x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ കേ​സ് പ്ര​തി​ക്ക് 72 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്

nattu vishesham, local news
Published: November 29, 2026 06:08 AM IST | Updated: November 29, 2026 06:08 AM IST

പ്രതീകാത്മക ചിത്രം

വെ​ള്ള​റ​ട: 11 വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ ആ​നാ​വൂ​ര്‍ ക​രി​യ്ക്ക​മാം​കോ​ട് സ്വ​ദേ​ശി ജ​ഗ​ന്‍ രാ​ജ് (50) നെ 72 ​വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും 2,00,000 രൂ​പ പി​ഴ ഒ​ടു​ക്കു​വാ​നും നെ​യ്യാ​റ്റി​ന്‍​ക​ര അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ര​ണ്ട് ജ​ഡ്ജി പ്ര​സ​ന്ന കെ. ​ശി​ക്ഷ വി​ധി​ച്ചു. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷ​വും 10 മാ​സ​വും അ​ധി​ക ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2021 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു നി​ന്നും 24 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 25 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. വെ​ള്ള​റ​ട സ​ന്തോ​ഷ് കു​മാ​ര്‍ ഹാ​ജ​രാ​യി.

ലൈ​യ്‌​സ​ന്‍ ഓ​ഫി​സ​ര്‍​മാ​രാ​യി എ​സ്‌​സി​പി​ഒ സു​മി​ത ബീ​വി, സി​പി​ഒ ജ​നീ​ഷ് എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി. വെ​ള്ള​റ​ട എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന എം. ​ശ്രീ​കു​മാ​ര്‍ ആ​ണ് അന്വേ ഷണം നടത്തിയത്.

Tags : POCSO Case nattu vishesham local news Accused Sentenced 72 Years Rigorous Imprisonment

Recent News

Corehub Up