കണ്ണൂര്‍ ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് തയാറാക്കിയ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍.
കാസര്‍ഗോഡ്: നായന്മാര്മൂല ടിഐഎച്ച്എസ്എസില്‍ നടന്ന റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ 1551 പോയിന്റോടെ കാസര്‍ഗോഡ് ഉപജില്ല ചാമ്പ്യന്മാരായി. ഹൊസ്ദുര്‍ഗ് (1385) രണ്ടും ബേക്കല്‍ (1366) മൂന്നും സ്ഥാനങ്ങള്‍ നേടി.
ചെറുവത്തൂര്‍ (1256), കുമ്പള (1240), ചിറ്റാരിക്കാല്‍ (1185), മഞ്ചേശ്വരം (990) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്റ് നില. സ്കൂളുകളില്‍ 428 പോയന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് കിരീടം ചൂടി.
ചെമ്മനാട് സിജെഎച്ച്എസ്എസ് (358) രണ്ടും പെരിയ ജിഎച്ച്എസ്എസ് (319) മൂന്നും സ്ഥാനങ്ങള്‍ നേടി. ചായ്യോത്ത് ജിഎച്ച്എസ്എസും (302) പിലിക്കോട് ജിഎച്ച്എസ്എസും (259) നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. ശാസ്ത്രമേളയിലും പ്രവൃത്തിപരിചയമേളയിലും ദുര്‍ഗ എച്ച്എസ്എസും ഗണിതശാസ്ത്രമേളയില് പെരിയ ജിഎച്ച്എസ്എസും സാമൂഹ്യശാസ്ത്രമേളയില് ചായ്യോത്ത് ജിഎച്ച്എസ്എസും ഐടി മേളയില്‍ ചെമ്മനാട് സിജെഎച്ച്എസ്എസും ജേതാക്കളായി.
സമാപനസമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിന് കബീര്‍ അധ്യക്ഷതവഹിച്ചു.
ജില്ലാ പൊലിസ് മേധാവി പി. നിധിന്‍രാജ് സമ്മാനവിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.കെ. സോയ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മനു, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഇ.ശാന്തകുമാരി, സ്കൂള്‍ മാനേജര്‍ എം.അബ്ദുല്ല ഹാജി, മുഖ്യാധ്യാപകന്‍ പി.കെ.അനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് എം.എ.അബ്ദുള്‍ റഫീഖ്, പ്രിന്‍സിപ്പല്‍ കെ.അബ്ദുല്ല കുഞ്ഞി, ഇ. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Revenue District Science Festival: Nattuvishesham DistrictNews