യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ നേതൃത്വത്തിൽ വ്യാപാരികളും ജനകീയ കൂട്ടായ്മയും ബസ് ജീവനക്കാർക്ക് കത്തുനൽകുന്നു.
വടക്കഞ്ചേരി: പുതുക്കോട്- അഞ്ചുമുറി റൂട്ടിൽ സർവീസ് നടത്തുന്ന മുഴുവൻ ബസുകളും അഞ്ചുമുറി വരെ സർവീസ് നടത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ നേതൃത്വത്തിൽ വ്യാപാരികളും യാത്രക്കാരും ജനകീയ കൂട്ടായ്മയും ബസ് ജീവനക്കാർക്ക് കത്തുനൽകി.
തുടർന്നും പെർമിറ്റ് ലംഘനം ആവർത്തിച്ചാൽ കളക്ടർ, ആലത്തൂർ ജോയിന്റ് ആർടിഒ, പൊലിസ് എന്നിവർക്ക് പരാതി നൽകുമെന്ന് മർച്ചന്റ്സ് ചേംബർ പുതുക്കോട് യൂണിറ്റ് പ്രസിഡന്റ് ഗ്രീൻചാനൽ സുദേവൻ പറഞ്ഞു.
വൈകുന്നേരം അഞ്ചുകഴിഞ്ഞാൽ ബസുകൾ അഞ്ചുമുറിയിൽ വരാതെ തച്ചനടിയിലെത്തി തിരിച്ചുപോവുകയാണ്. ചില ബസുകൾ ട്രിപ്പ് അവസാനിപ്പിക്കുന്ന സ്ഥിതിയുമുണ്ട്. ഇതിനെതിരേയാണ് വ്യാപാരികളും യാത്രക്കാരും രംഗത്തുവന്നിട്ടുള്ളത്.
Tags :