ലീഡേഴ്സ് മീറ്റ് 2026 മോൺ. ജോൺ ബോയ വെളിയിൽ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: ആലപ്പുഴ രൂപത ലെയ്റ്റി കമ്മീഷന്റെയും കേരള ലത്തീൻ കത്തോലിക്ക വിമൻ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജനപ്രതിനിധികളെയും സാമൂഹിക പ്രവർത്തകരെയും ആദരിക്കാൻ ലീഡേഴ്സ് മീറ്റ് 2026 സംഘടിപ്പിച്ചു. ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ നടന്ന സംഗമത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തദ്ദേശ ഭരണ പ്രതിധികളും രാഷ്ട്രീയ, സാമൂഹിക നേതാക്കളും പങ്കെടുത്തു.
ആലപ്പുഴ രൂപത വികാരി ജനറൽ ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. അനുമോദന യോഗം മോൺ. ജോൺ ബോയ വെളിയിൽ ഉദ്ഘാടനം ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഭരണഘടന, പഞ്ചായത്തിരാജ്, ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെക്കുറിച്ച് രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശേരി, പുന്നപ്ര വടക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കിലാ ട്രെയിനറുമായ സൈറസ്, കേരള ടൈലറിംഗ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർപേഴ്സൺ എലിസബത്ത് അസീസി, കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, ഫിഷർമെൻ വെൽഫെയർ ഫണ്ട് ബോർഡ് റീജണൽ എക്സിക്യൂട്ടീവ് പി.ആർ. കുഞ്ഞച്ചൻ എന്നിവർ ക്ലാസെടുത്തു.
രൂപത ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കെഎൽസിഡ്ബ്ല്യുഎ ഡയറക്ടർ അമ്പി ലിയോൺ, പ്രസിഡന്റ് സോഫി രാജു, ലെയ്റ്റി കമ്മീഷൻ സെക്രട്ടറി സന്തോഷ് കൊടിയനാട്, കുഞ്ഞുമോൻ, മുനിസിപ്പൽ ചെയർ പേഴ്സൺ മോളി ജേക്കബ്, ബ്ലോക്ക് മെംബർ ക്ലീറ്റസ് പുന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : representatives nattuvishasham local news