കൂവയെയാണെനിക്കിഷ്ടം...
വീടിനു കുറച്ചകലെയുള്ള റബര്‍ എസ്‌റ്റേറ്റില്‍ ചതുപ്പില്‍ വളരുന്ന കൂവയുടെ കിഴങ്ങുകള്‍ പറിക്കാന്‍ പോയ കാലം. സഹോദരങ്ങള്‍ക്കും അയല്‍ക്കാര്‍ക്കുമൊപ്പം തലച്ചുമടാ യി കൊണ്ടുവരുമ്പോള്‍ ചെറിയ കുട്ടിയായിരുന്ന ഏബ്രഹാം അമ്മയോടു ചോദിക്കും 'പത്തിരുപത് ഏക്കറുള്ള നമുക്കിതും കൃഷി ചെയ്താല്‍ പോരേയെന്ന്. 'അപ്പോള്‍ അമ്മ പറയും 'അത് നിന്റെ കാലത്തുമതി കൊച്ചിതങ്ങ് ചുമന്നോ' യെന്ന്. വര്‍ഷ ങ്ങള്‍ക്കിപ്പുറം അമ്മയുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കി കൂടരഞ്ഞി ഉഴുന്നാലില്‍ ഏബ്രഹാം എന്ന അപ്പച്ചന്‍. സ്വന്തം കൃഷിയിടത്തില്‍ കൂവക്കൃഷി ആരംഭിച്ചു. ഒപ്പം നാട്ടില്‍ എല്ലാവര്‍ക്കും കൂവക്കിഴങ്ങുകള്‍ അരച്ച് പൊടിയാക്കി നല്‍കുന്നതിനുള്ള വൈദഗ്ധ്യവും നേടി.

കുടുംബ ജീവിതം ആരംഭിച്ചപ്പോഴാണ് കൂവയോട് ശരിക്കും സ്‌നേഹം തോന്നിത്തുടങ്ങിയത്. അതിനു കാരണമായത് പ്രധാന കാര്‍ഷിക വിളകളായ തെ ങ്ങും കമുകും റബറും ജാതിയും കൊടിയുമൊക്കെ നശിച്ചതും വിലയിടിയുകയും ചെയ്തത്. നാലേ ക്കര്‍ സ്ഥലത്ത് കൂവക്കൃഷി ആരംഭിച്ചു. കൃഷി തുടങ്ങിയപ്പോള്‍ വിത്തു കിട്ടാനാണ് വിഷമിച്ചത്. അതുകൊണ്ടു തന്നെ നാലേക്കറില്‍ മുഴുവന്‍ ഇടവിളയായി ഒറ്റയടിക്ക് കൂവക്കൃഷി തുടങ്ങിയില്ല. രണ്ടു മൂന്നു വര്‍ഷം കൊണ്ട് പറമ്പു മുഴുവന്‍ കൂവയായി. 'അമ്മ പറഞ്ഞു തന്ന ബാലപാഠങ്ങളും നാട്ടറിവും കേട്ടറി വുമല്ലാ തെ ശാസ്ത്രീയ അടിത്തറ ഒന്നുമുണ്ടായിരുന്നില്ല. കൃഷിയില്‍ ഇന്നും പിന്തുടരുന്നത് ഈ അറിവുകള്‍ മാത്രം.

കൂവക്കൃഷി എങ്ങനെ

തന്റേതായ കൃഷിരീതിയാണ് ഏബ്രഹാം ഇന്നും പിന്തുടരുന്നത്. നീലക്കൂവ, മഞ്ഞ ക്കൂവ, ബിലാത്തിക്കൂവ എന്നിങ്ങ നെ എല്ലാത്തരം കൂവകളും ഇദ്ദേ ഹം കൃഷി ചെയ്യുന്നുണ്ട്. ഡിസംബര്‍- ജനുവരി മാസത്തില്‍ വിളവെടുക്കുന്നതിനൊപ്പം വി ത്തും നടും. ഒന്നരചാണ്‍ അകല ത്തിലാണു നടുക.

കുംഭമാസത്തില്‍ മഴ പെ യ്തില്ലെങ്കിലും വിത്തു മുളയ് ക്കും. ഇടവിളയായുളള കൃഷിയി ല്‍ കൂവയ്ക്ക് വളം ചെയ്യാറില്ലെ ങ്കിലും ചാണകം പോലെയുള്ള ജൈവവളങ്ങള്‍ പ്രയോഗിച്ചാല്‍ വിളവു കൂടുമെന്ന് ഏബ്രഹാം പറയുന്നു.

