x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്സ​വ​കാ​ല​ത്ത് വി​പ​ണി​യി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തും: ജി.ആ​ർ. അ​നി​ൽ


Published: December 23, 2025 07:03 AM IST | Updated: December 23, 2025 07:03 AM IST

തി​രു​വ​ന​ന്ത​പു​രം: ഉ​ത്സ​വ​കാ​ല​ത്ത് വി​പ​ണി​യി​ൽ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്നു മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ രീ​തി​യി​ൽ വി​പ​ണി​യി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​ൻ സ​പ്ലൈ​ക്കോ​യു​ടെ ഉ​ത്സ​വ ഫെ​യ​റു​ക​ളി​ലൂ​ടെ ക​ഴി​യ​മെ​ന്നും സ​പ്ലൈ​കോ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ഫെ​യ​റി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പു​ത്ത​രി​ക്ക​ണ്ടം നാ​യ​നാ​ർ പാ​ർ​ക്കി​ൽ നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു.

280 ൽ ​അ​ധി​കം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ബ്രാ​ൻ​ഡ​ഡ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു മു​ത​ൽ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വും ല​ഭി​ക്കും. 20 കി​ലോ​ഗ്രാം അ​രി 25 രൂ​പ​യ്ക്ക് ഫെ​യ​റു​ക​ളി​ൽ ല​ഭ്യ​മാ​കും.

പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള വി​വി​ധ​ത​രം അ​രി ഉ​ല്പ​ന്ന​ങ്ങ​ളും ല​ഭി​ക്കും. 500 രൂ​പ​യ്ക്ക് മു​ക​ളി​ൽ സ​ബ്സി​ഡി ഇ​ത​ര സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഒ​രു കി​ലോ ശ​ബ​രി ഉ​പ്പ് ഒ​രു രൂ​പ​യ്ക്ക് ന​ൽ​കും. സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല ലി​റ്റ​റി​ന് 10 രൂ​പ കു​റ​ച്ച് 309 രൂ​പ​യാ​ക്കി.

ഒ​രാ​ൾ​ക്ക് ര​ണ്ട് ലി​റ്റ​ർ വ​രെ ഈ ​നി​ര​ക്കി​ൽ ല​ഭി​ക്കും. സ​ബ്സി​ഡി​യി​ത​ര ശ​ബ​രി വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല 20 രൂ​പ കു​റ​ച്ച് 329 രൂ​പ​യാ​ക്കി. കൂ​ടാ​തെ, സ​ബ്സി​ഡി ഇ​ന​ങ്ങ​ളാ​യ ഉ​ഴു​ന്ന്, ക​ട​ല, വ​ൻ​പ​യ​ർ, തു​വ​ര​പ്പ​രി​പ്പ് എ​ന്നി​വ​യ്ക്ക് കി​ലോ​യ്ക്ക് ര​ണ്ട് മു​ത​ൽ മൂ​ന്നു രൂ​പ വ​രെ വീ​ണ്ടും കു​റ​ച്ചു. ജ​നു​വ​രി മാ​സ​ത്തെ സ​ബ് സി​ഡി സാ​ധ​ന​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ ത​ന്നെ സപ്ലൈകോ വി​ല്പ​ന​ശാ​ല​ക​ളി​ൽനി​ന്നും മു​ൻ​കൂ​ട്ടി വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.


ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് സാ​ന്‍റ ഓ​ഫ​ർ എ​ന്ന പേ​രി​ൽ 12 ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ പ്ര​ത്യേ​ക കി​റ്റ് ല​ഭി​ക്കും. കേ​ക്ക്, പ​ഞ്ച​സാ​ര, തേ​യി​ല, പാ​യ​സം മി​ക്സ്, ശ​ബ​രി അ​പ്പം പൊ​ടി, മ​സാ​ല​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ 667 രൂ​പ​യു​ടെ കി​റ്റ് 500 രൂ​പ​യ്ക്ക് ന​ൽ​കും.

സ​പ്ലൈ​ക്കോ​യു​ടെ പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ നി​ന്നും 250 രൂ​പ​യ്ക്ക് ഇ​ന്ധ​നം നി​റ​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും 1000 രൂ​പ​യ്ക്ക് മു​ക​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും കൂ​പ്പ​ണു​ക​ൾ ന​ൽ​കും. 1000 രൂ​പ​യ്ക്ക് സ​ബ്സി​ഡി​യി​ത​ര സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ ഈ ​കൂ​പ്പ​ണിന്മേ​ൽ 50 രൂ​പ ഇ​ള​വ് ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.

Tags : nattu vishesham festival G.R. Anil

Recent News

Corehub Up