വി.ഡി.സതീശന്
കാസര്‍ഗോഡ്: മുഖ്യമന്ത്രി വി.ഡി.സതീശന്, തദ്ദേശസ്വയംഭരണമന്ത്രി കെ.എം. ഷാജി, സഹകരണമന്ത്രി എം. ലിജു എന്നിവര്‍ ഇന്നു ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി വി.ഡി. സതീശന് രാവിലെ ഒന്‍പതിന് എടനീര്‍ മഠം സന്ദര്‍ശിക്കും, 9.30നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് സന്ദര്‍ശിക്കും. 10നു വിദ്യാനഗര്‍ ചെട്ടുംകുഴി റോയല്‍ കണ്വെന്ഷന് സെന്ററില്‍ യുഡിഎഫ് ജില്ലാകമ്മിറ്റിയുടെ സ്വീകരണം, 12ന് കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സംവദിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി അവാര്‍ഡ് ദാനം, 3.45ന് അജാനൂര്‍ ഹാര്‍ബര്‍ സന്ദര്‍ശനം, 4.30നു തൃക്കരിപ്പൂര്‍ സിഎച്ച് സെന്ററിന്റെ പുതിയ ഡയാലിസിസ് കെട്ടിടം ഉദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.
മന്ത്രി കെ.എം. ഷാജി രാവിലെ 10നു ജില്ലാ പഞ്ചായത്തിന്റെ ഇവി ചാര്‍ജിംഗ് സ്റ്റേഷന് ഉദ്ഘാടനം, 10.30നു ചെട്ടുംകുഴി റോയല്‍ കണ്വെന്ഷന് സെന്ററില്‍ യുഡിഎഫ് ജില്ലാകമ്മിറ്റിയുടെ സ്വീകരണം, 11നു കാഞ്ഞങ്ങാട് പലേഡിയം കണ്വെന്ഷന് സെന്ററില്‍ സഹകരണ വാരാഘോഷം സെമിനാറിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. മൂന്നിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി അവാര്‍ഡ് ദാനം, 4.30നു തൃക്കരിപ്പൂര്‍ സിഎച്ച് സെന്ററിന്റെ പുതിയ ഡയാലിസിസ് കെട്ടിടം ഉദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.
മന്ത്രി എം.ലിജു രാവിലെ 10നു ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ സ്വീകരണം, 10.30നു കാഞ്ഞങ്ങാട് പലേഡിയം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപന സമ്മേളനം എന്നീ പരിപാടികളില്‍ പങ്കെടുക്കുകയും 12.30നു നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും.
Tags : Chief Minister nattuvishesham local news Chief Minister and ministers are in the district today