കര്‍ക്കടക വിഭവങ്ങള്‍
Saturday, August 3, 2019 4:45 PM IST
പഞ്ഞമാസമായതിനാലാണ് കര്‍ക്കടകത്തില്‍ കഞ്ഞി കുടിക്കുന്നതെന്ന് പഴമക്കാര്‍ പറയുന്നത്. പുറമെയുള്ള തണുപ്പ് കൂടിവരുന്ന മഴക്കാലത്ത് പൊതുവെ നല്ല വിശപ്പായിരിക്കും. ശരീരത്തിന്റെ ചൂട് നിലനിര്‍ത്താനായി കഴിക്കുന്ന ആഹാരം വേഗത്തിലും പൂര്‍ണമായും ദഹിച്ചു പോകും. അതുകൊണ്ടുതന്നെ ആഹാരത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കര്‍ക്കടക മാസത്തില്‍ കഴിക്കാവുന്ന ഏതാനും വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ ഇതാ...
ചേനത്തണ്ട് ഇലക്കറി
ചേരുവകള്‍
ചേനത്തണ്ട് ഇലയോടെ (വലുത്) - ഒന്ന്
ചെറുപയര്‍ പരിപ്പ് -കാല്‍ കപ്പ്
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
മസാലയ്ക്ക്
ഉഴുന്ന് -ഒരു ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് -രണ്ടെണ്ണം
ജീരകം -അര ടീസ്പൂണ്‍
എണ്ണ -ഒരു ടീസ്പൂണ്‍
തേങ്ങ -ഒരു മുറി
ഉപ്പ് -പാകത്തിന്
വറുത്തിടാന്‍
ഉഴുന്ന് -ഒരു ടീസ്പൂണ്‍
കടുക് -ഒരു ടീസ്പൂണ്‍
അരി -ഒരു ടീസ്പൂണ്‍
എണ്ണ -ഒരു ടീസ്പൂണ്‍
ഉണക്കമുളക് -ഒരെണ്ണം
തയാറാക്കുന്ന വിധം
ഇല കഴുകി ചെറുതായി അരിയുക. ചേനത്തണ്ടിന്റെ പുറം ചീകി ചെറുതായരിഞ്ഞ് ഇവ രണ്ടുംകൂടി യോജിപ്പിച്ച് ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിക്കണം. ചെറുപയര്‍ പരിപ്പും വേവിച്ചു വയ്ക്കുക. ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി ഉഴുന്നും ഉണക്കമുളകും ഇട്ട് വറുക്കണം. ഇതില്‍ ജീരകവും തേങ്ങയുമിട്ട് ചെറുതായൊന്ന് വറുത്തശേഷം അരയ്ക്കുക. ഈ അരപ്പും പരിപ്പ് വേവിച്ചതും വേവിച്ചുവച്ച കഷണത്തോടൊപ്പം ചേര്‍ക്കണം. വറുത്തിടാനുള്ള സാധനങ്ങള്‍ ഒരു ടീസ്പൂണ്‍ എണ്ണയില്‍ വറുത്ത് കടുക് പൊട്ടിയാല്‍ കറിയിലേക്ക് കോരിയിട്ട് ഇളക്കുക.
കോവയ്ക്ക തൈരു കറി
ചേരുവകള്‍
കോവയ്ക്ക -200 ഗ്രാം
തൈര് -കാല്‍ കപ്പ്
തേങ്ങ -കാല്‍ കപ്പ്
മുളകുപൊടി -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
ഉലുവ -കാല്‍ ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
പച്ചമുളക് -രണ്ടെണ്ണം
കുരുമുളക് പൊടി -ഒരു നുള്ള്
ഉപ്പ് -പാകത്തിന്
കറിവേപ്പില -ഒരു തണ്ട്
ഉണക്കമുളക് -രണ്ടെണ്ണം
തയാറാക്കുന്ന വിധം
കോവയ്ക്ക കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞത് ഉപ്പും മഞ്ഞളും മുളകുപൊടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം. ഒരു മിക്‌സി ജാറില്‍ തേങ്ങയും ജീരകവും പച്ചമുളകും എടുത്ത് അല്പം തൈരൊഴിച്ച് അരച്ചു വയ്ക്കുക. ഇത് വേവിച്ചു വച്ച കോവയ്ക്കയുമായി ചേര്‍ത്തിളക്കണം. ഇതില്‍ കറിവേപ്പിലയും മിച്ചമുള്ള തൈരും കുരുമുളകുപൊടിയും ചേര്‍ത്ത് തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ വാങ്ങുക.
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുകും ഉലുവയും കറിവേപ്പിലയും ഇട്ട് ഇതില്‍ ഉണക്കമുളകും ചേര്‍ത്ത് വറുക്കണം. കടുക് പൊട്ടുമ്പോള്‍ കൂട്ട് ചേര്‍ത്ത കറി ഒഴിച്ച് വാങ്ങാം.
