് ഉള്‍പ്പെടെ നാലു പേരെ കോടതി ശിക്ഷിച്ചതില്‍ പ്രതിഷേധിച്ചു. സമരത്തിനെതിരായ പോലീസ് അതിക്രമത്തിനിടെ ആദിവാസി ജോഗി മരിച്ച സംഭവത്തില്‍ അന്വേഷണം ഉണ്ടാകാത്തത് വിവേചനമാണെന്ന് ആരോപിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചന്‍, എം.കെ. ഷിബു, കെ.ജി. മനോഹരന്, സി.ജെ. ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews case involving