എസ്ഐ നെസിയ എം. സാഹിബ് താഹക്കു നഷ്ടപ്പെട്ട സൈക്കിൾ കൈമാറുന്നു.
മതിലകം: താഹ ഹാപ്പിയായി; നഷ്ടപ്പെട്ട സൈക്കിൾ ജനമൈത്രി പോലീസ് കണ്ടെത്തി നൽകി. മതിലകം കൂളിമുട്ടം പൊക്ലായി അറക്കൽ വീട്ടിൽ അബ്ദുല്ലയുടെ മകനായ താഹക്കു സൈക്കിൾ സ്വന്തം ജീവനെപ്പോലെയാണ്. രണ്ടു ദിവസം മുൻപാണ് അഞ്ചങ്ങാടി എംഐടി സ് കൂളിലെ അഞ്ചാം ക്ലാസുകാരന്റെ പ്രിയ വാഹനം കാണാതായത്. താഹയും കൂട്ടുകാരും ഉപ്പയും ഒക്കെ പലയിടത്തും സൈക്കിൾ കണ്ടെ ത്താനായി അന്വേഷണം നടത്തി. ഓണാവധിക്കു തന്റെ പ്രിയ വാഹനം ഇല്ലാതെ എങ്ങനെ കൂട്ടുകാരുടെ വീട്ടിലേക്കു പോകുമെന്നതുൾപ്പടെയുള്ള സങ്കടങ്ങൾ താഹയെ അലട്ടിയിരുന്നു.
പലയിടങ്ങളിലും നോക്കിയെങ്കിലും സൈക്കിൾ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് മതിലകം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് അന്വേഷണം അതിവേഗംനടത്തി കഴിഞ്ഞദിവസം പോലീസ് സൈക്കിൾ കണ്ടെത്തി.
മതിലകം സ്റ്റേഷനിൽവച്ച് എസ്ഐ നെസിയ എം. സാഹിബ് സൈക്കിൾ താഹക്കു കൈമാറി.
Tags : Janamaithri Police