കൂവക്കൃഷിയിലെ പ്രധാന മെച്ചം കീട രോഗബാധകള്‍ കുറ വാണെന്നതും കാട്ടുമൃഗങ്ങളുടെ ഭീഷണി ഇല്ലെന്നതുമാണ്. ഇതി ല്‍ വെളുത്ത കൂവ എലിയും പെരു ച്ചാഴിയും തിന്നാറുണ്ട്. ചക്കക്കു രുവിന്റെ വലിപ്പ മുള്ള കുഴിക്കൂവ യുമുണ്ട്. ഇതിന്റെ പൊടിക്കാ ണ്ഏറ്റവും കൂടുതല്‍ ഔഷധഗു ണമുള്ളതായി അനുഭവത്തില്‍ നിന്ന് മനസിലാക്കിയിരിക്കുന്നത്.

ഇഞ്ചി നടുന്നതിനുപയോഗി ക്കുന്ന ചെറിയ തൂമ്പ ഉപയോഗി ച്ചാണ് വിളവെടുപ്പു നടത്തുന്നത്. മണ്ണിനു മുകളില്‍ കാണുന്ന ഭാഗത്തിനു ചുറ്റുമുള്ള മണ്ണുമാറ്റി കിഴങ്ങു പറിച്ചെടുക്കും. കിഴ ങ്ങിലെ വേരു മാറ്റി കഴുകിയെടു ത്താണ് അരയ്ക്കാന്‍ ഉപയോഗി ക്കുന്നത്. ആദ്യകാലത്ത് കിഴ ങ്ങിന്റെ പുറന്തൊലി ചെത്തി ക്കള യുമായിരുന്നു. തൊലിയിലാണ് ഔഷധ ഗുണമേറെയുള്ളതെന്നു മനസിലാക്കിയതോടുകൂടി അതും അരയ്ക്കാന്‍ തുടങ്ങി.

പൊടിയാക്കല്‍

ശ്രമകരമായ ഒരു പണിയാണ് കൂവക്കിഴങ്ങ് അരച്ചുപൊടിയാ ക്കുകയെന്നത്. ചെറിയ തോതില്‍ കൃഷി ചെയ്യുന്നവര്‍ അവരുടെ വീടുകളിലേയ്ക്ക് കൂവ അരച്ച് കൊടുക്കുന്നതിനു വിളിക്കാറു ണ്ട്. ചിലര്‍ അരയ്ക്കുന്ന തിന് വീ ട്ടിലെത്തിച്ചു തരാറുമുണ്ട്. എഴു പതിനായിരത്തോളം രൂപ അദ്ദേ ഹം കഴിഞ്ഞ വര്‍ഷം കൂവക്കിഴ ങ്ങ് അരച്ച് വരുമാനം നേടിയിട്ടു ണ്ട്.

ക്ഷമയോടെ ചെയ്യേണ്ട ജോലി യാണ് കൂവപ്പൊടിയുണ്ടാക്കല്‍. അരച്ച കൂവ വെള്ളമൊഴിച്ച് തിരു മ്മി പിഴിഞ്ഞ് അത് ഒരു തുണിയി ലൂടെ അരിച്ചെടുക്കും. അരിച്ച കൂ വപ്പൊടി കലര്‍ന്ന വെള്ളം വലിയ പാത്രം എടുത്ത് തെളിയാന്‍ വയ്ക്കും. ചെമ്പു പോലെയുളള പാത്രങ്ങള്‍ ഉപയോഗിക്കാതി രിക്കുന്നത് ഉത്തമം. അടുത്ത ദിവസമാകുമ്പോഴെക്കും പാത്ര ത്തിന്റെ അടിയില്‍ വെളുത്ത പൊടിയായി കൂവയുടെ നൂറ് ഊറിക്കിടക്കും. അതിലുളള വെള്ളം കളഞ്ഞ് വീണ്ടും വെള്ളമൊഴിച്ച് വീണ്ടും തെളി യാന്‍ വയ്ക്കണം. ഏഴു മുതല്‍ പത്തു ദിവസം വരെ ഇങ്ങനെ ചെയ്ത് അതിന്റെ കട്ട് മാറ്റിയെടു ക്കണം.

അതിനു ശേഷം പാത്രത്തിന്റെ അടിയില്‍ കട്ടിയായി കിടക്കുന്ന പൊടി കൈകൊണ്ട് ഉടച്ച് ഷീറ്റി ല്‍ ഉണക്കാന്‍ വയ്ക്കണം. നല്ല വെയിലുണ്ടെങ്കില്‍ മൂന്നു മുതല്‍ അഞ്ചു ദിവസം കൊണ്ട് ഉണങ്ങി കൂവപ്പൊടി ഈര്‍പ്പരഹിതമാകും. ഇങ്ങനെ ലഭിക്കുന്ന പൊടി എത്ര വര്‍ഷം വേണമെങ്കിലും ഇരിക്കും. ഇരിക്കുന്തോറും ഇതിന്റെ വീര്യം കൂടും എന്നും പറയുന്നു.


