x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​തേ​ത​രമൂ​ല്യ​ങ്ങ​ൾ കൈ​മാ​റാ​ൻ ഉ​ണ​ർ​ന്നുപ്ര​വ​ർ​ത്തി​ക്ക​ണം: ഷാ​നി​മോ​ൾ ഉ​സ്മാ​ൻ

വെബ് ഡെസ്ക്
Published: July 14, 2026 01:21 AM IST | Updated: July 14, 2026 01:21 AM IST

ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചേ​ർ​ത്ത​ല: ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​തേ​ത​ര ജ​നാ​ധി​പ​ത്യമൂ​ല്യ​ങ്ങ​ൾ യാ​തൊ​രു കോ​ട്ട​വും ത​ട്ടാ​തെ വ​രും​ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ക എ​ന്ന​ത് ഇ​ന്ന​ത്തെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വമാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു. മു​ൻ മ​ന്ത്രി ദാ​മോ​ദ​ര​ൻ കാ​ളാ​ശേ​രി​യു​ടെ ഏ​ഴാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ.

ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​രാ​രി​ക്കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കാ​ളാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​വി​ശ്വം​ഭ​ര​ൻപി​ള്ള, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ, കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, സി.​ഡി. ശ​ങ്ക​ർ, സ​ജി കു​ര്യാ​ക്കോ​സ്, വി. ​തോ​മ​സ്, കെ.​സി. ആ​ന്‍റണി, ബി.​ ഭാ​സി, സ​ജീ​വ് കാ​ളാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Shanimol Usman

Recent News

Corehub Up