കാപ്സിക്കത്തിലെ സോഷ്യല്‍മീഡിയ പാമ്പ്
Wednesday, November 6, 2019 3:33 PM IST
ഓഗസ്റ്റില്‍ ഫേസ്ബുക്കിലെയും വാട്ട്‌സ്ആപ്പിലെയും താരമായിരുന്നു കാ പ്‌സിക്കത്തിലെ വിഷപ്പാമ്പ്. ഈ മാസം ഏറ്റവുമധികം ആളുകള്‍ പങ്കുവച്ച വീഡിയോ കാപ്‌സിക്കം മുറിച്ച് നേര്‍ത്ത പാമ്പിനെ അതി സാഹസികമായി പുറത്തെടുക്കുന്ന വീഡിയോ ആയിരുന്നു. ഭക്ഷണത്തിലെ അടുത്ത പ്രശ്‌നം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. കാപ്‌സിക്കം വിപണിതന്നെ ഇടിഞ്ഞു.
കാപ്‌സിക്കത്തില്‍ കണ്ട പാമ്പിന് ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ വിഷമുള്ള പാമ്പെന്ന ബഹുമതിയും ലഭിച്ചു. ഈ പാമ്പിനെ സ്പര്‍ശിച്ചാല്‍ അധി കം താമസിക്കാതെ മരണമെന്നറിയിച്ച സോഷ്യല്‍മീഡിയ വീഡിയോ വൈറലായി. സഹജീവികളുടെ ജീവന്‍രക്ഷിക്കാനുള്ള മലയാളിയുടെ മനസ് പ്രളയത്തിനു ശേഷം ഒന്നുകൂടി ഉഷാറായി. കണ്ടവര്‍ കണ്ടവര്‍ ഷെയര്‍ ചെയ്തു. എന്തെങ്കിലും ഫോര്‍വേര്‍ഡ് ചെയ്യാന്‍ കാത്തിരുന്നവര്‍ക്ക് കിട്ടിയ 'നിധി'യായി ഈ വീഡിയോ. അവസാനം ഈ വെളുത്ത വിരയുടെ നാമകരണവും നടന്നു. 'സിംല മിര്‍ച്ച്' എന്നായി പേര്. നാമകരണം നടത്തിയ ബ്രസീലിലെ വനിതയ്ക്ക് കിട്ടിയത് പത്തു ലക്ഷം 'ലൈക്ക്'. എന്താപോരെ?
എന്നാല്‍ എന്താണ് ഇതിലെ സത്യാവസ്ഥ? വീഡിയോയില്‍ പരാമര്‍ ശിച്ചപ്പോലെ അത് നമ്മുടെ 'കാപ്‌സിക്കം' അല്ലെങ്കില്‍ 'സിംല മിര്‍ച്ച്' (ഹിന്ദിയില്‍ മിര്‍ച്ച് എന്നാല്‍ മുളക്) ആണ്. മുറിക്കുമ്പോള്‍ അതിനുള്ളില്‍ കണ്ടതോ ഏകദേശം 15- 20 സെന്റീമീറ്റര്‍ നീളമുള്ള വെളുത്ത വിരയും (പാമ്പല്ല.!). ഇത് ഒരു നിമാവിരയാണ്.
