x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ങ്ക​ട ട്രാ​ക്കി​ൽ പാ​സ​ഞ്ച​ർ, മെ​മു യാ​ത്ര​ക്കാ​ർ!

സ്വ​ന്തം ലേ​ഖ​ക​ൻ
Published: November 12, 2026 05:27 AM IST | Updated: November 12, 2026 05:27 AM IST

മ​റ്റു ട്രെ​യി​നു​ക​ൾ ക​യ​റ്റി​വി​ടു​ന്ന​തി​നാ​യി ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ നി​ർ‌​ത്തി​യി​ട്ട​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ. ഇ​ട​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി

കൊ​ച്ചി: ഒ​ന്ന​ല്ല, ര​ണ്ട​ല്ല, ദി​വ​സ​ങ്ങ​ളേ​റെ​യാ​യി ഈ ​ട്രെ​യി​നി​ങ്ങ​നെ വൈ​കി​യോ​ടു​ന്ന​ത്...! കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നു വൈ​കി​യോ​ടി​യെ​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്കാ​യി സ്ഥി​ര​യാ​ത്ര​ക്കാ​ർ അ​ധി​ക​മാ​യി യാ​ത്ര ചെ​യ്യു​ന്ന പാ​സ​ഞ്ച​റും മെ​മു​വു​മൊ​ക്കെ ഇ​ങ്ങ​നെ പി​ടി​ച്ചി​ടു​ന്ന​ത് ക്രൂ​ര​ത​യാ​ണ്...! ഇ​ട​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ക​ഴി​ഞ്ഞ ദി​വ​സം കേ​ട്ട വ​നി​താ യാ​ത്ര​ക്കാ​രി​യു​ടെ പ​രി​ഭ​വ​മാ​ണി​ത്. ഇ​വി​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​വ​ർ​ക്ക് ട്രെ​യി​ൻ വൈ​കി​യോ​ടു​ന്ന​തു മൂ​ലം കൃ​ത്യ​സ​മ​യ​ത്തു പ​ഞ്ചിം​ഗ് ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യു​മു​ണ്ട്.
രാ​വി​ലെ 8.50ന് ​ഇ​ട​പ്പ​ള്ളി സ്റ്റേ​ഷ​നി​ലെ​ത്തേ​ണ്ട ഗു​രു​വാ​യൂ​ർ -എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ട്രെ​യി​ൻ 1.20 മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യെ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി ആ​വ​ലാ​തി പ​ങ്കു​വ​ച്ച​ത്. ട്രെ​യി​ൻ വൈ​കി​യോ​ടു​ന്ന​തി​ന്‍റെ പ​ണി കി​ട്ടു​ന്ന​വ​രി​ൽ ഇ​തൊ​രാ​ള​ല്ല; ഇ​ങ്ങ​നെ നി​ര​വ​ധി പേ​ർ ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ടം ത​ങ്ങ​ളു​ടെ ജോ​ലി​യെ​യും ശ​ന്പ​ള​ത്തെ​യും ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലേ​ക്കു വ​രെ​യെ​ത്തി​ച്ചെ​ന്ന് സ​ങ്ക​ട​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്.

നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ

തൃ​ശൂ​ർ-​എ​റ​ണാ​കു​ളം പാ​ത​യി​ൽ രാ​വി​ലെ​യു​ള്ള മെ​മു, പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ യാ​ത്ര ചെ​യ്ത് ആ​ലു​വ, ഇ​ട​പ്പ​ള്ളി, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി എ​ത്തു​ന്ന​വ​ർ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്. ചെ​റി​യ ശ​ന്പ​ള​ത്തി​നു ജോ​ലി ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സീ​സ​ൺ ടി​ക്ക​റ്റി​ൽ ട്രെ​യി​ൻ യാ​ത്ര​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ല​ഭി​ക്കു​ന്ന ശ​ന്പ​ളം, എ​ല്ലാ ദി​വ​സ​വും ബ​സി​ലോ മെ​ട്രോ​യി​ലോ യാ​ത്ര ചെ​യ്യാ​ൻ പ​ര്യ​പ്ത​മ​ല്ലെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്.
ട്രെ​യി​ന​ല്ലാ​തെ മ​റ്റു മാ​ർ​ഗ​മി​ല്ല

