ADVERTISEMENT
ADVERTISEMENT
9
Wednesday
July 2025
4:24 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
Viral News
Karshakan
ആദായം കൊണ്ടുവരുന്ന അകത്തള സസ്യങ്ങൾ
Friday, November 19, 2021 9:36 AM IST
കോവിഡും ലോക്ഡൗണുമെല്ലാം മനുഷ്യനെ വീട്ടിലിരിത്തിയപ്പോൾ അതോടൊപ്പം വളർന്ന വിനോദമാണ് ഇൻഡോർ പ്ലാന്റുകളുടേത്. പിന്നീട് വീടുകളിലെ സംരംഭമായി ഇതു മാറി. വിപണിയിൽ ഏറെ ഡിമാൻഡുള്ള സീസീ എന്ന ഇൻഡോർ പ്ലാന്റിനെയും അവയുടെ വളർത്തൽ രീതികളും നമുക്കൊന്നു പരിചയപ്പെടാം.
zz (Zamioculcas zamiifolia)പ്ലാന്റ്
അരേസിയെ കുടുംബത്തിൽപെട്ട മനോഹരമായ ഒരു അലങ്കാരചെടിയാണ് zz (Zamioculcas zamiifolia) പ്ലാന്റ്. "സാമിയോകുൽക്കസ് സാമിഫോലിയ’ എന്നതിന്റെ ചുരുക്കപ്പേരാണ് zz. വീടുകളിലെ അകത്തളങ്ങളിലും ഓഫീസുകളിലും വയ്ക്കാൻ അനുയോജ്യമായ ചെടിയാണിത്.
കിഴക്കൻ ആഫ്രിക്കയിലും ദക്ഷിണാഫ്രിക്കയിലും കെനിയയിലും ഈ ചെടി ധാരാളം കണ്ടുവരുന്നു. സാൻസിബാർ ജെം, സീസീ പ്ലാന്റ്, ആരോയിഡ് പാം, എമറാൾഡ് പാം എന്നിങ്ങനെ ഈ ചെടി വിവിധ പേരുകളിൽ അറിയപ്പെടുന്നു.
1829-ൽ ഈ ചെടി കണ്ടെത്തിയിരുന്നെങ്കിലും 1996ഓടെ ഡച്ചു നഴ്സറികളാണ് ഇവ വൻതോതിൽ വളർത്താനും പ്രചരിപ്പിക്കാനും തുടങ്ങിയത്. രണ്ടു മുതൽ മൂന്നടി വരെ ഉയരത്തിൽ വളരുന്ന ഈ ചെടികൾ മണ്ണിനടിയിലെ ഉരുളക്കിഴങ്ങുപോലെയുള്ള ഭാഗത്തുനിന്നാണു പൊട്ടിമുളയ്ക്കുന്നത്.
ഈ കിഴങ്ങുകൾ(റൈസോം) വെള്ളം ശേഖരിച്ചുവയ്ക്കുന്നതിനാൽ കടുത്ത വരൾച്ചയിലും ഇവ ഉണങ്ങാതെ നിൽക്കും. റൈസോമിൽ നിന്നു പുറപ്പെടുന്ന ഇലത്തണ്ടുകൾ ആദ്യം ബൾബുകൾ പോലെ കാണപ്പെടും. ഇതിന്റെ വശങ്ങളിൽ ആറു മതുൽ എട്ടുവരെ ജോടി ഇലകൾ കാണാം. വളരുന്നതോടൊപ്പം കൂർത്തുവരുന്ന ഇലത്തണ്ട് നേരിട്ട് റൈസോമിൽ നിന്നു പുറപ്പെടുന്നു.
