പെരിയാര്‍വാലിയും നാടന്‍ പശുക്കളും
Friday, September 20, 2019 3:46 PM IST
നദികളില്‍ പെരിയ നദി' പെരിയാര്‍. പേരില്‍ തന്നെയുണ്ട് പെരിയാറിന്റെ പെരുമ. കേരളത്തിലെ അഞ്ചു ജില്ലകള്‍ താണ്ടിയൊഴുകുന്ന നദി. ഈ മഹാനദിയുടെ കരയില്‍ ഉത്ഭവിച്ച തനതിനം പശുക്കള്‍സൂടി നമുക്കുണ്ട്. അതാ ണ് പെരിയാര്‍വാലി പശുക്കള്‍. മറ്റു നാടന്‍ പശുക്കളെപ്പോലെ വംശനാശഭീഷ ണി നേരിടുന്ന ഇനമാണ് പെരിയാര്‍വാലി പശുക്കളും. എന്നാല്‍ കേരളത്തിലെ മറ്റു തനതു പശുക്കളെ അപേക്ഷിച്ച് എണ്ണത്തില്‍ കൂടുതലുള്ളതും ഇവ തന്നെ.
പെരിയാര്‍ തീരത്തെ കര്‍ഷകരുമായി സഹകരിച്ച് ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) പെരിയാര്‍വാലി പശുക്കളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് തുടക്കമിടുകയാണ്. പെരിയാര്‍ പശുക്കളുടെ ജനിതക, ശാരീരിക പ്രത്യേകതകളെ കുറിച്ച് കൂടുതലറിയുക, ഒരു പ്രത്യേ ക ബ്രീഡ് പദവി നല്‍കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍. ഐസിഎആ റിന്റെ ശാസ്ത്ര ജ്ഞരടങ്ങുന്ന സം ഘം പെരിയാര്‍ തീര ത്തെ വിവിധ സ്ഥല ങ്ങള്‍ സന്ദര്‍ശി ച്ചു. വിവിധ സാമ്പിളു കള്‍ ശേഖ രിച്ചു. ആരാലും അറിയുകയോ അംഗീ കരിക്കപ്പെടുകയോ ചെ യ്യാതെ വംശനാശത്തി ലേക്കുള്ള വഴികള്‍ നട ന്നു തീര്‍ക്കുന്ന പെരിയാര്‍ വാലി പശുക്കളെ തേടി ഒടുവില്‍ അംഗീകാരവും പരിഗണനയുമെത്തിയത് ഏറെ പ്രതീക്ഷാവഹമാണ്.
ബ്രീഡ് എന്നാല്‍
പ്രകടമായ ശാരീരിക സവിശേഷതകള്‍, പര സ്പരം പ്രജനനത്തില്‍ ഏര്‍പ്പെട്ട് വംശം നിലനിര്‍ ത്താനുള്ള കഴിവ് എന്നിവയുള്ളതിനെയാണ് ഒരു 'ബ്രീഡ്' എന്നു വിളി ക്കുന്നത്. 'ബ്രീഡ്' പദവി ശാസ്ത്രീ യമായി തെളിയിക്കപ്പെടുന്ന തുവരെ 'ഇക്കോ ടൈപ്പ്' അഥവാ ഒരു പ്രത്യേ ക പരി സ്ഥിതിയില്‍ രൂപപ്പെട്ടതും ജീവിക്കുന്നതുമായ ഇനം' എന്ന വിശേഷണ മായിരിക്കും പെരിയാര്‍ വാലി പശുക്കള്‍ക്കും ഏറ്റവും ഉചി തം. വില്വാദ്രി പശുക്കള്‍, ചെറുവ ള്ളി പശുക്കള്‍, വയനാടന്‍ പശുക്കള്‍ ഉള്‍പ്പെടെ കേരളത്തിലെ മറ്റ് തനതി നങ്ങളെക്കുറിച്ചുള്ള വിശദമായ ജനിതക- ശാരീരിക പഠനങ്ങളും ഇ തിന്റെ തുടര്‍ച്ചയായി ഐസിഎആര്‍ നടത്തും.