രാ​വി​ലെ​യു​ള്ള ട്രെ​യി​നു​ക​ളി​ൽ ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​ർ​ക്ക്, ഇ​വി​ടേ​ക്കെ​ത്താ​ൻ ബ​സു​ക​ളെ ആ​ശ്ര​യി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യു​ണ്ട്. തൃ​ശൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​ല​ക്കു​ടി, അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കു രാ​വി​ലെ ട്രെ​യി​ൻ വൈ​കി​യാ​ൽ, പ​ക​രം ബ​സ് മാ​ർ​ഗം കൃ​ത​യ​മ​യ​ത്ത് അ​മൃ​ത​യി​ലേ​ക്കെ​ത്തു​ന്ന​തു പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

പ​ണി​യാ​യി അ​റ്റ​കു​റ്റ​പ്പ​ണി!

തൃ​ശൂ​ർ-​എ​റ​ണാ​കു​ളം പാ​ത​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ലാ​ണ് ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്ന​തെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ൽ ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഏ​താ​നും ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​മെ​ന്നു റെ​യി​ൽ​വേ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്നും അ​തി​നു ശേ​ഷ​വും തു​ട​ർ​ച്ച​യാ​യി ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്ന​താ​ണു സ്ഥി​തി.

വൈ​കി​യോ​ട്ട​ക്കാ​ർ !

ട്രെ​യി​നു​ക​ളി​ൽ തി​ര​ക്കേ​റെ​യു​ള്ള ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഗു​രു​വാ​യൂ​ർ -എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ എ​റ​ണാ​കു​ളം ടൗ​ൺ‌ (നോ​ർ​ത്ത്) സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത് 10.25ന്. ​എ​ത്തേ​ണ്ട സ​മ​യം 9.02 ആ​ണ്. വൈ​കി​യ​ത് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം. ചെ​ന്നൈ-​ആ​ല​പ്പി എ​ക്സ്പ്ര​സും ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ണ് എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ത്. തൃ​ശൂ​ർ‌ ഭാ​ഗ​ത്തു​നി​ന്നു രാ​വി​ലെ എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം മെ​മു, മ​ധു​ര എ​ക്സ്പ്ര​സ്, ബം​ഗ​ളൂ​രു-​ക​ന്യാ​കു​മാ​രി ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ്,പാ​ല​ക്കാ​ട്-​എ​റ​ണാ​കു​ളം മെ​മു എ​ന്നീ ട്രെ​യി​നു​ക​ൾ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി വൈ​കി​യാ​ണ് ഈ ​റൂ​ട്ടി​ൽ ഓ​ടി​യ​ത്.

വ​ല്ലാ​ത്തൊ​രു പി​ടി​ച്ചി​ട​ൽ

പാ​സ​ഞ്ച​ർ, മെ​മു ട്രെ​യി​നു​ക​ൾ, ദീ​ർ​ഘ​ദൂ​ര, സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ൾ​ക്കാ​യി ചെ​റി​യ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തി​യി​ടു​ന​ത് പ​തി​വാ​യി​ട്ടു​ണ്ടെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം വൈ​കി എ​റ​ണാ​കു​ള​ത്തെ​ത്തി​യ ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ തൃ​ശൂ​രി​നും ഇ​ട​പ്പ​ള്ളി​ക്കു​മി​ട​യി​ൽ നാ​ലി​ട​ത്ത് പി​ടി​ച്ചി​ട്ടു. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു വൈ​കി​യോ​ടി​യെ​ത്തു​ന്ന ട്രെ​യി​നു​ക​ൾ​ക്കു വേ​ണ്ടി​യാ​ണു സ്ഥി​ര യാ​ത്ര​ക്കാ​ർ‌ ഏ​റെ​യു​ള്ള പാ​സ​ഞ്ച​ർ, മെ​മു ട്രെ​യി​നു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്. ഇ​ന്ന​ലെ​യും ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ അ​ര​മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ത്.