തണ്ടില്ലാത്ത ഒരു ചെടികൂടിയാണ് zz പ്ലാന്റ്. കടുംപച്ചനിറത്തിൽ തിളങ്ങുന്ന ഇലകളാണ് ഈ ചെടിയുടെ സൗന്ദര്യം. ഓരോ ഇലയ്ക്കും ഏഴു മുതൽ പതിനഞ്ചു വരെ സെന്റീമീറ്റർ നീളം കാണും. അപൂർവമായി മാത്രം പുഷ്പിക്കുന്ന zz പ്ലാന്റിന്റെ പൂക്കൾ അത്ര ആകർഷകമല്ല. ഈ പൂക്കൾ താഴെ ഇലത്തണ്ടുകൾക്കിടയിലാണു രൂപപ്പെടുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിരിഞ്ഞു വാടുന്ന പൂക്കളെക്കാളും ഇവയുടെ ഇലയുടെ ഭംഗിക്കാണു പ്രാധാന്യം.
zz പ്ലാന്റുകൾ പലതരം
1. റാവൻ സീസീ പ്ലാന്റ്
ഇതിന്റെ ഇലകൾക്ക് നല്ല കറുപ്പു നിറമായിരിക്കും.
2. സീസീ സെൻസി
സാധാരണ ചെടിയിൽ നിന്നു വ്യത്യസ്തമായി ഇവയുടെ ഇലകൾ ചുരുണ്ടിരിക്കും. ഇലത്തണ്ടിന്റെ അറ്റത്ത് ഇവ അടുത്തടുത്ത് കാണപ്പെടുന്നു.
3. ഡ്വാർഫ് സീസീ പ്ലാന്റ്
സാധാരണ കാണുന്ന പ്ലാന്റിനേക്കാൾ ഉയരം കുറഞ്ഞതായിരിക്കും. രണ്ടടിയെക്കാൾ കൂടുതൽ വളരില്ല. ഇലകളുടെ നിറവും വലിപ്പവും വിന്യാസവും സാധാരണ സീസീ പ്ലാന്റിന്റെതുപോലയാണ്.
4. സീസീ പ്ലാന്റ് ലക്കി ക്ലാസിക്ക്
ഇതിന്റെ ഇലകൾ വൃത്താകാരത്തിലായിരിക്കും.
5. വേരിഗേറ്റഡ് സീസീ പ്ലാന്റ്
ഇതിന്റെ ഇലകൾക്ക് നിറവ്യത്യാസം കാണും.
എങ്ങനെ വളർത്താം
സീസീ പ്ലാന്റ് വളർത്താൻ പ്ലാസ്റ്റിക്, ടെറക്കോട്ട, സിറാമിക്ക് ചട്ടികൾ ഉപയോഗിക്കാം. വെള്ളം വാർന്നു പോകാൻ അടിയിൽ ദ്വാരമിടണം. നടാൻ ഉദ്ദേശിക്കുന്ന ചെടിയുടെ വലിപ്പമനുസരിച്ചായിരിക്കണം ചട്ടികൾ തെരഞ്ഞെടുക്കേണ്ടത്.
ഈ ചെടി ഏകദേശം മുന്നടി മാത്രമേ വളരൂ. അതിനാൽ ഏറ്റവും വലിയ ചെടിക്കും 10 ഇഞ്ച് ചട്ടിമതിയാകും. ചെറിയ ചെടികൾക്ക് അവയുടെ വലിപ്പമനുസരിച്ചുള്ള ചട്ടികൾ തെരഞ്ഞെടുക്കാം.
നടീൽ മിശ്രിതം
ഞാൻ ഉപയോഗിക്കുന്ന നടീൽ മിശ്രിതത്തിന്റെ അനുപാതം താഴെ കാണിക്കുന്നു.
1. തരിയോടുകൂടിയ ആറ്റുമണൽ - 40 ശതമാനം
2. ചുവന്ന കട്ടയില്ലാത്ത മണ്ണ്- 30 ശതമാനം
3. ചാണകം ഉണക്കിപ്പൊടിച്ചത്- 20 ശതമാനം
4. എല്ലുപൊടി- അഞ്ചു ശതമാനം
5. വേപ്പിൻപിണ്ണാക്ക്- അഞ്ചു ശതമാനം
ഇവ നല്ലവണ്ണം കുട്ടിയിളക്കിയാൽ നടീൽ മിശ്രിതമായി. ചിലർ ഇതിന്റെ കൂടെ കോക്കോപിറ്റ് ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്. കോക്കോപിറ്റ് ഉപയോഗിക്കാതിരിക്കുന്നതായിരിക്കും നല്ലത്. ഇത് വെള്ളം ശേഖരിക്കുന്നതു കൊണ്ട് കിഴങ്ങുകൾ ചീഞ്ഞുപോകാനുള്ള സാധ്യതയുണ്ട്.
