നെയ്യാറ്റിന്‍കര: വ്യാപാരികളുടെ വിഷമതകള്‍ മനസിലാക്കാനും പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും ജനപ്രതിനിധികള്‍ ശ്രമിക്കണമെന്നു സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കര പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സമിതി ഏരിയാ പ്രസിഡന്റ് പി. ബാലചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ, വൈസ് ചെയര്മാന് കെ.കെ. ഷിബു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.ആര്. പ്രാണകുമാര്‍, കൗണ്‍സിലര്‍ സുപ്രിയ മഹേഷ്, സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പാപ്പച്ചന്, ഏരിയാ സെക്രട്ടറി എം. ഷാനവാസ്, ദീപ എന്നിവര്‍ സംബന്ധിച്ചു.
Tags : nattu vishesham representatives business community