വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ 65-ാമത് സ്ഥാപക ദിനാചരണവും വയോജന ദിനാചരണവും മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ 65-ാമത് സ്ഥാപക ദിനാചരണവും വയോജന ദിനാചരണവും മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിഎസ്എസ്എസ് നേതൃത്വം നല്കുന്ന സ്വയംസഹായ സംഘങ്ങള്‍ക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍നിന്ന് അനുവദിച്ച 70 ലക്ഷം രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ ജില്ല മാനേജര്‍ പ്രീതി ജോസഫ് സൊസൈറ്റിക്ക് കൈമാറുകയും സൊസൈറ്റി പ്രസിഡന്റ് ബിഷപ് ജസ്റ്റിന് മഠത്തില്‍പ്പറമ്പില്‍ സംഘാംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 25 പേര്‍ക്ക് തൊഴില്‍ സ്വയംതൊഴില്‍ വായ്പയായി 25,000 രൂപ വീതം രൂപത ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ വിതരണം ചെയ്തു. സൊസൈറ്റിയുടെ ജനകീയ അടിത്തറയായി 84 കേന്ദ്രങ്ങളില്‍ രൂപീകൃതമായിരിക്കുന്ന ജനകീയ വികസന സമിതികളില്‍നിന്ന് ഏറ്റവും മികച്ച സാമൂഹിക വികസന ഇടപെടലുകള്‍ നടത്തിയ പൊടിമറ്റം ജനകീയ വികസന സമിതിക്ക് കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. സാബാസ് ഇഗ്നേഷ്യസ് പുരസ്കാരം നല്കി. വിജയ് എല്‍ഡേഴ്സ് ഫോറം നിയമാവലി കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പ്രകാശനം ചെയ്തു. വിജയ് ബാലവേദിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന കെ. യേശുദാസ് ജെആര്‍എഫ് ലഭിച്ചതിന് വിദ്യാഭ്യാസ പുരസ്കാരം നല്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുതിര്‍ന്ന എല്‍ഡേഴ്സ് ഫോറം അംഗം ജോണ്‍ തറപ്പേലിനെ ആദരിച്ചു.
മേരി മാത്യു, ഡയറക്ടര്‍ ഫാ. ഫെലിക്സ് ദേവസ്യ, അസി. ഡയറക്ടര്‍ ഫാ. അനസ് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews