x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​പ്ര​തി​നി​ധി​ക​ൾ ബോ​ട്ടി​ലെ​ത്തി മ​രു​ന്നും ഭ​ക്ഷ​ണ​വും ന​ൽ​കി

വെബ് ഡെസ്ക്
Published: August 5, 2026 11:49 PM IST | Updated: August 5, 2026 11:49 PM IST

ചി​റ​പ്പാ​ട് ഭ​വ​നി​ൽ ശ​ശി​ക്ക് ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്നു.

ഉ​ദ​യ​നാ​പു​രം:​പു​ഴ​യും തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കി വെ​ള്ള​പ്പൊ​ക്കം സ​ർ​വ​നാ​ശം വി​ത​ച്ച ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട ചി​റ​പ്പാ​ട് വാ​ഴ​മ​ന​പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​വും മ​രു​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ത്തി​ച്ചു ന​ൽ​കി.

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി.​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​നപ്ര​തി​നി​ധി​ക​ൾ ബോ​ട്ടി​ൽ വീ​ടു​ക​ളി​ലെ​ത്തി മ​രു​ന്നും ഭ​ക്ഷ​ണ​വും ന​ൽ​കി​യ​ത്. പ്ര​സി​ഡ​ന്‍റി​നൊ​പ്പം ഉ​ദ​യ​നാ​പു​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​ല​ക്സ്തോ​മ​സ്, ബ്ലോ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എന്നിവരുമു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham Local News Representatives medicine and food

Recent News

Corehub Up