വെള്ളവും വെളിച്ചവും
സീസീ പ്ലാന്റിന്റെ ഏറ്റവും വലിയ ശത്രു വെള്ളമാണ്. ഇത് വിരോധാഭാസമായി തോന്നാം. ദിവസവും വെള്ളമൊഴിച്ചാൽ കിഴങ്ങുകളും ഇലത്തണ്ടുകളും ചീഞ്ഞ് ചെടി നശിച്ചു പോകും. നടീൽ മിശ്രിതം നല്ലവണ്ണം ഉണങ്ങി വരണ്ടാൽ മാത്രം വെള്ളമൊഴിച്ചാൽ മതി. ആഴ്ചയിൽ ഒരു പ്രാവശ്യമാണ് ഞാൻ വെള്ളമൊഴിക്കുന്നത്.
സൂര്യപ്രകാശം
സൂര്യപ്രകാശം നേരിട്ടടിക്കുന്ന സ്ഥലങ്ങളിൽ ചട്ടികൾ വയ്ക്കരുത്. ഇലകൾ പൊള്ളിപ്പോകാം. അതിനാൽ പരോക്ഷമായി സൂര്യപ്രകാശം ലഭിക്കുന്ന അകത്തളങ്ങളിലും വരാന്തകളിലും ഓഫീസ് മുറിയിലും ബാത്ത് റൂമുകളിലും വയ്ക്കുന്നതാണ് ഉത്തമം.
വളപ്രയോഗം
നല്ലവണ്ണം ഉണക്കിപ്പൊടിച്ച ചാണകം മാസത്തിലൊരിക്കൽ ചട്ടിയിലിട്ട് ഇളക്കിക്കൊടുക്കണം. രാസവളം ഞാൻ ഉപയോഗിക്കാറില്ല. ഉപയോഗിക്കുന്നെങ്കിൽ 20:20:20 കൂട്ടുവളം ചെടിയിൽ തട്ടാതെ, ചട്ടിയുടെ വക്കിനോടു ചേർത്ത് ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇട്ടു കൊടുത്ത് വെള്ളമൊഴിക്കണം.
പ്രജനനം
അഞ്ചുതരത്തിൽ സീസീ പ്ലാന്റിന്റെ വംശവർധന നടത്താം.
1. ചട്ടിയിൽ ചെടികൾ നിറഞ്ഞാൽ ചെടിച്ചട്ടിയിൽ നിന്ന് ഓരോകിഴങ്ങും ചെടിയോടൊപ്പം കൈകൊണ്ട് വേർതിരിച്ചെടുത്ത് മറ്റു ചട്ടികളിൽ നടാം.
2. ഇലത്തണ്ട് അടിയിൽ നിന്നു മുറിച്ചെടുത്ത് വെള്ളത്തിലോ, അല്ലെങ്കിൽ വളക്കൂറുള്ള മണ്ണിലോ നട്ട് വംശവർധന നടത്താം. വെള്ളത്തിലാണു വയ്ക്കുന്നതെങ്കിൽ ആഴ്ചയിലൊരിക്കൽ വെള്ളം മാറ്റണം.
3. ഇലത്തണ്ടു മുറിച്ച് കഷണങ്ങളാക്കി അവയിൽ നിന്നു പ്രജനനം നടത്താം.
4. ഓരോ ഇലയിൽ നിന്നും ഒരു പുതിയ ചെടി ഉണ്ടാക്കാം.
ഇതിനായി മാതൃസസ്യത്തിൽനിന്ന് ആരോഗ്യമുള്ള ഒരു ഇലത്തണ്ട് മുറിച്ചെടുക്കുക. മൂർച്ചയുള്ള ഒരു ബ്ലേഡുകൊണ്ട് ഇലകൾ ഓരോന്നായിമുറിച്ചെടുക്കുക. മുന്പുപറഞ്ഞ വിധം തയാറാക്കിയ നടീൽ മിശ്രിതം നിറച്ച ചട്ടിയിൽ ഇലകൾ ഓരോന്നായി നടുക. മണ്ണിന്റെ നനവ് നഷ്ടപ്പെടാതെ ശ്രദ്ധിക്കുക. എന്റെ പരീക്ഷണത്തിൽ രണ്ടുമാസത്തിനുള്ളിൽ ഇലയുടെ അടിയിൽ ഉരുണ്ട കിഴങ്ങുകളും വേരുകളും പ്രത്യക്ഷപ്പെടുന്നതു കാണാം. വേരുകൾക്ക് ക്ഷതം പറ്റാതെ ഇവ ചട്ടികളിലേക്കു മാറ്റി നടാം.
