x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ൽ കൈ​റ്റ്സി​ലെ സ്റ്റു​ഡ​ന്‍റ് മെ​ന്‍റ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി


Published: June 22, 2026 06:46 AM IST | Updated: June 22, 2026 06:46 AM IST

ചെ​ർ​ക്ക​ള: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​റ്റി​ൽ കൈ​റ്റ്സ് ഐ​ടി ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ജ​ന​കീ​യ​വും ഫ​ല​പ്ര​ദ​വു​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് സ്റ്റു​ഡ​ന്‍റ് മെ​ന്‍റ​ർ​മാ​രെ നി​യോ​ഗി​ക്കു​ന്നു. ജി​ല്ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്ത 320 സ്റ്റു​ഡ​ന്‍റ് മെ​ന്‍റ​ർ​മാ​ർ​ക്ക് ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ്മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി.

ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വ്, നേ​തൃ​ത്വ​പാ​ട​വം, സ​ഹ​ജീ​വി​ക​ളോ​ടു​ള്ള താ​ത്പ​ര്യം, ആ​ശ​യ​വി​നി​മ​യ ശേ​ഷി, സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​മ്പ​താം ക്ലാ​സി​ലെ അം​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് സ്റ്റു​ഡ​ന്‍റ് മെ​ന്‍റ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ത​ങ്ങ​ളു​ടെ ഗ്രൂ​പ്പി​ലു​ള്ള 10 കൂ​ട്ടു​കാ​ർ​ക്കും ഐ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, ക്ലാ​സു​ക​ളി​ൽ അ​ധ്യാ​പ​ക​രെ സ​ഹാ​യി​ക്കു​ക, ഐ​ടി ക്ല​ബി​ന്‍റെ പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക എ​ന്നി​വ​യാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ൾ. കൂ​ടാ​തെ ഡി​ജി​റ്റ​ൽ തു​ല്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ലാ​പ്ടോ​പ്പോ സ്മാ​ർ​ട്ട്ഫോ​ണോ ഇ​ല്ലാ​ത്ത കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് സ്കൂ​ൾ ലാ​ബു​ക​ളി​ൽ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കാ​നും സ്റ്റു​ഡ​ന്‍റ് മെ​ന്‍റ​ർ​മാ​ർ മു​ൻ​കൈ എ​ടു​ക്കും.

Tags : nattu vishesham Training provided student mentors

Recent News

Corehub Up