പെരിയാറിന്റെ തീരത്തും തുരുത്തു കളിലും ഉരുത്തിരിഞ്ഞ ഈ പശുക്കള്‍ ഒരുകാലത്ത് എണ്ണത്തില്‍ ഏറെയു ണ്ടായിരുന്നു. പെരിയാറിനോട് ഇഴ ചേര്‍ന്നു ജീവിക്കുന്ന പെരിയാര്‍വാലി പശുക്കള്‍ക്ക് ആറു നീന്തിക്കടക്കാന്‍ പോലും പ്രാപ്തിയുണ്ട്.
പെരിയാര്‍ പശുക്കളുടെ വംശമേ ഖലയില്‍ സങ്കരയിനത്തില്‍പ്പെട്ട കാളകളുമായുള്ള പ്രജനനം വ്യാപക മായതിനാല്‍ ശുദ്ധയിനങ്ങളെ കണ്ടെ ത്തുകയെന്നത് പ്രയാസകര മാണ്. വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍ തുടങ്ങിയ ഇനങ്ങള്‍ക്കു ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും ലഭിക്കാ ത്തതും പെരിയാര്‍ തീരത്തെ തനതു പശുക്കളുടെ വംശശോഷണത്തിന് ഒരു കാരണമാണ്.
ഒരു മീറ്റര്‍ ഉയരം
ഒരു മീറ്റര്‍ മാത്രമാണ് പശുക്കളുടെ ഉയരം. കുത്തനെ വളര്‍ന്ന് അകത്തേക്കുവളഞ്ഞ, മുകളറ്റം കൂര്‍ത്ത ബലിഷ്ഠമായ കൊമ്പുകളും ആലിലപോലെ പാര്‍ശ്വങ്ങളിലേക്ക് നീണ്ട ചെവികളും തോളിലെ കുഞ്ഞന്‍ പൂഞ്ഞിയും കഴുത്തിനടിയില്‍ ഇളകിയാടുന്ന ഇറക്കമുള്ള താടയും പെരിയാറിനു സ്വന്തം. നിലത്തറ്റം മുട്ടുന്ന വാലും കറുപ്പിന്റെ ഏഴഴകേറും വാല്‍കൊന്തയും കുറുകിയ കുളമ്പുമെല്ലാം പെരിയാര്‍വാലിയുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടും. 'ആട്ടുകൊമ്പു കള്‍' എന്നറിയപ്പെടുന്ന ഇളകിയാടുന്നതു പോലുള്ള കൊമ്പുകളുള്ളവയെയും കൊമ്പുകളില്ലാത്ത പശുക്കളെയും കാണാം. വെളുപ്പ്, കറുപ്പ്, ചാരനിറം, തവിട്ട് തുടങ്ങിയ വര്‍ണ വൈവിധ്യങ്ങള്‍ പെരിയാര്‍ പശുക്കള്‍ക്കുണ്ട്. മുപ്പതു വര്‍ഷത്തിലേറെ ആയുസുള്ള ഈ പശുക്കള്‍ വര്‍ഷാവര്‍ഷം പ്രസവിക്കുന്നതിനാല്‍ 'ആണ്ടുകണ്ണി'എന്ന വിശേഷണവുമുണ്ട്.
