x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ക്ക്ഷോ​പ്പി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 18, 2026 12:36 AM IST | Updated: September 18, 2026 12:36 AM IST

അ​ഞ്ജ​ലി​ൻ പ്രി​ൻ​സ്.

വ​ളാ​ഞ്ചേ​രി: മു​ക്കി​ല​പ്പീ​ടി​ക​യി​ലെ വ​ർ​ക്ക്ഷോ​പ്പി​ൽ നി​ന്ന് വി​ല കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച കേ​സി​ൽ പ​തി​ന​ഞ്ചോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ വ​ളാ​ഞ്ചേ​രി പൊ​ലി​സ് പി​ടി​കൂ​ടി. തൃ​ശൂ​ർ മു​കു​ന്ദ​പു​രം അ​മ്മാ​ല്ലൂ​ർ സ്വ​ദേ​ശി അ​ഞ്ജ​ലി​ൻ പ്രി​ൻ​സി​നെ(29)​യാ​ണ് രാ​മ​നാ​ട്ടു​ക​ര​യി​ൽ നി​ന്ന് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ ഒ​ന്നി​ന് വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
മു​ക്കി​ല​പ്പീ​ടി​ക​യി​ലെ വി​ന്ന​ർ ഓ​ട്ടോ മൊ​ബൈ​ൽ​സ് വ​ർ​ക്ക്ഷോ​പ്പി​ൽ ബൈ​ക്കി​ന്‍റെ ഡി​സ്ക്ക് ശ​രി​യാ​ക്കാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി​യ പ്ര​തി, മേ​ശ​പ്പു​റ​ത്ത് കി​ട​പ്പു​ണ്ടാ​യി​രു​ന്ന 39,000 രൂ​പ വി​ല​വ​രു​ന്ന ഒ​പ്പോ റീ​നോ-13 ഫോ​ണ്‍ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട ഉ​ട​ൻ ഉ​ട​മ വ​ളാ​ഞ്ചേ​രി പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യും സെ​ൻ​ട്ര​ൽ എ​ക്യു​പ്മെ​ന്‍റ് ഐ​ഡ​ന്‍റി​റ്റി ര​ജി​സ്റ്റ​ർ പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സി​ഇ​ഐ​ആ​ർ വ​ഴി ല​ഭി​ച്ച നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളു​ടെ​യും പൊ​ലി​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി പ​തി​ന​ഞ്ചോ​ളം കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി. മോ​ഷ​ണം ന​ട​ത്തു​ന്ന ഫോ​ണു​ക​ൾ സ്പെ​യ​ർ പാ​ർ​ട്സു​ക​ളാ​ക്കി വി​ൽ​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : District News Nattuvishesham Young man arrested stealing mobile phone workshop

Recent News

Corehub Up