പട്ടിന്റെ പകിട്ടിനൊപ്പം കരുതലിന്റെ ആനന്ദം
Wednesday, August 14, 2019 4:01 PM IST
വജ്രാഭരണങ്ങളുടെ കാരറ്റിനോടും തിളക്കത്തോടും കിട പിടിക്കുന്ന പട്ടുസാരികള്‍. ലോകപ്രശസ്തമായ ജോയ് ആലുക്കാസ് ജ്വല്ലറികളിലെ സ്വര്‍ണ, വജ്രാഭരണങ്ങളേപ്പോലെ ഒരു പവന്‍തൂക്കം മുന്നിലാണ് ജോളി സില്‍ക്‌സിലെ പട്ടു സാരികള്‍ ഉള്‍പ്പെടെയുള്ള ഫാഷന്‍ വസ്ത്രശേഖരം. കേരളത്തില്‍ തൃശൂര്‍, കോട്ടയം, കൊല്ലം, തിരുവല്ല, അങ്കമാലി എന്നി വിടങ്ങളില്‍ ജോളി സില്‍ക്‌സിന് ഷോറൂമുകളുണ്ട്. ജോളി സില്‍ക്‌സിന്റെ മാനേജിംഗ് ഡയറക്ടറായ ജോളി ജോയ് ആലുക്കാസ്, സംരംഭക എന്നതിലുപരി കരുണയുടേയും കരുതലിന്റെയും തണലാണ്. പട്ടുപോലുള്ള മനസില്‍ നിന്നു നെയ്‌തെടുത്ത കാരുണ്യപ്പ്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
ഭര്‍ത്താവ് ജോയ് ആലുക്കാസ് 1987 ല്‍ ഗള്‍ഫ് നാടുകളില്‍ ജോയ്ആലുക്കാസ് ഷോറൂമുകള്‍ക്കു തുടക്കമിട്ടതു മുതല്‍ ജോളി ഒരുക്കിയതാണ് ജീവകാരുണ്യത്തിന്റെ നീരുറവ. അതില്‍നിന്നു ജീവിതത്തിന്റെ ഊടും പാവും നേടിയവര്‍ അനേകായിരങ്ങളാണ്. ഇന്ത്യയില്‍ മാത്രമല്ല, ആഫ്രിക്ക ഉള്‍പ്പെടെയുള്ള പല ലോകരാജ്യങ്ങളിലും കരുണയുടെ കരങ്ങളെത്തി. ഭവനരഹിതര്‍ക്കു വീടുകള്‍, യുവതികള്‍ക്കു വിവാഹം, ചികില്‍സാസഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, രക്തദാനം എന്നിങ്ങനെ വൈവിധ്യമേറിയ സഹായങ്ങള്‍.
ക്ലേശിതരെ സഹായിക്കുമ്പോള്‍ മനസില്‍ നിറയുന്നത് ആനന്ദക്കടലാണ്. ജോളി ജോയി എന്ന പേരുതന്നെ അന്വര്‍ഥമാക്കുന്ന ആനന്ദം.
ജോളി സില്‍ക്‌സിന്റെ മാനേജിംഗ് ഡയറക്ടറെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളേക്കാള്‍ ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹ്യ സേവന സംരംഭമായ ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സാരഥി എന്ന നിലയിലുള്ള ജോലിത്തിരക്കിലാണ് ജോളി ജോയി.
ജോളി സില്‍ക്‌സില്‍ മികച്ച ഉല്‍പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിവുള്ള മാനേജര്‍മാരും ജീവനക്കാരുമുണ്ട്. മികച്ച ഡിസൈനും മേന്മയുമുള്ള പട്ടുസാരികളും ഫാഷന്‍ വസ്ത്രങ്ങളുമെല്ലാം തെരഞ്ഞെടുത്ത് ഷോറൂമുകളില്‍ എത്തിക്കാനുള്ള വിദഗ്ധരും ജോളി സില്‍ക്‌സിലുണ്ട്. പൊതുവേ ഒരു മേല്‍നോട്ടം മാത്രമേ ഞാന്‍ ചെയ്യേണ്ടിവരാറുള്ളൂ. എന്നാല്‍ അര്‍ഹിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ ഞാന്‍തന്നെ ശ്രദ്ധിക്കണം ജോളി ജോയി പറയുന്നു.
ആദ്യ സഹായമിങ്ങനെ
ഭര്‍ത്താവ് ജോയ് ആലുക്കാസ് ദുബായില്‍ ജോയ് ആലുക്കാസ് ജ്വല്ലറി തുടങ്ങിയ 1987 നു പിറകേ, ജോളി സേവനരംഗത്തിറങ്ങി. വീസയും ടിക്കറ്റും ഇല്ലാതെ കുടുങ്ങിപ്പോയവരെ സഹായിച്ചുകൊണ്ടായിരുന്നു തുടക്കം. ലേബര്‍ ക്യാമ്പില്‍ ക്ലേശിക്കുന്നവര്‍ക്കും ഭക്ഷണം കിട്ടാതെ വിഷമിച്ചവര്‍ക്കുമെല്ലാം ആ സേവനം എത്തി. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍കൂടിയായ ഭര്‍ത്താവിന്റെ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും ഉണ്ടായിരുന്നു. ഇത്തരം സഹായങ്ങള്‍ക്കെല്ലാം കണക്കും ചിട്ടയുമെല്ലാം ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. അങ്ങനെ ചിട്ടയോടെ സേവനങ്ങള്‍ തുടങ്ങി. ഇതാണു പിന്നീട് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹ്യ സേവന വിഭാഗമായി വളര്‍ന്നത്.