മേന്മയേറിയ എ-2 പാല്‍
പരമാവധി മൂന്നു ലിറ്ററാണ് പ്രതി ദിന പാല്‍ ഉത്പാദനമെങ്കിലും പാലി ന്റെ സ്വാദും മണവും ഗുണവുമെല്ലാം പകരം വയ്ക്കാനില്ലാത്തതാണ്. മേന്മയേറിയ എ-2 വിഭാഗ ത്തില്‍പ്പെട്ട പാല്‍. കൈക്കുമ്പിളില്‍ കോരിയെടു ത്താല്‍ വിരലുകള്‍ ക്കിട യിലൂടെ വാര്‍ന്നു പോവാത്തത്ര മാത്രം കട്ടി യും കൊഴുപ്പുമുള്ളത്. കൊഴുപ്പി ന്റെ അളവ് കൂടുതലാണെങ്കിലും കൊഴു പ്പുകണികകളുടെ വലിപ്പം കുറവാ യതിനാല്‍ പാലിന്റെ ദഹനശേഷി ഉയര്‍ന്നതാണ്. ജീവാണു സമൃദ്ധ മായ ചാണകം ജൈവ കൃഷിക്ക് അ ത്യുത്തമമാണ്. മറ്റു നാടന്‍പശു ക്കളുടേതു പോലെതന്നെ പെരിയാര്‍ പശുക്കളുടെയും ചാണകത്തിനും മൂത്രത്തിനും രൂക്ഷ ഗന്ധമി ല്ലെന്നതും എടുത്തുപറയേണ്ട വ സ്തുതയാണ്. കാട്ടിലും മറ്റും മേയുന്നതിനിടെ യേല്‍ക്കുന്ന ചെറുമുറിവുകളൊഴിച്ചാല്‍ മറ്റുരോഗങ്ങളൊന്നും പെരിയാര്‍ പശുക്കള്‍ക്കില്ല.

പെരിയാര്‍ പശുക്കളുടെ പരിപാലനം- വൈവിധ്യങ്ങളേറെ
ഗ്രാമങ്ങളിലെ തങ്ങളുടെ വാസ സ്ഥലങ്ങളില്‍ നിന്നും അതിരാവിലെ തീറ്റതേടിയിറങ്ങുന്ന ഈ പശുക്കള്‍ പത്തോ ഇരുപതോ പശുക്കള്‍ ഉള്‍ പ്പെടുന്ന ചെറുകൂട്ടങ്ങളായി കിലോ മീറ്ററുകളോളം പെരിയാര്‍ തീരത്തും വനത്തിലും മലയടിവാര ത്തുമെല്ലാം മേഞ്ഞുനടക്കും. പശുക്കള്‍ മാത്രമല്ല, കാളക്കൂറ്റന്മാരും കിടാക്കളും കിടാരി ക ളുമെല്ലാം ഈ കൂട്ടത്തില്‍ കാണും. മഴയും വെയിലുമൊന്നും അശേഷം വകവയ്ക്കാതെ പകലന്തിയോളം മേയും. പ്രധാന ആഹാരം വനത്തിലെ പച്ചപ്പുല്ലും വൃക്ഷയിലകളും ഔഷധ ച്ചെടികളു മെല്ലാമാണ്. വേനലില്‍ വനത്തിലെ പച്ചപ്പുല്ല് മായുമ്പോള്‍ ഉണങ്ങിയ ഇലകളും വള്ളിപ്പടര്‍പ്പു കളുമെല്ലാം കഴിച്ച് വിശപ്പടക്കും. ഇടയ്ക്ക് ദാഹമകറ്റാന്‍ പെരിയാറിന്റെ തീരത്തോ, വനത്തിനുള്ളിലെ ചെറിയ കാട്ടരുവികള്‍ക്കരികിലോ പെരിയാര്‍ വാലി പശുക്കള്‍ ഒത്തുകൂടും. ഇണ യെക്കണ്ടെത്തലും ഇണചേരലുമെ ല്ലാം ഈ വനസഞ്ചാര ത്തില്‍ തന്നെ. കടുവ, പുലി, ചെന്നായ് തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണമാണ് ഈ മേച്ചിലിനിടയിലെ പ്രധാനവെ ല്ലുവിളി. വന്യമൃഗങ്ങളുടെ ആക്രമ ണത്തിനിരയായി നിരവധി പശുക്കള്‍ നഷ്ടപ്പെട്ടതായി ഈ മേഖലയിലെ കര്‍ഷകര്‍ സങ്കടത്തോടെ പറയുന്നു.
