അതിരപ്പിള്ളി: കാട്ടാന ആക്രമത്തിൽനിന്നും ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണ് മൂന്നു ഫോറസ്റ്റ് ജീവനക്കാർക്കു പരിക്കേറ്റു.
ചായ്പൻകുഴി മലയൻ നടരാജൻ (47), വൈശേരി വാദിയാടൻ മണികണ്ഠൻ (31), ചാലക്കുടി ഉരുണ്ടോളിൽ സച്ചിൻ (31) എന്നിവരെ പരിക്കുകളോടെ
സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴിനാണ് സംഭവം ഉണ്ടായത്. സിൽവസ്റ്റർ സ്റ്റോം വാട്ടർ തീം പാർക്ക് ഭാഗത്ത് പട്രോളിംഗ് നടത്തുമ്പോൾ ആന ആക്രമിക്കാൻ ഓടിക്കു കയായിരുന്നു.