നെടുമങ്ങാട് : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് താഹിർ നെടുമങ്ങാട് അധ്യക്ഷനായി. ജില്ല സെക്രട്ടറി നെട്ടയിൽ ഷിനു ഉദ്ഘാടനം ചെയ്തു. നൗഷാദ് ഖാൻ, സോണി,മനു വാണ്ട, ഷാജഹാൻ,അഖിൽ പേരുമല, റംജീന, അഫ്സൽ, അബിൻഷാ വാളിക്കോട്, ശരീഫ്, സജി, ബിബിൻ, അൽഫിയ സലിം തുടങ്ങിയവർ പങ്കെടുത്തു.
Tags : Oommen Chandy Commemoration