x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ങ്ങ​ളു​ടെ കൈ​വ​രി​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ളാ​യി

വെബ് ഡെസ്ക്
Published: October 29, 2026 10:07 PM IST | Updated: October 29, 2026 10:07 PM IST

കൈ​വ​രി​ക​ൾ ഒ​ലി​ച്ചു പോ​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ക​രം വീ​പ്പ​ക​ൾ വ​ച്ചി​രി​ക്കു​ന്ന എ​രു​മേ​ലി ഓ​രു​ങ്ക​ൽ​ക്ക​ട​വ് പാ​ലം.

എ​രു​മേ​ലി: പ​ഴ​യി​ടം, മൂ​ക്ക​ൻ​പെ​ട്ടി, ഓ​രു​ങ്ക​ൽ​ക്ക​ട​വ് പാ​ല​ങ്ങ​ളു​ടെ കൈ​വ​രി​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ളാ​യെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വീ​പ്പ​ക​ളും മു​ളം​ക​മ്പു​ക​ളും ക​യ​റും വ​ലി​ച്ചു​കെ​ട്ടി​യാ​ണ് കൈ​വ​രി​ക​ൾ​ക്ക് പ​ക​രം വ​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ കൈ​വ​രി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന് മു​മ്പ് നി​ർ​മാ​ണം ന​ട​ത്തും.

വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​മ്പോ​ൾ അ​ഴി​ച്ചു​മാ​റ്റാ​വു​ന്ന വി​ധ​ത്തി​ലാ​ണ് കൈ​വ​രി​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കോ​ൺ​ക്രീ​റ്റ് നി​ർ​മി​ത കൈ​വ​രി​ക​ൾ​ക്ക് പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ചെ​റി​യ തോ​തി​ൽ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യാ​ൽ പോ​ലും പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം അ​ടു​ത്തി​രി​ക്കേ അ​യ്യ​പ്പ​ഭ​ക്ത​രും നാ​ട്ടു​കാ​രും ഒ​രു​പോ​ലെ ആ​ശ്ര​യി​ക്കു​ന്ന ഈ ​പാ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags :

Recent News

Corehub Up