എസ്.ജെ.ബി ട്രെമെൻഡോ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ജേതാക്കളായ കോട്ടയം ഗിരിദീപം സ്കൂളിനു റവ. ഡോ ഫിലിപ്പ് വടക്കേകളം ട്രോഫി കൈമാറുന്നു.
കറുകച്ചാൽ: സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്സ് ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് എസ്.ജെ.ബി ട്രെമെൻഡോ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ ചങ്ങനാശേരി എകെഎം സ്കൂളും കോട്ടയം ഗിരിദീപം സ്കൂളും ഏറ്റുമുട്ടി.
ആവേശകരമായ പോരാട്ടത്തിനൊടുവിൽ 46 പോയിന്റ് നേടി ഗിരിദീപം സ്കൂൾ ജേതാക്കളായി. സമാപന സമ്മേളനത്തിൽ മുൻ ഫിബ ഇന്റർനാഷണൽ റഫറിയും ചങ്ങനാശേരി എസ്ബി കോളജ് മുൻ പ്രിൻസിപ്പലുമായ റവ. ഡോ. ഫിലിപ്പ് വടക്കേക്കളം മുഖ്യാതിഥിയായി.
Tags : Basketball Tournament Nattuvishesham DistrictNews DeepikaNews