5. കിഴങ്ങുകൾ വേർതിരിച്ചെടുത്തു നട്ടും പ്രജനനം നടത്താം
വായുവിലെ ബെൻസീൻ, ടൊലീൻ, സൈലീൻ മുതലായ വിഷാംശങ്ങളെ നശിപ്പിക്കാൻ ഈ ചെടിക്ക് കഴിവുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ചെടിയിൽ കാത്സ്യം ഓക്സലേറ്റ് ചെറിയ തോതിൽ അടങ്ങിയിട്ടുള്ളതിനാൽ ഇലകളുടെ നീര് തൊലിയിൽ തട്ടിയാൽ ചൊറിച്ചിലുണ്ടാവാനുള്ള സാധ്യതയുണ്ട്.
കടുംപച്ചനിറമുള്ള ഇലകളുടെ ഭംഗികൊണ്ടും അധികം ശ്രദ്ധആവശ്യമില്ലാത്തതുകൊണ്ടും രോഗങ്ങൾ കുറവായതുകൊണ്ടും വീട്ടിനുള്ളിൽ വളർ ത്താൻ പറ്റിയ മനോഹരമായ ചെടിയാണു സീസീ പ്ലാന്റ്
ADVERTISEMENT
ചില്ലറ പണിക്കാരനല്ല ഡ്രോണ്‍
പാടത്തെ ചേറിൽ വിത്തുകൊട്ടയുമായി തെന്നി നടന്നു വിതച്ച് കർഷകൻ ഇനി കഷ്ടപ്പെടേണ്ടതില്ല. ഓരോ പാ
വിളസമൃദ്ധം ഷൈജുവിന്റെ 800 സ്ക്വയര്‍ ഫീറ്റ് ടെറസ്
എണ്ണൂറ് ചതുരശ്ര അടി സ്ഥലത്ത് എന്തെല്ലാം കൃഷി ചെയ്യാം? ഏറിയാല്‍ മൂന്നോ നാലോ തെങ്ങുകൾ, അല്ലെങ്കില്‍
പൊന്നു വിളയിക്കാൻ രാജനുണ്ട് ചില വഴികൾ
കൃഷിയിൽ നഷ്ടക്കണക്കുകൾ മാത്രം പറയുന്നവരുടെ ഇടയിൽ മണ്ണിനെ സ്നേഹിച്ചും കൃഷി ആദായകരമാക്കിയും
സ്വന്തം നാട്ടുചന്തയുമായി ഉഴവൂർ
ഉഴവൂർ എന്ന പേരിൽ തന്നെയുണ്ട് മണ്ണിന്റെ, ഉഴവിന്റെ, കൃഷിചര്യയുടെയൊക്കെ ഒരു സുഗന്ധം. പേരുപോ
ചതിക്കില്ല വെറ്റില, ശശിധരൻ ഹാപ്പി
വെറ്റില ഇതുവരെ ശശിധരനെ ചതിച്ചിട്ടില്ല. അതുകൊണ്ടാവാം ആയുസിന്റെ നല്ല പങ്കും ഈ കൃഷിക്കുവേണ്ടി
ശ്രദ്ധിച്ചാൽ പാവലിന് നല്ല വിളവ് കിട്ടും
കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന പച്ചക്കറി ഇനമാണ് പാവൽ. പോഷക സമൃദ്ധവും ഔഷധ ഗുണമേറെയുള
കെവിനും ഗ്രേസിനും ഹെെഡ്രോപോണിക്സിൽ അധികവരുമാനം
വീടിനോടു ചേർന്നുള്ള 12 സെന്റ് സ്ഥലത്ത് ഇലക്കറികളും മൈക്രോ ഗ്രീൻസും പഴവർഗങ്ങളും കൃഷി ചെയ്ത് അ
കൃഷിയിൽ അംഗീകാരം നേടി പിതാവും മകളും
ഈവർഷം പാലാ കടനാട് കൃഷിഭവൻ കുട്ടിക്കർഷകയായി തെരഞ്ഞെടുത്തത് നീലൂർ സെന്റ് ജോസഫ് യുപിഎസ് സ്കൂ
ചെന്നീരൊലിപ്പിനും കൂന്പുചീയലിനും വേപ്പിൻ പിണ്ണാക്ക്
തെങ്ങിനെ ബാധിക്കുന്ന ചെന്നീരൊലിപ്പിനെയും കൂന്പുചീയലിനെയും ചെറുക്കാൻ രോഗം ബാധിച്ച തെങ്ങ് ഒന്നി
കായീച്ചയ്ക്കു തുളസിക്കെണി