ഉലുവ ലഡു
ചേരുവകള്‍
കുത്തരി -ഒരു കപ്പ്
ജീരകം -അരക്കപ്പ്
ഉലുവ -അരക്കപ്പ്
കറുത്ത എള്ള് -അരക്കപ്പ്
ആശാളി -അരക്കപ്പ്
അയമോദകം -അരക്കപ്പ്
തേങ്ങ(ചുരണ്ടിയത്) -ഒന്ന് ചെറുത്
ശര്‍ക്കര -400 ഗ്രാം
തയാറാക്കുന്ന വിധം
കുത്തരി ഒരു ചീനച്ചിയില്‍ ഇട്ട് ഇടത്തരം തീയില്‍ വറുക്കുക. അരി എല്ലാം പൊട്ടുമ്പോള്‍ കോരണം. ഇനി ഉലുവയിട്ട് പൊന്‍നിറമാകുംവരെ വറുത്തു കോരുക. ജീരകവും എള്ളും വറുത്ത് പൊട്ടിത്തുടങ്ങുമ്പോള്‍ കോരണം. ആശാളി വറുത്ത് കോരിയ ഉടന്‍ അയമോദകവും വറുത്തു കോരുക. ആറിയശേഷം എല്ലാംകൂടി മിക്‌സി ജാറിലാക്കി പൊടിക്കണം. തേങ്ങാ ചുരണ്ടിയതും ശര്‍ക്കര ചീകിയതും മിക്‌സി ജാറിലാക്കി നന്നായടിച്ച് മറ്റ് ചേരുവകള്‍ക്കൊപ്പം ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കുക. പൊടിയിടുന്ന പാത്രത്തില്‍ വെള്ളത്തിന്റെ അംശം പാടില്ല. പൂപ്പല്‍ ഉണ്ടാവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ദിവസം ഒരു ലഡു എന്ന ക്രമത്തില്‍ ഇത് കഴിക്കാം.
ഉലുവ പായസം
ചേരുവകള്‍
ഉലുവ -കാല്‍ക്കപ്പ് (50 ഗ്രാം)
ചമ്പാപച്ചരി -ഒരു കപ്പ് (200 ഗ്രാം)
വെള്ളം -നാലു കപ്പ്
ശര്‍ക്കര ചീകിയത് -ഒന്നേ മുക്കാല്‍ കപ്പ്
ചേങ്ങാ ചുരണ്ടിയത് -ഒന്നര കപ്പ് (രണ്ടാം പാല്‍- ഒരു കപ്പ്
ഒന്നാം പാല്‍ -അരക്കപ്പ്)
പഞ്ചസാര -ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഉലുവ രണ്ടു കപ്പ് വെള്ളത്തില്‍ ഇട്ട് എട്ടു മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക. ഇനിയിത് പ്രഷര്‍ കുക്കറിലെടുത്ത് വേവിക്കണം. ശര്‍ക്കര ചീകിയതില്‍ അല്പം വെള്ളം തളിച്ച് ഇളക്കി പാനിയാക്കി വെന്ത അരി ഉലുവാകൂട്ടിലേക്ക് തെളിച്ചൂറ്റുക. ഒരു കപ്പ് രണ്ടാം പാല്‍ (തേങ്ങാപ്പാല്‍) ഒഴിച്ച് അടുപ്പത്ത് വച്ച് തുടരെ ഇളക്കണം. നന്നായി തിളച്ചാല്‍ അരക്കപ്പ് ഒന്നാം പാല്‍ ഒഴിച്ച് ഒന്ന് തിളച്ചാല്‍ വാങ്ങാം. തുടര്‍ന്ന് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്തിളക്കുക. ഉലുവ പായസം റെഡി.
ഉലുവാക്കഞ്ഞി (കര്‍ക്കടക കഞ്ഞി)
ചേരുവകള്‍
ഉലുവ(കഴുകിയത്) -കാല്‍ കപ്പ്
ഉണക്കലരി -ഒരു കപ്പ്
തേങ്ങാപ്പാല്‍ -ഒന്നേകാല്‍ കപ്പ്
ശര്‍ക്കരപ്പാനി -250 ഗ്രാം
ഉപ്പ് -ഒരു നുള്ള്
തയാറാക്കുന്ന വിധം
ഉലുവ രാത്രി വെള്ളത്തിലിട്ട് വയ്ക്കുക. ഉണക്കലരി കഴുകി, അരിച്ചുവാരണം. കുതിര്‍ത്ത ഉലുവ ഒരു പ്രഷര്‍കുക്കറിലാക്കി കുതിരാന്‍ എടുത്ത വെള്ളവും കുറച്ചു വെള്ളവും കൂടി ഒഴിച്ചടച്ച് വെയിറ്റിട്ട് വേവിക്കുക. അരിയും വേവിച്ചു വയ്ക്കണം. ഇവ രണ്ടും തില്‍ ചേര്‍ത്ത് പാത്രം അടുപ്പത്ത് വയ്ക്കുക. ശര്‍ക്കര പാനിയാക്കി ഇതിലേക്ക് തെളിച്ചൂറ്റണം. നന്നായി തിളച്ചാല്‍ ഒരു നുള്ള് ഉപ്പി് തിളപ്പിച്ച് വാങ്ങുക.
ഇന്ദു നാരായണ്‍
തിരുവനന്തപുരം