ജില്ല സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ കരുവഞ്ചാൽ ആശാഭവൻ സ്പെഷൽ സ്കൂളിന് പൗരാവലി നൽകിയ സ്വീകരണത്തിൽ നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോള
കരുവഞ്ചാൽ: ജില്ലാ സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കരുവഞ്ചാൽ ആശാഭവൻ സ്പെഷൽ സ്കൂൾ ഓവറോൾ കിരീടം നേടി. കലോത്സവത്തിൽ ഓവറോൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആശാഭവനിലെ വിദ്യാർഥികൾക്കും, ഇവർക്ക് പരിശീലനം നൽകി സഹായിച്ച സിസ്റ്റേഴ്സിനും, അധ്യാപകർക്കും കരുവഞ്ചാൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം ഒരുക്കി.
സ്വീകരണ ചടങ്ങ് നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു. എസ്എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ട്രീസാ പാലക്കൽ അധ്യക്ഷത വഹിച്ചു. കരുവഞ്ചാൽ ഇടവക വികാരി ഫാ. ജോസഫ് ഈനാച്ചേരി, ബ്ലോക്ക് പഞ്ചായത്തംഗം വി.എ. റഹീം, പഞ്ചായത്തംഗങ്ങളായ സി.സി. രാജൻ, സോണി കവിയിൽ, ഏകോപന സമിതി പ്രസിഡന്റ് ജെയിംസ് പുത്തൻപുര, ജനറൽ സെക്രട്ടറി റോയ് പുളിക്കൽ, ടോമി കുമ്പിടിയാമാക്കൽ, കെ. സഹീർ, പി.വി. നാരായണൻ, ആശാഭവൻ പ്രിൻസിപ്പൽ സിസ്റ്റർ മെർലിൻ, മാനേജർ സിസ്റ്റർ മേഴ്സിറ്റ എന്നിവർ പ്രസംഗിച്ചു.
Tags :