x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണ​റി​ഞ്ഞ് വി​ത്തി​റ​ക്കി; വി​ള​ഞ്ഞ​ത് പൊ​ന്ന്

കോ​ട്ടൂ​ർ സു​നി​ൽ
Published: November 21, 2026 01:12 AM IST | Updated: November 21, 2026 01:12 AM IST

ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ

കാ​ട്ടാ​ക്ക​ട: റ​ബ​ർ മു​റി​ച്ച് മാ​റ്റി അ​വി​ടെ കൃ​ഷി ചെ​യ്ത​ത് മാ​വും പ്ലാ​വും. തൃ​ക്കാ​ർ​ത്തി​ക​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ പു​ഴു​ക്കി​നു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണ് ക​ർ​ഷ​ക​നാ​യ ന​രു​വാ​മു​ട് ചി​റ്റി​ക്കോ​ട് പ്ര​ശാ​ന്തി​യി​ൽ ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ (65) എ​ന്ന സം​ഘ​മൈ​ത്രി ബാ​ല​ച​ന്ദ്ര​ൻ. മ​ണ്ണ​റി​ഞ്ഞ് ബാ​ല​ച​ന്ദ്ര​ൻ വി​ത്തി​റ​ക്കി​യ​പ്പോ​ൾ മ​ണ്ണി​ൽ വി​ള​ഞ്ഞ​ത് പൊ​ന്ന്. കാ​ട്ടാ​ക്ക​ട ഓ​ണം​കോ​ടു​ള്ള നാ​ല് ഏ​ക്ക​ർ കൃ​ഷി​ഭൂ​മി​യി​ൽ ന​ട​ക്കു​ന്ന​ത് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ കൂ​വ​ക്കൊ​യ്ത്ത്.

2017 ലാ​ണ് ബാ​ല​ച​ന്ദ്ര​ൻ ഓ​ണം​കോ​ടു​ള്ള നാ​ല് ഏ​ക്ക​റി​ലെ റ​ബ​ർ മു​റി​ച്ചു​മാ​റ്റി 150 മൂ​ട് 10 ഇ​ന​ങ്ങ​ളി​ലു​ള്ള വ​രി​ക്ക​പ്ലാ​വു​ക​ളും 150 മൂ​ട് കോ​ട്ടു​കോ​ണം മാ​വു​ക​ളും ന​ട്ട​ത്. ഇ​പ്പോ​ൾ മാ​വും പ്ലാ​വും സ​മൃ​ദ്ധ​മ​യി കാ​യ്ഫ​ലം ന​ൽ​കു​ന്നു. ഇ​വ​യ്ക്ക് ചു​വ​ട്ടി​ലാ​ണ് ആ​റു മാ​സം മു​ൻ​പ് കൂ​വ​ക്കി​ഴ​ങ്ങ് വി​ത്തു​ക​ൾ പാ​കി​യ​ത്. പ്ലാ​വി​ൽ​നി​ന്നും മാ​വി​ൽ നി​ന്നും കൊ​ഴി​യു​ന്ന ഉ​ണ​ക്കി​ല​ക​ൾ കൂ​വ​യ്ക്ക് വ​ള​വു​മാ​യി. ഇ​ന്ന​ലെ മു​ത​ൽ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ​പ്പോ​ൾ ഓ​രോ മൂ​ട്ടി​ൽ​നി​ന്ന് കി​ട്ടി​യ​താ​വ​ട്ടെ, അ​ര​ക്കി​ലോ മു​ത​ൽ ഒ​ന്ന​ര​ക്കി​ലോ കൂ​വ​ക്കി​ഴ​ങ്ങു​ക​ൾ വ​രെ.

ന​രു​വാ​മൂ​ടു​ള്ള ബാ​ല​ച​ന്ദ്ര​ന്‍റെ മൂ​ന്ന് ഏ​ക്ക​ർ പാ​ട​ത്തും ചേ​ന​യും ന​ന​കി​ഴ​ങ്ങും ചേ​മ്പും മ​ധു​ര​ക്കി​ഴ​ങ്ങു​മൊ​ക്കെ കാ​ർ​ത്തി​ക​പ്പു​ഴു​ക്കി​നാ​യി പാ​ക​മാ​യി. ഇ​വ​യു​ടെ വി​ള​വെ​ടു​പ്പും ന​ട​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ത്തി​ൽ നേ​രി​ട്ടെ​ത്തു​ന്ന​വ​ർ​ക്ക് മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും കാ​ർ​ത്തി​ക വി​ഭ​വ​ങ്ങ​ൾ വി​ൽ​ക്കും. ബാ​ല​ച​ന്ദ്ര​ൻ ചെ​യ​ർ​മാ​നാ​യു​ള്ള ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​യ സം​ഘ​മൈ​ത്രി​യു​ടെ ഗ്രാ​മ, ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ 20 ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി​യും വി​റ്റ​ഴി​ക്കു​ന്നു. ഭാ​ര്യ: പ്രി​യ.​എ​സ്.​നാ​യ​ർ.​മ​ക​ൾ അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി കീ​ർ​ത്ത​ന.​ബി.​പി​ള്ള.

Tags : Sowed seeds Nattuvishesham DistrictNews understanding of the soil

Recent News

Corehub Up