x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി: ക്ര​മീ​ക​ര​ണ​മു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ്

വെബ് ഡെസ്ക്
Published: July 25, 2026 11:13 PM IST | Updated: July 25, 2026 11:13 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ: കെ.​എം. മാ​ണി സ്മാ​ര​ക ഗ​വ​ണ്‍​മെ​ന്‍റ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കാ​ര്‍​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​റോ​ള​ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഡോ​ക്‌​ട​ര്‍​മാ​രി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​ര്‍ ഉ​റ​പ്പു ന​ല്‍​കി.

സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ര്‍​ത്ത ആ​രോ​ഗ്യ​വ​കു​പ്പി​നാ​യു​ള്ള കാ​യ​ക​ല്‍​പ്പം ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യി​ല്‍ മു​ന്‍ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ജ​യ്‌​സ​ണ്‍ മാ​ന്തോ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന​ലെ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ലാ​ണ് ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി ന​ട​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്‌​ട​ര്‍​മാ​രെ പ​ക​രം ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​തെ മാ​റ്റി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ള്‍ ഇ​ല്ലാ​താ​യ​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ജോ​ലി ക്ര​മീ​ക​ര​ണ​വ്യ​വ​സ്ഥ​യി​ല്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം ഡോ​ക്‌​ട​ര്‍ നി​യ​മ​നം ന​ട​ത്തു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്‌​ട​ര്‍ മ​റു​പ​ടി ന​ല്‍കി.

ഡ​യ​ഗ്‌​നോ​സ്റ്റി​ക് കോം​പ്ല​ക്‌​സി​ലേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി അ​നു​വ​ദി​ച്ച 4.25 കോ​ടി രൂ​പ​യു​ടെ പു​തി​യ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കു​ക, ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ന​ല്‍​കു​ക, സ്‌​ട്രോ​ക്ക് യൂ​ണി​റ്റ്, ഇ​ന്‍​ഫെ​ര്‍​ട്ടി​ലി​റ്റി, ബ്ല​ഡ് ബാ​ങ്ക്, ട്രോ​മാ​ കെ​യ​ര്‍ വി​ഭാ​ഗ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക, കാ​ന്‍​സ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഡോ​ക്‌​ട​ര്‍ ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. നി​വേ​ദ​ന​ങ്ങ​ളി​ലും പ​രാ​തി​ക​ളി​ലും ഉ​ചി​ത​മായ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് മന്ത്രി അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Pala General Hospital

Recent News

Corehub Up