കായീച്ചയെ നശിപ്പിക്കാൻ ഉത്തമമാണ് യൂജിനോൾ അടങ്ങിയിരിക്കുന്ന തുളസി കൊണ്ടുണ്ടാക്കുന്ന കെണി. ഇ
ദേശപ്പെരുമയുടെ തലയെടുപ്പിൽ തലനാടൻ ഗ്രാന്പു
ഇഞ്ചിക്കും കുരുമുളകിനും റബറിനുമൊപ്പം മീനച്ചിൽ മലയോരങ്ങളിലെ കർഷകർ കരുതലോടെ പരിപാലിപ്പി
പുത്തൻ ചുവട് വയ്പുമായി ഹെെറേഞ്ച് ഹണി; വിൽക്കാനുണ്ട് അടത്തേൻ
ശുദ്ധമായ തേൻ എന്ന ലേബലിൽ കുപ്പിയിലടച്ച് മാർക്കറ്റിൽ കിട്ടുന്നതെല്ലാം നല്ല തേനാണെന്നു വിചാരിക
മണ്ണിനെ പൊന്നാക്കും ഈ പോലീസുകാരൻ
കാക്കിക്കുള്ളിലെ കലാകാരനെ എന്ന പോലെ കാക്കിക്കുള്ളിലെ കർഷകനെയും അടുത്തറിയാൻ അവസരമുണ്ടായിര
ശതാവരി
ആയുർവേദത്തിൽ ജീവന പഞ്ചമൂല വിഭാഗത്തിൽ ഉൾപ്പെട്ട ശതാവരി അതിപ്രാചീനകാലം മുതൽ തന്നെ ഔഷധമായ
ഗ്രാഫ്റ്റ് തൈകൾ വാങ്ങുന്പോൾ
നഴ്സറികളിൽ നിന്നു ഗ്രാഫ്റ്റ് തൈകൾ വാങ്ങുന്പോൾ ഒട്ടിച്ചു ചേർത്ത ഭാഗം നന്നായി ചേർന്നിരിക്കുന്നു
വെറ്റില കൃഷി
നല്ല ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് വെറ്റില കൃഷിക്ക് അനുയോജ്യം. സാധാരണഗതിയിൽ കേരളത്തി
കരിനൊച്ചി
അണുനാശക സ്വഭാവമുള്ള കരിനൊച്ചി ഏകദേശം നാലുമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഔഷധ ചെടിയാണ്. തൊല
വിസ്മയക്കാഴ്ചയായി കോട്ടയം നഗരമധ്യത്തിലെ ഡ്രാഗണ്‍ഫ്രൂട്ട് തോട്ടം
ബേക്കര്‍ സ്കൂളിനു സമീപം സിഎസ്ഐ സഭയുടെ നാലരയേക്കര്‍ ഡ്രാഗണ്‍ കൃഷിത്തോട്ടം വിസ്മയക്കാഴ്ചയാണ
200 മിയാവാക്കി വനങ്ങളൊരുക്കി ചെറിയാന് മാത്യു
കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി ഇരുനൂറ് മിയാവാക്കി ചെറുവനങ്ങളെ പച്ചപ്പണിയിച്ച
അപൂർവ തോട്ടം ഒരുക്കി എ.ടി. തോമസ്
സ്വന്തം പുരയിടം പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതിയോടിണങ്ങിയ ജീവിതത്തിന്റെയും ഉദാത്ത മാ
വന്യമൃഗങ്ങളെ ഓടിക്കാൻ മൂവർ സംഘത്തിന്റെ "ഫാം ഗാർഡ് ’
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊറുതിമുട്ടുന്ന കേരളത്തിൽ അവയെ പ്രതിരോധിക്കാൻ മലപ്പുറം സ്വദേ
എരിക്ക്
കേരളത്തിൽ എല്ലായിടത്തും കാണുന്ന ഒൗഷധ സസ്യമാണ് എരിക്ക്. അതു വെള്ളെരിക്ക്, എരിക്ക് എന്നിങ്ങനെ ര
ഉദയം വാഴ
കർപ്പൂരവള്ളി ഇനം വാഴയ്ക്കു സമാനമാണ് ഉദയം വാഴ. ഒരു കുലയുടെ ശരാശരി തൂക്കം 35 കിലോയോളം വരും. ന