ജോയ് ഫോര്‍ എര്‍ത്ത്
ജോയ്ആലുക്കാസ് ജ്വല്ലറികള്‍ പ്രവര്‍ത്തിക്കുന്ന 11 രാജ്യങ്ങളില്‍ ജോയ് ഫോര്‍ എര്‍ത്ത് എന്ന പേരിലാണ് ജീവകാരുണ്യ സേവനങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലും. പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്കായി പതിനഞ്ച് കോടി മുടക്കി 250 വീടുകളാണ് ഫൗണ്ടേഷന്‍ സജ്ജമാക്കിയത്. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് 36 വീടു പണിതുകൊടുത്തു. ജോയ്ആലുക്കാസ് വില്ലേജ് എന്ന പേരിലുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം വൈകാതെത്തന്നെ നടക്കും. അലഞ്ഞുനടക്കുന്നവരെ സംരക്ഷിക്കുന്ന ചെന്നായ്പ്പാറയിലെ ദിവ്യഹൃദയാശ്രമത്തില്‍ അഗതികള്‍ക്കു താമസിക്കാന്‍ സ്‌നേഹഭവന്‍ ഒരുക്കി.
ഇതിനെല്ലാം പുറമേ, ഇന്ത്യയിലെ ഏഴായിരം ജീവനക്കാരും ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ രക്തദാന സേനയാണ്. രക്തം ആവശ്യമുള്ളവര്‍ക്ക് ഈ ദാതാക്കള്‍ രക്തം ദാനം ചെയ്യും. പലയിടത്തായി ആയിരത്തിലേറെ രക്തദാന ക്യാമ്പുകളും സൗജന്യ ചികില്‍സാ ക്യാമ്പുകളും നടത്തി. ഡയാലിസിസ് ആവശ്യമുള്ള വൃക്കരോഗികള്‍ക്ക് മാസംതോറും ആയിരം ഡയാലിസിസ് കിറ്റുകള്‍ നല്‍കുന്നുണ്ട്. സൗജന്യ നേത്രചികില്‍സാ ക്യാമ്പുകള്‍, ബ്രെസ്റ്റ് കാന്‍സര്‍ ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവയും നടത്തിവരുന്നു.
തൃശൂര്‍ ജില്ലയില്‍ എച്ച്‌ഐവി ബാധിതരേയും ഓിസം ബാധിച്ചവരേയും സംരക്ഷിക്കുന്ന അനാഥാലയങ്ങളിലെ കുികളെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് സിനിമ കാണിച്ചും വിരുന്നു നല്‍കിയും സന്തോഷം പകരുന്ന പതിവുമുണ്ട്.
"MY 50" യുടെ പിറവി
സേവനങ്ങള്‍ക്ക് ജീവനക്കാരുടെ പിന്തുണയും തേടി. "MY 50" എന്ന പേരില്‍ ജീവകാരുണ്യ പ്രസ്ഥാനത്തിന് തുടക്കമിത് അങ്ങനെയാണ്. ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള തുക സംഭാവന നല്‍കാം. മിനിമം അമ്പതു ഫില്‍സ് നല്‍കണമെന്നു മാത്രം.
ദുബായിലെ ജയിലില്‍ കുടുങ്ങിയ 13 ബംഗ്ലാദേശി പെണ്‍കുട്ടികള്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ ടിക്കറ്റു നല്‍കിക്കൊണ്ടായിരുന്നു "MY 50" പദ്ധതിയുടെ തുടക്കം. 12 പേര്‍ക്കുള്ള ടിക്കറ്റ് ജോളി ജോയി നല്‍കി. ഒരാള്‍ക്കുള്ള ടിക്കറ്റ് നല്‍കാന്‍ ജീവനക്കാരും തയാറായി. ഇത്തരം സേവനങ്ങള്‍ തുടര്‍ന്നു.
ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇന്ത്യയിലേക്കു വ്യാപിപ്പിച്ച 2001 ല്‍ സംസ്ഥാനത്തെ വിവിധ മേഖല കളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 101 യുവതികള്‍ക്കായി തൃശൂരില്‍ സമൂഹവിവാഹം നടത്തി.
കൃഷിയോട് ഇഷ്ടം
ജോളി ജോയിക്കു കൃഷിയാണ് ഇഷ്ടവിനോദം. വീടിന്റെ ടെറസിലെ പച്ചക്കറിത്തോത്തില്‍ വിളയുന്ന വിവിധയിനം ജൈവപച്ചക്കറികളാണ് വീട്ടിലെ ഭക്ഷണം. സ്വന്തം ഫാമില്‍ പശുക്കളും ആടുകളും കോഴികളും മത്സ്യവുമുണ്ട്.
എല്ലാറ്റിലുമുപരി കുടുംബത്തെ പരിപാലിക്കുന്ന ദൗത്യത്തിനു വളരെ പ്രാധാന്യമുണ്ട്. ഭര്‍ത്താവ് ജോയ്, ഗ്രൂപ്പിന്റെ ചെയര്‍മാനെന്ന നിലയില്‍ വളരെ തിരക്കുകളിലാണ് എപ്പോഴും. മകന്‍ ജോണ്‍ പോള്‍ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി മുഴുവന്‍ സമയവും കര്‍മനിരതനാണ്. ഡയറക്ടര്‍മാരും മക്കളും മരുമക്കളുമായ ആന്റണി ജോസ്, സോണിയ ജോണ്‍ പോള്‍, മേരി ആന്റണി, എല്‍സ ജോയ് എന്നിവര്‍ക്കും പേരക്കുട്ടകള്‍ക്കുമെല്ലാം വേണ്ട കരുതലും പിന്തുണയും തന്റെ പ്രാഥമിക കടമയാണെന്ന് ജോളി ജോയി പറയുന്നു.
ഫ്രാങ്കോ ലൂയിസ്