നിലങ്ങള്‍ കെട്ടിക്കാച്ചി വീണ്ടും വരുന്നു- കൈപ്പാട് അരി
നിലങ്ങള്‍ കെട്ടിക്കാച്ചി വീണ്ടും വരുന്നു-  കൈപ്പാട് അരി
Friday, September 6, 2019 5:08 PM IST
ആലപ്പുഴയിലെ കായല്‍നിലങ്ങളെപ്പോലെയാണ് ഉത്തര കേരളത്തിലെ കൈപ്പാടുകള്‍. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളുടെ തീരപ്രദേശങ്ങളിലെ നിലങ്ങളാണിത്. പുഴകള്‍ക്കും കായലിനും ക ടലിനുമിടയിലായി ഉപ്പുവെള്ളം കയറി കിടക്കുന്ന പാടങ്ങള്‍. ഉപ്പുവെള്ള ത്തില്‍ വളരാനും ഉയരം വയ്ക്കാനും കഴിയുന്ന നാടന്‍ നെല്ലിനങ്ങളാണ് ഈ പാടങ്ങളിലെ കൃഷി. കൈപ്പാട് അരിയുടെ പ്രത്യേക രുചിയും ഔഷ ധഗുണവും ഇന്നും ഇന്നാട്ടിലെ പഴമക്കാരുടെ മനസിലുണ്ട്. കാര്‍ഷിക മേഖലയില്‍ പൊതുവേയുണ്ടായ അപചയം കൈപ്പാട് നിലങ്ങളേയും ബാ ധിച്ചു. തരിശിട്ട പാടങ്ങളില്‍ കണ്ടലുകള്‍ തഴച്ചുവളര്‍ന്നു. പല നിലങ്ങ ളും നികര്‍ത്തി റോഡു നിര്‍മിക്കുക യും തെങ്ങുവച്ച് പറമ്പാക്കുകയും ചെയ്തു.

എന്നാല്‍ കൈപ്പാട് അരിക്ക് ഭൗമ സൂചിക പദവി ലഭിച്ചതോടെ നെല്‍ കൃഷിയുടെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിത മായി. മൂന്നു ജില്ലകളിലെ കൈപ്പാട് നിലങ്ങളുടെ സംരക്ഷണവും കൃഷി വികസനവും മുന്‍നിര്‍ത്തി കൈപ്പാട് ഏരിയാ ഡവലപ്‌മെന്റ് സൊസൈറ്റി (കാഡ്‌സ്) എന്ന സംവിധാനം രൂപം കൊണ്ടത് അങ്ങനെയാണ്. കൃഷി മന്ത്രി ചെയര്‍മാനായി കൃഷിവകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വകലാ ശാലയുടെയും മേല്‍നോട്ടത്തിലാണ് കാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍. കൈ പ്പാട് നെല്‍കൃഷിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ക്ക് നേതൃത്വം നല്‍കിയ കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ടി. വനജയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഏഴോം കേന്ദ്രീകരിച്ചാണ് കൈപ്പാട് നെല്‍കൃഷിക്ക് പുതുജീവ ന്‍ പകരാനുള്ള യത്‌നം നടക്കുന്നത്.

ഒരുകാലത്ത് ഉത്തരമലബാറിലെ കൈപ്പാട് കൃഷിയുടെ തലസ്ഥാനമായിരുന്നു ഏഴോം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുണ്ടായ ക്ഷാമകാലത്ത് നെല്ലു വാങ്ങി സംഭരിക്കാ നായി തമിഴ്‌നാട്ടില്‍ നിന്നു പോലും വ്യാപാരികള്‍ ഇവിടെ എത്തിയിരുന്നു. ജില്ലയിലെ തന്നെ കാട്ടാമ്പള്ളി മേഖലയിലും കൈപ്പാട് കൃഷിയുടെ പുനരുദ്ധാരണത്തിനുള്ള പ്രവര്‍ത്ത നങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പട്ടുവം പഞ്ചായത്തിലെ പരണൂലില്‍ 20 വര്‍ഷമായി തരിശിട്ടിരുന്ന 60 ഏ ക്കര്‍ കൈപ്പാട് പ്രദേശം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ യാണ് വീണ്ടും കൃഷിയോഗ്യമാക്കിയത്.

