എടത്വ: മുട്ടാര്‍ പഞ്ചായത്തിലെ വിവിധ തോടുകളിലെ പോളവരി ആഴംകൂട്ടി നീരൊഴുക്കു വര്‍ധിപ്പിക്കുന്നതിനും, മുട്ടാര്‍ സെന്റര്‍ റോഡ് ഉയര്‍ത്തുന്നതിനും, മുട്ടാര്‍ പഞ്ചായത്തു കെട്ടിടനിര്‍മാണത്തിനും ഫണ്ട് അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് എംഎല്‍എ റെജി ചെറിയാന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ നിവേദനം നല്കി.
പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. വിശ്വംഭരന്, വൈസ് പ്രസിഡന്റ് ടി. റോസമ്മ, സ്ഥിരം സമതി അധ്യക്ഷന്‍ മാത്യു എം. വര്‍ഗീസ്, അംഗങ്ങളായ ബൈജു കെ. ആറുപറ, ജോബിന് ജെ. പൂയ്യപ്പള്ളി, ടി.പി. വിനോദന്‍, രാജി സുനിൽ, നിജ എം. നായര്‍, അമ്പിളി പ്രമോദ് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് എംഎല്‍എ ഉറപ്പും നല്കി.