ഔഷധവും പലഹാരങ്ങളും

കൂവയ്ക്ക് ഇത്രയധികം പ്രാധാന്യം കര്‍ഷകരുടെ ഇടയി ല്‍ ഉണ്ടായത് അതിന്റെ ഔഷധ ഗുണം കൊണ്ടാണ്. പോഷക മൂല്യങ്ങളുടെ കലവറയാണ് കൂവപ്പൊടി. ഉഷ്ണകാലത്ത് കൂവവെള്ളം കുടിക്കുന്നത് ശരീരോഷ്മാവിനെ നിയന്ത്രി ക്കും.

മൂത്രംകടച്ചില്‍, പഴുപ്പ്, അസ്ഥി യുരുക്കം, വയറ്റിലുണ്ടാകുന്ന രോഗങ്ങള്‍, വിവിധതരം അള്‍സര്‍ എന്നിവയ്ക്ക് കൂവ ഉത്തമ ഔഷ ധമാണ്. അരിപ്പൊടി ചേര്‍ത്ത് അടയുണ്ടാക്കിയും തേങ്ങ ചേര്‍ ത്ത് കുറുക്കിയും ക്ഷീണം മാറ്റു ന്നതിന് കഞ്ഞിവെള്ളം പോലെ തിളപ്പിച്ചും കഴിക്കാം. ഹലുവ പോലെയുള്ള പലഹാരങ്ങള്‍ ഉണ്ടാക്കുന്ന തിനും ചക്കയുത്പ ന്നങ്ങളോടു ചേര്‍ത്തും വിഭവ ങ്ങ ള്‍ ഉണ്ടാക്കാം. ഇതിനുള്ള പരിശീ ലനം ഇപ്പോള്‍ ക്യഷിവി ജ്ഞാന കേന്ദ്രങ്ങള്‍ വഴിയും നല്‍കുന്നു.

കൂവപ്പൊടിക്ക് ആവശ്യക്കാരേറെ

മൂന്നു ക്വിന്റലോളം കൂവപ്പൊ ടിയാണ് ഏബ്രഹാമിന്റെ പക്കല്‍ സ്‌റ്റോക്കുള്ളത്. കൂവപ്പൊടിക്ക് ആ വശ്യക്കാര്‍ നേരിട്ട് സമീ പിക്കുകയാണ് പതി വ്. നോമ്പു കാലത്ത് മുസ്ലിം സഹോദര ങ്ങളുടെ ഇടയില്‍ നിന്ന് ആവശ്യക്കാര്‍ ഇഷ്ടം പോലെയുണ്ട്. കൂവയുടെ ഗുണ ഗണങ്ങളറിഞ്ഞ ഇവര്‍ ഇതൊരിക്കലും ഉപേ ക്ഷിക്കില്ല.

കാര്‍ഷിക മേഖലയില്‍ സജീവം

കൃഷിയുമായി ബന്ധപ്പെട്ട മേഖലകളില്‍ സജീവ സാന്നിധ്യ മാണ് ഏബ്രഹാം. കൂവക്കൃ ഷിയുമായി ബന്ധപ്പെട്ട പരി ശീലന പരിപാടിക ളില്‍ അദ്ദേഹം കര്‍ഷകര്‍ക്ക് പരിശീലനം നല്‍ കു ന്നു. കോഴിക്കോട് 'ഹരിതമിത്ര' എന്ന പേരില്‍ കാര്‍ഷിക മേഖ ലയുമായി ബ ന്ധപ്പെട്ട് പ്രവര്‍ത്തി ക്കുന്ന സംഘടന യുടെ ഡയറക്ടര്‍ ബോ ര്‍ഡംഗമാണ് ഏബ്ര ഹാം. ആറു വര്‍ഷം കോഴിക്കോട് ജില്ലാ പ ഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വീടുകളില്‍ ചെറിയ തോതില്‍ ചെയ്തിരുന്ന കൃഷി വലിയ രീതിയിലേക്ക് മാറ്റി മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഇതി ന്റെ സാധ്യതകള്‍ ഇദ്ദേഹം കാണി ച്ചു കൊടുത്തു.

കൂടരഞ്ഞി കൃഷിഭവന്‍ ഔഷ ധ സസ്യക്കൃഷിയിലുള്‍പ്പെ ടു ത്തി സഹായം നല്‍കിയത് തനി ക്ക് ഒരു പ്രോത്സാഹനമായി എന്നും നന്ദിയോടെ ഏബ്രഹാം ഓര്‍ക്കുന്നു.

