ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന മുലയൂട്ടൽ വാര പരിപാടികൾ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റിയിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ മുലയൂട്ടൽ വാരത്തിന് തുടക്കമായി. ആസ്റ്റർ മെഡ്സിറ്റിയിലെ നോളജ് ഹബ്ബിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
മദർ ബേബി ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുലയൂട്ടൽ വാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും കളക്ടർ നിർവഹിച്ചു. ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, സിഒഒ ഡോ. ഷുഹൈബ് കാദർ, ഡോ. ജോർജ് ജോസ്, ഡോ. ജീസൺ ഉണ്ണി, ഡോ. ഷേർളി മാത്തൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Breastfeeding