പഴവർഗകൃഷിയിൽ താരമായി ഷിബു
ഭൂമിയല്ല, കൃഷി ചെയ്യാൻ മനസാണു വേണ്ടത്. ആവശ്യത്തിനു സ്ഥലമില്ലാത്തതിനാൽ പെരുവഴിയിൽ പോലും പഴ
സഞ്ചാരികളേ ഇതിലെ, ഇതിലെ... കാണാം കാന്തല്ലൂരിലെ സ്ട്രോബെറി ഫാമുകൾ
ഇടുക്കി ജില്ലയിൽ കാന്തല്ലൂരിലെ ഹരിതാഭമായ മലനിരകളെ വർഷം മുഴുവൻ കുളിരണിയിക്കുന്ന മഞ്ഞിന്റെ
അനോന ചെറിമോയ
ആദ്യകാഴ്ചയിൽ ഇതു സീതപ്പഴം ആണെന്നേ തോന്നുകയുള്ളൂ. എന്നാൽ തെറ്റി, ഇത് വിദേശിയാണ്. പേര് അനോന ചെ
ആരോഗ്യത്തിന് സപ്പോർട്ട് സപ്പോട്ട
കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന രുചികരവും ആരോഗ്യദായകവുമായ പഴമാണ് സപ്പോട്ട. മെക്സിക
ഈ വാഴത്തോട്ടം വേറെ ലെവലാ...
സ്കൂളുകളായ സ്കൂളുകളെല്ലാം പച്ചക്കറി കൃഷിയും നെൽകൃഷിയും നടത്തുന്പോൾ തികച്ചും വ്യത്യസ്തമായ കൃ
കൃഷിയിൽ അറുപതാണ്ട്
നെല്ലും മീനും തെങ്ങും വാഴയും പച്ചക്കറികളുമടങ്ങുന്ന കുട്ടനാടൻ സംയോജിത കൃഷിയിൽ ആറ് പതിറ്റാണ്ട
ഓർമശക്തി വർധിപ്പിക്കാൻ ബ്രഹ്മി
ഔഷധരംഗത്തെ ഒറ്റയാനും സമാനതകളില്ലാത്ത ഉന്നതനുമാണ് ബ്രഹ്മി. ദേഹകാന്തി, ഓർമശക്തി, ആയുസ് എന്ന
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
പോലീസ് കണ്ണടച്ചു; സർവകലാശാല കൈയടക്കി എസ്എഫ്ഐ
Kerala
2
അന്നമൂട്ടുന്നവരെ ആർക്കും വേണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ
National
3
പരിശ്രമങ്ങൾ പാഴായി; നിമിഷപ്രിയയുടെ വധശിക്ഷ 16ന്
International
4
പവന് 400 രൂപ വര്‍ധിച്ചു
Business
5
വിംബിള്‍ഡണ്‍ വിതുന്പി
Sports
ADVERTISEMENT
LATEST NEWS
നിപ്പ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു
"ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കി മാറ്റാമെന്ന് നിർമാതക്കൾ കോടതിയിൽ
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
അബ്ദുൽ റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷയില്ല, 20 വർഷം തടവ് ശരിവെച്ച് അപ്പീൽ കോടതി
രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്നുവീണു; രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്
ADVERTISEMENT
ADVERTISEMENT