പകല്‍ മുഴുവന്‍ നീണ്ട വനയാത്ര യ്ക്കു ശേഷം സന്ധ്യയാവാറാ വുമ്പോള്‍ പശുക്കള്‍ കൂട്ടമായി വനമിറങ്ങി തിരികെയെത്തി തോട്ട ങ്ങളിലും കൃഷിയിടങ്ങളിലും തമ്പടി ക്കും. ഭൂതത്താന്‍കെട്ട് ഡാമിനു ചുറ്റുമുള്ള പ്രദേശങ്ങള്‍, പെരിയാര്‍ തീരത്തെ പ്ലാന്റേഷന്‍ കോര്‍പ്പ റേഷന്റെ തോട്ടങ്ങള്‍ എന്നിവിടങ്ങ ളിലെല്ലാം വിശ്രമിക്കുന്ന പശുക്കളെ കാണാം. രാത്രി മുഴുവന്‍ പശുക്കളുടെ വിശ്രമം ഇവിടെയായിരിക്കും. വൈകു ന്നേരമോ അതിരാവിലെയോ ഇവിടെ ങ്ങളിലെത്തിയാല്‍ കണ്ണുനിറയെ നാടന്‍ പശുക്കളെ കണ്ട് മനം നിറയ്ക്കാം.
പകല്‍ മുഴുവന്‍ കാട്ടില്‍ അല ഞ്ഞാണ് പശുക്കളുടെ ജീവിതമെങ്കി ലും ഈ കൂട്ടത്തിലെ ഓരോ പശു വിനും ഉടമകളുണ്ട്. ഈ പശുക്കൂട്ട ത്തില്‍ നിന്നും പ്രസവിക്കാറായതും കറവയുള്ളതുമായ പശുക്കളെ ക ണ്ടെത്തി കര്‍ഷകര്‍ തങ്ങളുടെ വീട്ടി ലേക്ക് കൊണ്ടുപോവുന്നതാണ് പതി വ്. പരമ്പരാഗത രീതിയില്‍ ചെവിക ളുടെ അരിക് ചെറുതായി വെട്ടി പ്രത്യേക അടയാളമിട്ടാണ് കര്‍ഷകര്‍ തങ്ങളുടെ പശുക്കളെ തിരിച്ചറിയു ന്നത്. രാത്രി മുഴുവന്‍ നീണ്ട വിശ്രമ ത്തിനു ശേഷം കിഴക്ക് വെള്ളകീറും മുമ്പ് പശുക്കള്‍ അടുത്ത വനയാ ത്രയ്ക്ക് തയാറാവും. കറവയുള്ള പശുക്കളുടെ കറവ നടത്തിയതിനു ശേഷമാണ് ഉടമസ്ഥര്‍ വനത്തിലേക്കു വിടുക. പശുക്കളും കാളകളും വിശ്ര മിച്ച കൃഷിയിട ങ്ങളില്‍ രാവിലെ നിറയെ ചാണകം നിറഞ്ഞിരിക്കും. കര്‍ഷകര്‍ ഇത് കോരിയെടുത്ത് ജൈവകൃഷിക്കായി മാറ്റിവയ്ക്കും.
