ചേന ചൊറിയാതിരിക്കാന്‍
ചേന ചൊറിയാതിരിക്കാന്‍
* ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയാല്‍ ചൊറിച്ചിലകലും.
* എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരുമാത്രമേ ഉണ്ടാകു. അതു കണ്ടുപിടി ക്കാനായി മുഴുവന്‍ പാവയ്ക്കാ കുരുവും വെള്ളത്തിലിടുക. താഴ്ന്നുകിടക്കുന്നവ മാത്രം വിത്തി നെടുക്കുക.
* കാച്ചില്‍ വള്ളികള്‍ വലത്തോട്ടു ചുറ്റിവിട്ടാല്‍ മാത്രമേ അവ മുകളിലേക്കു കയറൂ.
* പലതരം കളകള്‍ കരുത്തോടെ വളരുന്നിടത്തെല്ലാം പച്ചക്കറികള്‍ നന്നായി കൃഷി ചെയ്യാം.
* പന്തലിട്ട് പാവലും പയറും കൃഷി ചെയ്യുമ്പോള്‍ കീടങ്ങളെ നശിപ്പിക്കാന്‍ കയറുകൊണ്ട് ഉറി പോലെ ഉണ്ടാക്കി ഒരു ചിരട്ട വച്ച് അതില്‍ കീടനാശിനി കലര്‍ത്തിയ കള്ള് ഒഴിക്കുക. ഇത് പന്തലില്‍ അവിടവിടെയായി തൂക്കിയിടണം. കള്ളിന്റെ ഗന്ധത്താല്‍ ആകര്‍ഷിക്കപ്പെട്ട് വരുന്ന കീടങ്ങള്‍ ചിരട്ടയില്‍ പറ്റിയിരുന്ന് , വിഷദ്രാവകം കുടിച്ചു ചാകും. കായ്ഫലങ്ങളില്‍ അവ തൊടുകപോലുമില്ല.
* പച്ചക്കറികള്‍ അരിയുന്നതിനു മുമ്പ് അരമണിക്കൂര്‍ വിന്നാഗിരി കലര്‍ത്തിയ വെള്ളത്തില്‍ മുക്കിവച്ചശേഷം കഴുകിയാല്‍ കുറേയൊക്കെ വിഷം മാറിക്കിട്ടും. പച്ചക്കറികള്‍ അരിഞ്ഞ ശേഷം അല്‍പ്പം ഉപ്പും കൂടി ചേര്‍ത്ത് വെള്ളത്തില്‍ കഴുകിയാല്‍ കീടനാശിനികളുടെ വിഷാംശം കുറച്ചകൂടി ഇല്ലാതാകും.

* മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പിന്‍ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ചു വളരും.
* ചീര തുടങ്ങിയ ചെടികള്‍ക്ക് നേര്‍പ്പിച്ച ഗോമൂത്രം ഒഴിച്ചാല്‍ രോഗപ്രതിരോധ ശക്തി കൂടും. അഞ്ചിരട്ടി വെള്ളം ചേര്‍ത്താണ് ഗോമൂത്രം നേര്‍പ്പിക്കേണ്ടത്.
* പയര്‍ പൂക്കുന്നതുവരെ വളം കുറച്ചേ നല്‍കാവു. പൂക്കാന്‍ തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളര്‍ച്ച നിയന്ത്രിച്ചാല്‍ തണ്ടിന്റെ ബലം കൂടും. വിളവും കൂടും.
* മത്തന്‍ നട്ട് വള്ളി വീശുമ്പോള്‍ മുട്ടുതോറും പച്ചച്ചാണകം വച്ചു കൊടുക്കുക. വള്ളി വേഗം വളരും പെണ്‍പൂക്കളില്‍ മിക്കവയും കായ് ക്കുകയും ചെയ്യും.