സെന്റ് സെബാസ്റ്റ്യൻ ഇടവക ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളിന് കൊടിയേറ്റിയപ്പോൾ.
നീണ്ടകര : സെന്റ് സെബാസ്റ്റ്യൻ ഫൊറോന ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളിന് കൊടിയേറി. ഇടവക വികാരിയും പ്രസിദേന്തി സെബാസ്റ്റ്യൻ ജോൺ, റീന സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് കൊടിയേറ്റ് കർമം നിർവഹിച്ചു.
പ്രാരംഭ കർമങ്ങൾക്ക് ഇടവക വികാരി ഫാ. റോൾഡൻ ജേക്കബ് നേതൃത്വം വഹിച്ചു. തില്ലേരി പാദ്രെ പിയോ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബിനോയി ലീൻ മുഖ്യകാർമികത്വം വഹിച്ച തിരുനാൾ സമാരംഭ സമൂഹബലിയിൽ ഫാ. ജോസഫ് നിക്കോളാസ് ഒസിഡി വചനസന്ദേശം നൽകി.
ഇന്ന് വൈകുന്നേരം ആഘോഷമായ സായാഹ്ന പ്രാർഥനയ്ക്കും ബലിയർപ്പണത്തിനും ഫാ. ആന്റണി മേരി ക്ലാരറ്റ് ഒസിഡി, ഫാ. പ്രിൻസ് പിഎംഐ എന്നിവർ കാർമികത്വം വഹിക്കും. നാളെ രാവിലെ ഏഴിന് ക്രിസ്തുരാജ റാലി ദേവാലയത്തിൽനിന്നും ആരംഭിച്ച് സെന്റ് ജൂഡ് തീർഥാലയം വഴി തിരികെയെത്തും.
തുടർന്ന് ആഘോഷമായ തിരുനാൾ സമൂഹബലിക്ക് ഫാ. അരുൺ ആറാടൻ മുഖ്യകാർമികനാകും. ഫാ. ലൈജു ഒസിഡി വചനസന്ദേശം നൽകും. തുടർന്ന് തിരുനാൾ സ്നേഹവിരുന്ന്.
Tags : The flag was hoisted Nattuvishesham DistrictNews Feast of Christ King at Neendakara parish