x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ട്ടു​പു​ഴ ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ല

വെബ് ഡെസ്ക്
Published: November 10, 2026 07:17 AM IST | Updated: November 10, 2026 07:17 AM IST

കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റ്.

ഇ​രി​ട്ടി: കേ​ര​ള–​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ കൂ​ട്ടു​പു​ഴ ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ അ​ടി​സ്ഥാ​ന സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ പ​രി​ശോ​ധ​ന. മാ​ക്കൂ​ട്ടം ചു​രം പാ​ത​വ​ഴി​യു​ള്ള ല​ഹ​രി​ക്ക​ട​ത്തും നി​യ​മ​വി​രു​ദ്ധ ച​ര​ക്കു​നീ​ക്ക​വും ത​ട​യാ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ക്രോ​സ് ബാ​റോ ബാ​രി​ക്കേ​ഡോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. പൊ​ലി​സ്, എ​ക്സൈ​സ്, മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ മൂ​ന്ന് ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലാ​യി 50-ലേ​റെ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ ഷി​ഫ്റ്റു​ക​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കൈ​കാ​ണി​ച്ചാ​ണ് നി​ർ​ത്തി​ക്കു​ന്ന​ത്. നി​ർ​ത്താ​തെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഓ​ടേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു​പേ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തെ വെ​ട്ടി​ച്ച് പു​ഴ​യി​ൽ ചാ​ടി​യ​തും സു​ര​ക്ഷാ വീ​ഴ്ച​യു​ടെ ഗൗ​ര​വം വ്യ​ക്ത​മാ​ക്കു​ന്നു. നേ​ര​ത്തേ പു​ഴ​യി​ൽ ചാ​ടി​യ ഒ​രാ​ളെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പു​ഴ​യി​ൽ ചാ​ടി​യ യു​വാ​വി​നെ പൊ​ലീ​സും എ​ക്സൈ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്തി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച സം​ഭ​വ​വും അ​തി​ർ​ത്തി​യി​ൽ ന​ട​ന്നി​ട്ടു​ണ്ട്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​ക്ക​ട​ത്തി​നെ​തി​രാ​യ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലെ പ​രി​മി​തി​ക​ൾ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​ൻ ക്രോ​സ് ബാ​റും ബാ​രി​ക്കേ​ഡും സ്ഥാ​പി​ക്ക​ണ​മെ​ന്ന ശു​പാ​ർ​ശ നേ​ര​ത്തേ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.
കു​ടി​വെ​ള്ളം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലി​ല്ല. കി​ണ​റോ സ്ഥി​രം ജ​ല​വി​ത​ര​ണ സം​വി​ധാ​ന​മോ ഇ​ല്ലാ​ത്ത​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ന്തം പ​ണം ചെ​ല​വ​ഴി​ച്ചാ​ണ് കു​ടി​വെ​ള്ളം വാ​ങ്ങു​ന്ന​ത്. ശു​ചി​മു​റി ഉ​പ​യോ​ഗി​ക്കാ​നു​ള്ള വെ​ള്ളം പോ​ലും പു​ഴ​യി​ൽ​നി​ന്ന് എ​ത്തി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ അ​തി​ർ​ത്തി റോ​ഡി​ന് വീ​തി വ​ർ​ധി​ച്ചെ​ങ്കി​ലും ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലെ വാ​ഹ​ന നി​യ​ന്ത്ര​ണ സം​വി​ധാ​നം ശാ​സ്ത്രീ​യ​മാ​ക്കി​യി​ട്ടി​ല്ല. ല​ഹ​രി​മ​രു​ന്ന്, മ​ദ്യം, നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ട​ത്ത് ത​ട​യാ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ര​ണ്ടു​വ​ർ​ഷം മു​ന്പ് സ​മ​ർ​പ്പി​ച്ച ശു​പാ​ർ​ശ​ക​ൾ​പോ​ലും ന​ട​പ്പാ​ക്കാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Tags : No security systems at Koottupuzha Nattuvishesham DistrictNews

Recent News

Corehub Up