ഭൂമിയിലെ ബഹുകോശ ജീവി കളില്‍ ഒരു പ്രധാന വിഭാഗമാണ് നിമാവിരകള്‍. 'നിമറ്റോഡ' എന്ന ഫൈലത്തില്‍ പ്പെടുന്ന ഈ വിരകളെപ്പറ്റി പഠിക്കുന്ന ജീവശാസ്ത്ര ശാഖയെ നെമറ്റോളജി എന്നു വിളിക്കുന്നു. വലിപ്പത്തില്‍ ഇവ കാണിക്കുന്ന വൈവിധ്യം അദ്ഭുതകരമാണ്. ഒരു മില്ലിമീറ്ററിന്റെ (1/100) മുതല്‍ എട്ടു മീറ്റര്‍ വരെ നീളം വരുന്നവ ഇക്കൂട്ടത്തില്‍പ്പെടു ന്നു. തിമിംഗല ത്തിന്റെ പ്ലാസന്റയിലെ പരാദജീവി യായിരുന്നു ഈ ഭീമാകാരനായ എട്ടു മീറ്റര്‍ നീളമുള്ള നിമാവിരകള്‍. എന്നാല്‍ പൊതുവെ നിമാവിരകളില്‍ നല്ലൊരു പങ്കും ഒരു മില്ലി മീറ്ററിനും ഒരു സെന്റിമീറ്ററിനും ഇടയില്‍ വലിപ്പമുള്ളവയാണ്.
സര്‍വവ്യാപിയായ നിമാവിരകളെ കൂടുതല്‍ കാണാന്‍ സാധിക്കുന്നത് മണ്ണിലാണ. ഇത് കൃഷിയിടങ്ങളിലെ ഇവയുടെ പ്രാധാന്യത്തെ സൂചിപ്പി ക്കുന്നു. സസ്യങ്ങളുടെ വേരില്‍ നി ന്നും കോശദ്രവങ്ങള്‍ കുടിച്ച് ജീവി ക്കുന്ന സസ്യജന്യ നിമാവിരകളും മണ്ണിന്റെ ജൈവാധിക്യത്തിലും ഘടന യിലും നല്ലൊരു പങ്കു വഹിക്കുന്ന സ്വ തന്ത്ര നിമാവിരകളും സൂക്ഷ്മ ജീവി കളെയും കുമിളുകളെയും ആഹ രിക്കുന്ന നിമാവിരകളും, കീട നിയ ന്ത്രണത്തില്‍ പ്രധാനസ്ഥാനം വഹി ക്കുന്ന മിത്രനിമാവിരകളും മറ്റു പരാദ നിമാവിരകളും ഇക്കൂട്ടത്തില്‍പ്പെടുന്നു.
വീഡിയോയില്‍ നമ്മള്‍ കണ്ടത് ഷഡ്പദങ്ങള്‍ (പുല്‍ച്ചാടികള്‍, കൊ തുകിന്റെ കൂത്താടികള്‍, ഇലതീ നിപ്പുഴുക്കള്‍, വണ്ടുകള്‍ അവയുടെ പുഴുക്കള്‍), ചിലന്തികള്‍, തേള്‍ എന്നി വയുടെ പരാദ ജീവികളായ മുതിര്‍ന്ന മെര്‍മിത്തിഡ് നിമാവിരകളായിരുന്നു. ഇളം ദശയിലെ (മെര്‍മിത്തി ഡ് നിമാവിരകള്‍ ബാധിച്ച പുഴുക്കള്‍ കാപ്‌സിക്കം മുളകിനെ തുരന്ന് പ്രവേ ശിച്ച ശേഷം ഉള്‍ഭാഗം തിന്നുജീവിക്കു ന്നതിനോടൊപ്പം ഈ നിമാവിരകളും വളര്‍ന്ന് മുതിര്‍ന്ന വിരയായി പുറത്തു വന്നതാണ്. അതുകൊണ്ട് കാപ്‌സി ക്കം കഴിക്കുമ്പോള്‍ അബദ്ധവശാല്‍ മെര്‍മിത്തിഡ് നിമാവിരകള്‍ ഉള്ളില്‍ ചെന്നാലും മനുഷ്യനു ദോഷമില്ല. നല്ലപോലെ വൃത്തിയാക്കിയ ശേഷം പാകം ചെയ്ത് കഴിക്കുന്ന തുവഴി പരാദജീവികളെ നമുക്ക് പൂര്‍ണ മായും ഒഴിവാക്കാന്‍ സാധിക്കും.

