രാജാക്കാട്: രാജാക്കാട് എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ പുതിയ ഭരണ സമിതിയംഗങ്ങളെയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയും ആദരിച്ചു.
കരയോഗം ഹാളിൽ പ്രസിഡന്റ് പി.ബി. മുരളീധരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനിൽകുമാർ മഠത്തിനകത്ത്, കരയോഗം ഭാരവാഹികളായ ആർ. ബാലൻപിള്ള, കെ. സുനിൽ, രാജഗോപാൽ, രാധാമണി എന്നിവർ പ്രസംഗിച്ചു.
പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ ടി.കെ. സുജിത്, മിനി ബേബി, സന്ധ്യ ബൈജു, അംഗങ്ങളായ സി.ആർ. രാജു, ജോഷി കന്യാക്കുഴി, ബിന്ദു ജീവൻകുമാർ, ബാബു കൊച്ചുപുര, ഗീതാ പ്രസാദ്, സുധീർ കോട്ടക്കുടി, ശ്രീജ സനിൽ, ആശ അജിമോൻ ബ്ലോക്ക് പഞ്ചായത്തംഗം വിപിൻ സി. അഗസ്റ്റ്യൻ എന്നിവരെയാണ് ആദരിച്ചത്.
Tags : nattu vishesham People's representatives