x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം സ്‌​പെ​ഷ്യ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് നീ​ട്ടി

വെബ് ഡെസ്ക്
Published: September 10, 2026 11:51 PM IST | Updated: September 10, 2026 11:51 PM IST

പ്രതീകാത്മക ചിത്രം

പു​ന​ലൂ​ര്‍: തി​രു​വ​ന​ന്ത​പു​രം താം​ബ​രം സ​ര്‍​വീ​സ് ഒ​ക്‌ടോബ​ര്‍ 28 വ​രെ നീ​ട്ടി. യാ​ത്ര​ക്കാ​രു​ടെ മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ദ​ക്ഷി​ണ റെ​യി​ല്‍​വേ​യു​ടെ തീ​രു​മാ​നം. ര​ണ്ടി​ന് അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന സ​ര്‍​വീ​സാ​ണ് യാ​ത്ര​ക്കാ​രു​ടെ മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തെ തു​ട​ര്‍​ന്ന് ഒ​ക്‌ടോബ​ര്‍ 28 വ​രെ നീ​ട്ടി​യ​ത്.

ഓ​ണം സീ​സ​ണി​ല്‍ ആ​രം​ഭി​ച്ച സ​ര്‍​വീ​സി​ന് യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. തു​ട​ര്‍​ന്നും സ​ര്‍​വീ​സ് നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും നി​ര​ന്ത​ര​മാ​യി റെ​യി​ല്‍​വേ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ വ​ര്‍​ധി​ച്ച ആ​വ​ശ്യ​ക​ത​യും ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണ​വും പ​രി​ഗ​ണി​ച്ചാ​ണ് സ​ര്‍​വീ​സ് ദീ​ര്‍​ഘി​പ്പി​ക്കാ​ന്‍ ദ​ക്ഷി​ണ റെ​യി​ല്‍​വേ തീ​രു​മാ​നി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍, വ​ര്‍​ക്ക​ല, കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, ആ​വ​ണീ​ശ്വ​രം, പു​ന​ലൂ​ര്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ ട്രെ​യി​നി​ന് സ്റ്റോ​പ്പു​ക​ളു​ണ്ട്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​ണ് സ​ര്‍​വീ​സി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ നി​ന്ന് താം​ബ​ര​ത്തേ​ക്ക് 16, 23, 30, ഒ​ക്‌ടോബ​ര്‍ 07, 14, 21, 28 തീ​യ​തി​ക​ളി​ലാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. താം​ബ​ര​ത്തു നി​ന്ന് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ലേ​ക്ക് 17, 24, ഒ​ക്‌ടോബ​ര്‍ 01, 08, 15, 22, 29 തീ​യ​തി​ക​ളി​ലാ​യി​രി​ക്കും സ​ര്‍​വീ​സ്.

മ​ധു​ര, ഡി​ണ്ടി​ഗ​ല്‍, തി​രു​ച്ചി​റ​പ്പ​ള്ളി, വി​ല്ലു​പു​രം, ചെ​ന്നൈ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നും അ​വി​ടെ​നി​ന്ന് തി​രി​ച്ചെ​ത്തു​ന്ന​തി​നും ഈ ​പ്ര​ത്യേ​ക ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​ണ്. ഓ​ണം സ്‌​പെ​ഷ​ലാ​യി ആ​രം​ഭി​ച്ച സ​ര്‍​വീ​സ് ദീ​ര്‍​ഘി​പ്പി​ച്ച​തോ​ടെ തി​രു​വ​ന​ന്ത​പു​രം-​കൊ​ല്ലം-​പു​ന​ലൂ​ര്‍ മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ചെ​ന്നൈ ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​മി​ഴ്‌​നാ​ട്ടി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്രാ സൗ​ക​ര്യം ല​ഭി​ക്കും. പ്ര​ത്യേ​കി​ച്ച് മ​ധു​ര, ഡി​ണ്ടി​ഗ​ല്‍, തി​രു​ച്ചി​റ​പ്പ​ള്ളി മേ​ഖ​ല​ക​ളി​ലേ​ക്ക് സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് സ​ര്‍​വീ​സ് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.

Tags : Special Train NattuVishasham DistrictNews

Recent News

Corehub Up