ജീവിത ചക്രം
മണ്ണില്‍വച്ച് ഇണചേര്‍ന്ന ശേഷം പെണ്‍ നിമാവിരകള്‍ ചെടികളുടെ ഇലകളില്‍ നൂറുകണക്കിന് മുട്ടകള്‍ നിക്ഷേപിക്കുന്നു. ഇലകളില്‍ പറ്റി പിടിച്ചിരിക്കുന്ന മുട്ടകള്‍ പുല്‍ച്ചാടി കള്‍, പുഴുക്കള്‍ എന്നിവ ഇലതിന്നുന്ന സമയത്ത് ഇവയുടെ ശരീരത്തിനുള്ളി ല്‍ പ്രവേശിക്കുന്നു. ചില സമയങ്ങളി ല്‍ പുറത്ത് നിക്ഷേപിച്ച മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന ഇളം ദശയിലെ ജുവനൈല്‍ നിമാവിരകള്‍ നേരിട്ടും കീടങ്ങളെ തുരന്ന് ശരീരത്തില്‍ പ്രവേശിക്കുന്നു. കീട ശരീരങ്ങളില്‍ വച്ച് മെര്‍മിത്തി ഡ് നിമാവിരകള്‍ അവയുടെ ജീവിത ചക്രം പൂര്‍ത്തീകരിക്കുകയും പൂര്‍ണ മായും പരാദ ജീവിതം നയിക്കുകയും ചെയ്യുന്നു. ഈ കാലഘട്ടത്തില്‍ നിമാവിരകള്‍ കീടത്തെ കൊല്ലുകയി ല്ല. എന്നാല്‍ മുതിര്‍ന്ന നിമാവിരയാ യി പുറത്തു വരുന്ന സമയത്ത് കീട ശരീരത്തില്‍ അവയുണ്ടാക്കുന്ന ദ്വാരങ്ങള്‍ വഴി ശരീര ദ്രവങ്ങള്‍ നഷ്ടപ്പെട്ട് കീടങ്ങള്‍ ചത്തുപോകു ന്നു. അതിനാല്‍ പ്രകൃതിയിലെ ഒരു നല്ല ജൈവകീട നിയന്ത്രണോപാ ധിയാണ് മെര്‍മിത്തിഡ് നിമാവിരകള്‍. അലസമായി നടക്കുന്ന പുല്‍ച്ചാടിക ളെയും തൊഴുപ്രാ ണികളെയും ആശാരി പ്രാണികളെയും പിടിച്ച് വെള്ളത്തിലിട്ടാല്‍ പൂര്‍ണ വളര്‍ച്ചയായ മെര്‍മിത്തിഡ് നിമാവിരകള്‍ ശരീരം തുളച്ച് പുറത്തു വരുന്നത് കാണാന്‍ സാധിക്കും.
ആഗോളാടിസ്ഥാനത്തില്‍ അ മേരിക്കന്‍, യൂറോപ്പ്യന്‍ രാജ്യങ്ങ ളില്‍ ഇവയെ ഉപയോഗിച്ച് കൊതുകു കളുടെ കൂത്താടികളെയും പുല്‍ച്ചാടി കളെയും ജൈവ നിയന്ത്രണം വഴി നശിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും കര്‍ഷക സുഹൃത്തുക്കള്‍ക്കും ഇവ യെ കാണുന്ന പക്ഷം താഴെ പറയുന്ന മേല്‍വിലാസത്തില്‍ ബന്ധപ്പെടാം.
ഡോ. ഗവാസ് രാഗേഷ്
എന്റമോളജിസ്റ്റ്, അഖിലേന്ത്യാ ഫലവര്‍ഗ ഏകോപന ഗവേഷണ പദ്ധതി
വാഴ ഗവേഷണകേന്ദ്രം- കണ്ണാറ, തൃശൂര്‍
ഫോണ്‍: 9495756549