സാധാരണ ഏപ്രില്‍, മേയ് മാസ ങ്ങളിലാണ് കൈപ്പാട് കൃഷിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങു ന്നത്. കടുത്ത വേനലില്‍ കൈപ്പാട് നിലങ്ങളിലെ വെള്ളം വറ്റും. ബണ്ടു കെട്ടി വെള്ളം ഒഴുക്കിക്കളഞ്ഞ് നിലം വറ്റിക്കാറുമുണ്ട്. ഇതോടെ ചതുപ്പ് നിലത്തിലെ ജൈവാംശങ്ങള്‍ വെയി ലേറ്റുണങ്ങി നിലത്തിന്റെ വളക്കൂറ് വര്‍ധിക്കും. കെട്ടിക്കാച്ചല്‍ എന്നാണ് ഇതിനെ പരമ്പരാഗത കര്‍ഷകര്‍ വിശേഷിപ്പിക്കുന്നത്. കെട്ടിക്കാച്ചിയ മണ്ണില്‍ നെല്ല് തഴച്ചുവളരുമെന്നാണ് വിശ്വാസം. മഴക്കാലം തുടങ്ങുന്ന തോടെ ഈ മണ്ണില്‍ കപ്പ നടാനായി ചെയ്യുന്നതു പോലെ നിറയെ കൂനക ളെടുക്കും. അവയ്ക്കു മുകളിലാണ് മുളപ്പിച്ചെടുത്ത നെല്‍വിത്തുകള്‍ വിതയ്ക്കുന്നത്. മഴ പെയ്യാന്‍ തുടങ്ങി കൈപ്പാടുകളില്‍ വെള്ളം ഉയര്‍ന്നു തുടങ്ങുമ്പോഴേക്ക് കൂനകള്‍ക്കു മുകളില്‍ മുളച്ചുപൊങ്ങിയ നെല്‍ച്ചെടി കള്‍ അതിനൊപ്പം ഉയരം വയ്ക്കു കയും ആഴത്തില്‍ വേരിറങ്ങുകയും ചെയ്യണം. മഴക്കാലത്തെ വെള്ള ത്തില്‍ ഉപ്പിന്റെ അംശം കുറവാണെ ന്നതും നെല്ലിന് സഹായകമാവും.


ഉപ്പുവെള്ളത്തില്‍ ഉയരത്തില്‍ തഴച്ചുവളരുന്ന ഓര്‍ക്കയമ, കുതിര്, കുണ്ടോര്‍കുട്ടി, പുഞ്ചക്കയമ, ഓര്‍ പ്പാണ്ടി, ഒടിയന്‍, ഒറീസ തുടങ്ങിയ നാടന്‍ നെല്ലിനങ്ങളാണ് പഴയ കാലങ്ങളില്‍ കൃഷി ചെയ്തിരുന്നത്. ഇപ്പോള്‍ ഡോ. വനജയുടെ നേതൃത്വ ത്തില്‍ വികസിപ്പിച്ചെടുത്ത ഏഴോം ഒന്ന്, രണ്ട്, മൂന്ന്, നാല് സീരിസില്‍ പ്പെട്ട പുതിയ വിത്തിനങ്ങളാണ് ഉപയോഗിക്കുന്നത്. ഉപ്പുവെള്ളത്തില്‍ കൂടുതല്‍ ഉയരത്തില്‍ വളരാനും ഒടിഞ്ഞുവീഴാതിരിക്കാനും കഴിവുള്ളവയാണ് ഈ ഇനങ്ങള്‍. കൈ പ്പാട് നിലങ്ങള്‍ക്കു ചുറ്റും വളര്‍ന്നു നില്‍ക്കുന്ന കണ്ടല്‍ച്ചെടികളുടെ വേ രുകള്‍ ഉപ്പുവെള്ളത്തെ നിയന്ത്രിക്കുന്നതിനും മണ്ണിലെ പോഷക ഘടകങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സഹായകമാകുന്നു.

