x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​ഗി​രി​യി​ല്‍ ടെ​ക്‌​നോ​ക്രി​ബ് സം​ഘ​ടി​പ്പി​ച്ചു


Published: December 24, 2025 07:12 AM IST | Updated: December 24, 2025 07:12 AM IST

കൊ​ച്ചി: വി​ശ്വാ​സ​വും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും കൈ​കോ​ര്‍​ക്കു​ന്ന വേ​റി​ട്ട പു​ല്‍​ക്കൂ​ട് നി​ര്‍​മാ​ണ മ​ത്സ​ര​മാ​യ രാ​ജ​ഗി​രി ടെ​ക്‌​നോ​ക്രി​ബ് 2025 കാ​ക്ക​നാ​ട് രാ​ജ​ഗി​രി കാ​മ്പ​സി​ല്‍ അ​ര​ങ്ങേ​റി. മ​ത്സ​ര​ത്തി​ല്‍ രാ​ജ​ഗി​രി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ടീം ​ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

 കെ​പി​ആ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യും കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല്‍ ജ്യോ​തി കോ​ളേ​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. വി​ജ​യി​ക​ളാ​യ ടീ​മു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം ഒ​രു ല​ക്ഷം രൂ​പ, അ​മ്പ​തി​നാ​യി​രം രൂ​പ കാ​ഷ് അ​വാ​ര്‍​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.
രാ​ജ​ഗി​രി ബി​സി​ന​സ് സ്‌​കൂ​ളും, രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ള​ജി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് ഇ​ന്നൊ​വേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍, കെ​സി​വൈ​എം, കേ​ര​ള ജീ​സ​സ് യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​ര​ത്തി​ന് വേ​ദി​യൊ​രു​ക്കി​യ​ത്. കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു നി​ന്നു​മു​ള്ള വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ലെ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham Rajagiri Technocrib

Recent News

Corehub Up