നരേന്ദ്ര മോദി
വണ്ടൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനത്തില് യുവമോര്‍ച്ച മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടൂര്‍ താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിച്ചു. ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.ആര്. രശ്മില് നാഥ് ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസായി ആചരിക്കുന്നതിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ ഒരുമാസം നീളുന്ന ശുചീകരണ യജ്ഞങ്ങളും സേവന പ്രവര്‍ത്തനങ്ങളും നടത്തും. യുവമോര്‍ച്ച ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അഖില്‍ സായി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സന്തോഷ്, സനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് സി.എസ്. ലിബിന്, ജില്ലാ സെക്രട്ടറി കാര്‍ത്തിക, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.എം. ബാലകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : District News Nattuvishesham Birthday Hospital Cleaned