മൂന്നു ജില്ലകളിലായി ആകെ നാലായിരത്തോളം ഹെക്ടര്‍ വരുന്ന കൈപ്പാട് പ്രദേശങ്ങളില്‍ മുപ്പതു ശതമാനത്തോളം മാത്രമാണ് ഇപ്പോള്‍ കൃഷി ചെയ്യാനാവുന്ന നിലയിലുള്ള തെന്ന് ഡോ. വനജ പറയുന്നു. ട്രാക്ടര്‍ ഉള്‍പ്പെടെ നിലവിലുള്ള കാര്‍ഷികയ ന്ത്രങ്ങളൊന്നുംതന്നെ കൈപ്പാട് നില ങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റാത്ത തിനാല്‍ പരമ്പരാഗത രീതിയില്‍ തൊഴിലാളികള്‍ നേരിട്ടിറങ്ങിനിന്നാണ് കൃഷിപ്പണികള്‍ ചെയ്യുന്നത്. കു ട്ടനാട് പാക്കേജിന്റെ ഭാഗമായി ജലാ ശയങ്ങളിലെ പായലും കളകളും നീക്കം ചെയ്യുന്നതിനായി കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തി ല്‍ വാങ്ങിയ ആംഫീബിയന്‍ ട്രക്‌സര്‍ എന്ന സ്വീഡിഷ് യന്ത്രം അടുത്തിടെ ഏഴോത്തെ കൈപ്പാട് നിലങ്ങളില്‍ പരീക്ഷിച്ചുനോക്കിയിരുന്നു. കൈപ്പാ ട് നിലങ്ങളില്‍ നെല്‍കൃഷിക്കായി മണ്‍കൂനകളൊരുക്കാന്‍ വെള്ളത്തില്‍ പൊങ്ങിക്കിടന്നു പ്രവര്‍ത്തിക്കുന്ന ഈ യന്ത്രത്തിന് കഴിയുമെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്. നില മൊരുക്കുന്നതിനുമുമ്പ് കളകള്‍ പൂര്‍ണമായും നീക്കംചെയ്യാനുമാകും. നടീലിനും കൊയ്ത്തിനും നിലവിലുള്ള യന്ത്രസംവിധാനങ്ങളെ ഈ മെഷീനുമായി ബന്ധിപ്പിക്കാനായാല്‍ അത് കൈപ്പാട് കൃഷിക്ക് വളരെ നിര്‍ ണായക നേട്ടമാകും. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അതി നുള്ള പരിശ്രമം തുടരുകയാണെന്ന് ഡോ. വനജ പറഞ്ഞു.

കൈപ്പാട് നിലങ്ങളില്‍ കൃഷി ചെയ്തുകിട്ടുന്ന അരി പ്രത്യേകമായി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തി ക്കുകയാണ് കാഡ്‌സ് ലക്ഷ്യമിടു ന്നത്. ഭൗമസൂചികയുടെ ആനുകൂല്യം കൂടിയാകുമ്പോള്‍ അന്താരാഷ്ട്ര വിപണികളില്‍ പോലും സ്ഥാനം നേടാന്‍ ഉത്തരകേരളത്തിന്റെ ഈ തനതു മാതൃകയ്ക്കായേക്കാം. ഡോ. വനജ: 94952 40048.

ശ്രീജിത് കൃഷ്ണന്‍, കാസര്‍ഗോഡ്
ഫോണ്‍: 96566 24175.