നാട്ടികയിലെ ടോൾ കൊള്ളയ്ക്കെതിരേ യുഡിഎഫ് പ്രവർത്തകർ നടത്തിയ ടോൾ പ്ലാസ വളയൽ സമരം ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ: നാട്ടിക ടോൾ കൊള്ളയ്ക്ക് നേതൃത്വം കൊടുക്കുന്ന ടോൾ കമ്പനിക്കും ദേശീയപാത അഥോറിറ്റിക്കും കേന്ദ്രസർക്കാരിനും തൃശൂർ എംപിക്കുമെതിരേ യുഡിഎഫ് നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഭാഗമായി യുഡിഎഫ് പ്രവർത്തകർ നാട്ടിക ടോൾപ്ലാസ വളഞ്ഞു. സമരത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി
യുടെ കോലം കത്തിച്ചു.
എഐസിസി സെക്രട്ടറി ടി. എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ കെ.എ. ഹാറൂൺ റഷീദ്, എം.പി. ജോബി, സുനിൽ അന്തിക്കാട്, ശോഭ സുബിൻ, ടി.എം. നാസർ, നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ. വിജയൻ, കെ.എഫ്. ഡൊമിനിക്, സി.ജെ. പോൾസൺ, സി.സി. ബാബുരാജ്, ടി.എം. നാസർ, സുനിൽ ലാലൂർ, പി.ഐ. ഷൗക്കത്തലി, സുബൈദ മുഹമ്മദ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു, പി.ബി. മൊയ്തു, രഞ്ചില ഗിരി, സി.ജെ. സ്റ്റാൻലി, അരവിന്ദൻ പല്ലത്ത്, എ.ടി. സ്റ്റീഫൻ, ഗോകുൽ ഗുരുവായൂർ, ഷീബ അജയകൃഷ്ണൻ, ആന്റോ ലിജോ, എൻ.എം.കെ. നബീൽ. എം.ബി. സജീവ്, ഷൈൻ നാട്ടിക, പി.എം. സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു. സമരത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
Tags :