നൂറില്‍പരം പെരിയാര്‍വാലി പശുക്കളെ സംരക്ഷിക്കുന്ന തൊഴി ലാളികള്‍ കാലടി എസ്റ്റേറ്റ്, കല്ലാല എസ്റ്റേറ്റ്, മലയാറ്റൂര്‍ തുടങ്ങിയ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴി ലുള്ള തോട്ടങ്ങളിലുണ്ട്. തോട്ടം മേ ഖലയിലെ ജോലിയില്‍ നിന്ന് ലഭി ക്കുന്ന തീരെ ചെറിയ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന ഈ തൊഴിലാളികള്‍ക്ക് അനുഗ്രഹമാണ് ഈ പശുക്കള്‍. പശുക്കളെയും കാളകളെയും ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തിയും പാല്‍ വിറ്റും അവര്‍ അധിക വരുമാനം കണ്ടെ ത്തുന്നു. തങ്ങള്‍ക്കാവശ്യമായ പാല്‍ എടുത്തതിനു ശേഷം ബാക്കി വരുന്ന പാല്‍ ക്ഷീരസഹകരണസംഘങ്ങ ളിലാണ് വില്‍പ്പന നടത്തുന്നത്. പാലിന് മേന്മയേറെയുണ്ടെങ്കിലും അതിനൊത്ത വില ലഭിക്കുന്നില്ലെ ന്നതാണ് കര്‍ഷകരുടെ പരിഭവം. മറ്റു സങ്കരയിനം പശുക്കളുടെ പാലിനോടു ചേര്‍ത്ത് തന്നെ പെരിയാര്‍ പശുക്കളുടെ പാലുമളക്കുന്നതിനാല്‍ മേന്മയുള്ള നാടന്‍ പാലിന് വേണ്ട പരിഗണന കിട്ടാതെ പോവുന്നു.
കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയ ത്തില്‍ പെരിയാര്‍ കരകവിഞ്ഞപ്പോള്‍ നിരവധി പെരിയാര്‍ വാലി പശുക്കളാണ് ചത്തത്. എങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധ പ്പെടു ത്തിയ പ്രളയാനന്തര ജൈവ വൈവി ധ്യ നാശവുമായി ബന്ധപ്പെട്ട റിപ്പോര്‍ ട്ടില്‍പോലും പെരിയാര്‍വാലി പശുക്ക ള്‍ക്കുണ്ടായ പ്രളയാഘാതം ഇടംപിടി ച്ചിട്ടില്ലെന്നതാണ് വസ്തുത.
പെരുമകളുമായി പെരിയാര്‍വാലി
പെരിയാറിന്റെ തീരപ്രദേശങ്ങളായ കോടനാട്, പാണംകുഴി, പാണിയേലി, മലയാറ്റൂര്‍, വടാട്ടുപാറ, കാലടി പ്ലാന്റേഷന്‍, ഭൂതത്താ ന്‍കെട്ട് ഡാമിന്റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പെരിയാര്‍ പശുക്കള്‍ ഏറെയുള്ളത്. ആലുവാപ്പുഴയെന്നും ചൂര്‍ണ യെന്നും പൂര്‍ണയെന്നും പെരിയാറിന് പല പേരുകളുള്ളതുപോലെ ഹൈറേഞ്ച് ഡ്വാര്‍ഫ്, കുട്ടമ്പുഴ കുള്ളന്‍, പാണിയേലി കുള്ളന്‍, അയ്യന്‍പുഴ കുള്ളന്‍ എന്നിങ്ങനെ പെരിയാര്‍ ഒഴുകുന്ന നാടുകളില്‍ പെരിയാര്‍ പശുക്കള്‍ക്കും വിളിപ്പേരുകള്‍ പലതാണ്. നദിയുടെ തീരത്തെ തോട്ടങ്ങളില്‍ വ്യാപകമായതിനാല്‍ 'തോട്ടപ്പശുക്കള്‍' എന്ന പേരും പെരിയാര്‍വാലിക്കു സ്വന്തം. നദീതീരത്തെ കര്‍ഷകരെ കൂടാതെ തോട്ടം മേഖലയിലെ തൊഴിലാളികളും ഈ പശുക്കളെ ഇന്നു സംരക്ഷിക്കുന്നുണ്ട്.
ഡോ. മുഹമ്മദ് ആസിഫ് എം.
ഡയറി കണ്‍സല്‍ട്ടന്റ്
ഫോണ്‍- 9495187522
e mail- [email protected].