സ​മ​യം കു​റി​ച്ച​വ​രെ സ​മ്മ​തി​ക്ക​ണം

ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ രാ​വി​ലെ എ​റ​ണാ​കു​ളം ടൗ​ൺ (നോ​ർ​ത്ത്) സ്റ്റേ​ഷ​നി​ലെ​ത്തേ​ണ്ട സ​മ​യം 9 ആ​ണ്. എ​ന്നാ​ൽ ഇ​വി​ടു​ന്നു നോ​ക്കി​യാ​ൽ കാ​ണാ​വു​ന്ന​ത്ര ദൂ​ര​ത്തു​ള്ള എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ (സൗ​ത്ത്) സ്റ്റേ​ഷ​നി​ലേ​ക്ക് ഈ ​ട്രെ​യി​ൻ എ​ത്തേ​ണ്ട സ​മ​യം 9.25. പ​ര​മാ​വ​ധി അ​ഞ്ചു മി​നി​ട്ടു​കൊ​ണ്ട് ഓ​ടി​യെ​ത്താ​വു​ന്ന ട്രെ​യി​നി​നു റ​ണ്ണിം​ഗ് ടൈം ​റെ​യി​ൽ​വേ ത​ന്നെ നി​ശ്ച​യി​ച്ച​ത് 25 മി​നി​ട്ട്.

അ​വ​സാ​ന സ്റ്റേ​ഷ​നി​ലെ​ത്തു​ന്പോ​ൾ അ​ന്നു വൈ​കി​യോ​ടി​യ സ​മ​യ​ത്തി​ന്‍റെ ദൈ​ർ​ഘ്യം കു​റ​ച്ചു​കാ​ട്ടാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ കു​റു​ക്കു​വ​ഴി​യാ​ണി​തെ​ന്നു യാ​ത്ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സൗ​ത്ത് ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട പ​തി​വു​യാ​ത്ര​ക്കാ​രേ​റെ​യും റെ​യി​ൽ​വേ​യു​ടെ സ​മ​യ​ക്കു​രു​ക്ക് മൂ​ലം നോ​ർ​ത്തി​ൽ ഇ​റ​ങ്ങി മെ​ട്രോ​യോ ബ​സോ പി​ടി​ചു യാ​ത്ര ചെ​യ്യു​ന്ന​തു പ​തി​വാ​ണ്.

വൈ​കി​ല്ലെ​ന്നു പ​റ​ഞ്ഞി​ട്ട്?

ഒ​രു വ​ർ​ഷം മു​ന്പ് തു​ട​ർ​ച്ച​യാ​യ നി​വേ​ദ​ന​ങ്ങ​ളു​ടെ​യും പ​രാ​തി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​റി​ന്‍റെ കാ​ര്യ​ത്തി​ൽ റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്ക് അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. തൃ​ശൃ​രി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ൽ പാ​സ​ഞ്ച​ർ മ​റ്റു ട്രെ​യി​നു​ക​ൾ​ക്കാ​യി പി​ടി​ച്ചി​ടി​ല്ലെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. മാ​സ​ങ്ങ​ളോ​ളം ഇ​തു വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​വു​ക​യും ചെ​യ്തു.

എ​ന്നാ​ൽ പി​ന്നീ​ട്, അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ​യും മ​റ്റും പേ​രി​ൽ മ​റ്റു ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്പോ​ൾ പി​ടി​ച്ചി​ടാ​നു​ള്ള നി​യോ​ഗം ഇ​പ്പോ​ൾ പാ​സ​ഞ്ച​റു​ക​ൾ​ക്കു ത​ന്നെ.

Tags : Passenger and MEMU travelers Nattuvishesham DistrictNews

Recent News

Corehub Up