x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യു​ടെ കാ​ൽ അറ്റു

വെബ് ഡെസ്ക്
Published: September 11, 2026 03:07 AM IST | Updated: September 11, 2026 03:07 AM IST

പ്രതീകാത്മക ചിത്രം

പ​റ​വൂ​ർ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​നും ടോ​റ​സ് ലോ​റി​ക്കി​ട​യി​ലും കു​ടു​ങ്ങി സ്കൂ​ട്ട​ർ യാ​ത്രി​ക​യു​ടെ കാ​ൽ അറ്റു.​ആ​ലു​വ കീ​ഴ്മാ​ട് എ​രു​മ​ത്ത​ല കോ​വാ​ട്ട് വീ​ട്ടി​ൽ കെ.​യു. പ്രി​യ​ങ്ക​യ്ക്കാ​ണ് (35) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യക്ക് ഒ​ന്നി​ന് മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പി​ലാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​രി​ടോ​ൺ ഫാ​ർ​മ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ പ്രി​യ​ങ്ക ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് എ​ത്തി​യ​ത്.

ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഏ​ഴി​ക്ക​ര​യി​ലേ​ക്ക് പോ​കു​ന്ന അ​ഞ്ജ​ലി എ​ന്ന ബ​സ് റോ​ഡി​ൽ നി​ർ​ത്തി ആ​ളെ ക​യ​റ്റു​ന്ന​തി​നി​ടെ അ​തേ ദി​ശ​യി​ൽ വ​ന്ന യു​വ​തി​യു​ടെ സ്കൂ​ട്ട​റി​നെ മ​റി​ക​ട​ന്നെ​ത്തി​യ ടോ​റ​സ് ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ടോ​റ​സി​ൽ സ്കൂ​ട്ട​ർ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ ബ​സി​ന്‍റെ മു​ൻ ച​ക്ര​ത്തി​ന​ടി​യി​ലേ​ക്കും യു​വ​തി ടോ​റ​സി​ന​ടി​യി​ലേ​ക്കും തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. പ്രി​യ​ങ്ക​യു​ടെ വ​ല​തു​കാ​ലി​ൽ ടോ​റ​സി​ന്‍റെ ട​യ​ർ ക​യ​റി​യി​റ​ങ്ങി.

വ​ല​തു​കാ​ലി​ന്‍റെ പാ​ദ​ത്തി​നു മു​ക​ളി​ൽ നി​ന്ന് അ​റ്റ നി​ല​യി​ലാ​യി​രു​ന്ന പ്രി​യ​ങ്ക​യെ ആദ്യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പിന്നീട് ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്രവേശിപ്പിച്ചു. വ​ല​തു​കാ​ൽ​മു​ട്ടി​ന് താ​ഴെ ഗു​രു​ത​ര പ​രി​ക്കു​ണ്ടെ​ന്നാ​ണ് വി​വ​രം.

Tags : Accident NattuVishasham DistrictNews

Recent News

Corehub Up