x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ഫി​ക്സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​രു​ന്ന ബൈ​ക്കി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് പൊ​ലി​സു​കാ​ര​ന് പ​രി​ക്ക്

വെബ്ഡെസ്ക്
Published: November 11, 2026 11:07 PM IST | Updated: November 11, 2026 11:07 PM IST

ചാ​രും​മൂ​ട് ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ ഇ​ന്ന​ലെ ന​ട​ന്ന അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം. ബൈ​ക്ക് യാ​ത്രി​ക​നാ​യ പൊ​ലി​സു​കാ​ര​ൻ വീ​ണു​കി​ട​ക്കു​ന്ന​തും ബൈ​ക്ക് ഉ​രു​ണ്ടുവ​രു​ന്ന​തും കാ​ണാ

ചാ​രും​മൂ​ട്: സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് പൊ​ലി​സു​കാ​ര​ന് പ​രി​ക്കേ​റ്റു. നൂ​റ​നാ​ട് സ​ർ​ക്കി​ൾ ഓ​ഫിസി​ലെ സി​പി​ഒ കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി ഗോ​ഗു​ൽ​നാ​ഥിനാണ് (28) പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ അ​ടൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ട​ത് കൈ​ക്ക് ഒ​ടി​വു​സം​ഭ​വി​ച്ച​തി​നാ​ൽ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ത​ല​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ പോ​യി​ന്‍റിലാ​യി​രു​ന്നു അ​പ​ക​ടം. സി​ഗ്‌​ന​ലി​ൽ നി​ർ​ത്തി​യി​രു​ന്ന ബൈ​ക്കി​ലേ​ക്ക് പി​ന്നി​ൽ വ​ന്ന സ്വകാര്യബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗോ​ഗു​ൽ​നാ​ഥ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യും ബൈ​ക്ക് അ​മ്പ​ത് മീ​റ്റ​റോ​ളം മു​ന്നോ​ട്ട് ഉ​രു​ണ്ടു​പോ​യി മ​റി​യു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം കാ​ൽന​ട​യാ​ത്ര​ക്കാ​രോ വാ​ഹ​ന​ങ്ങ​ളോ വ​രാ​തി​രി​രു​ന്ന​തി​നാ​ൽ മ​റ്റപ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി. നൂ​റ​നാ​ട് പൊ​ലി​സ് ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഡ്രൈ​വ​ർ അ​നൂ​പിനെതിരേ (35) കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

Tags : Police officer injured after a private bus Nattuvishesham DistrictNews

Recent News

Corehub Up