കൂടരഞ്ഞിയിലാണ് അദ്ദേഹ ത്തിന്റെ കൃഷിയിടമെങ്കിലും രണ്ടു വര്‍ഷമായി അടുത്ത പ്രദേശമായ തിരുവമ്പാടിയിലേക്ക് താമസം മാറിയിട്ട്. ഇപ്പോഴുള്ള താമസ സ്ഥലത്ത് ഇരുപത്തിയഞ്ച് സെ ന്റില്‍ പഴങ്ങളുടെയും പച്ചക്കറി ക്കറികളുടേയും തോട്ടം നിര്‍മി ച്ചിരിക്കുകയാണ് അദ്ദേഹം. വിവിധ ഇനം മാവുകള്‍, പ്ലാവു കള്‍, മാതളം, ബുഷ് ഓറഞ്ച്, മാങ്കോസ്റ്റീന്‍, റമ്പൂട്ടാന്‍, നെല്ലി, സപ്പോട്ട, ഡ്രാഗണ്‍ ഫ്രൂട്ട് , വിവിധയിനം പേരകള്‍, പുലാ സാന്‍, ആത്ത, പാഷന്‍ ഫ്രൂട്ട്, നോനി എന്നിവ വീടിനു ചുറ്റു മായി കൃഷി ചെയ്തിരിക്കുന്നു. വീടിനു പുറകു വശത്തെ മത്സ്യ ക്കുളത്തില്‍ നിന്നുളള വെള്ളവും ചാണകവും ഇവയ്ക്ക് വളമായി ഉപയോഗിക്കുന്നു.

കാര്‍ഷിക മേഖലയില്‍ പുതു കൃഷിരീതികള്‍ പരീക്ഷിക്കാന്‍ താത്പര്യപ്പെടുന്ന ഏബ്രഹാം കൂടരഞ്ഞിയിലെ റബര്‍ മരങ്ങള്‍ സ്ലോട്ടര്‍ വെട്ടി ഒരു ബ്ലോക്ക് 300 പ്ലാവുള്ള തോട്ടമാക്കി. ഊദ് മരങ്ങളും കൃഷിയിടത്തെ സമ്പന്നമാക്കുന്നു. ഇതു കൂടാതെ പാട്ടത്തിനെടുത്ത സ്ഥലത്ത് തനിവിളയായും ഇടവിളയായും കൂവ, ചേന , ചേമ്പ്, കപ്പ, ഇഞ്ചി, മഞ്ഞള്‍, വാഴ എന്നിവ കൃഷി ചെയ്യുന്നു.ഫോണ്‍:

അരയ്ക്കാന്‍ മെഷീന്‍

കുട്ടിക്കാലത്ത് അത്താഴം കഴിഞ്ഞ് ഉറക്കം തൂങ്ങി യിരിക്കുന്ന സമയത്ത് പാളയില്‍ തകരക്കഷണം വച്ച് കിഴങ്ങ് അരയ്ക്കുമ്പോള്‍ കൈയിലെ തൊലി പോകുമാ യിരുന്നത് നീറ്റലുളള ഓര്‍മയായിരുന്നു. കിഴങ്ങ് അരയ്ക്കു ന്നതിനുള്ള മെഷീന്‍ കണ്ടുപിടിക്കുന്നതിനുളള ശ്രമം കൃഷിയോടൊപ്പമാരംഭിച്ചു. റബര്‍ റോളറിനെ അനു കരിച്ചുള്ള ഒരു മെഷീന്‍ നിര്‍മിച്ചു. അതുപയോഗിച്ച് കിഴങ്ങ് അരയ്ക്കാന്‍ തുടങ്ങി. വൈദ്യുതി ഇല്ലെങ്കിലും കൈകൊണ്ട് കറക്കി അരയ്ക്കാം. ഇതെടുത്തുകൊണ്ടു പോകാന്‍ പ്രയാസമായിരുന്നു. ആ സമയത്ത് കോട്ടയത്തുള്ള ഒരു കര്‍ഷകന്‍ മരത്തടിയില്‍ ഗ്രിപ്പുള്ള തകരം പൊതിഞ്ഞ മോട്ടോര്‍ ഉപയോഗിച്ചുള്ള മെഷീന്‍ നിര്‍മിച്ചപ്പോള്‍ തന്റെ കണ്ടുപിടിത്തം പാഴായിപ്പോയി എന്ന് ഏബ്രഹാം പറയുന്നു. ഇരുപതു വര്‍ഷമായി ആ മെഷീനാണ് ഇപ്പോഴും ഉപയോ ഗിക്കുന്നത്. അതില്‍ ഘടിപ്പിച്ചിരിക്കുന്ന അരയ്ക്കാനുളള തകരഷീറ്റ് തേയ്മാനത്തിനനുസരിച്ച് മാറ്റുന്നുണ്ടെന്നു മാത്രം. ഏബ്രഹാം ഉഴുന്നാലില്‍ 9495231072,6282526791

മിഷേല്‍ ജോര്‍ജ്
കൃഷി അസിസ്റ്റന്റ്, കൃഷിഭവന്‍, കൂടരഞ്ഞി.