അമേരിക്കന്‍ കോഴിക്കായി ഒരു വ്യാപാരക്കരാര്‍
Tuesday, December 10, 2019 3:01 PM IST
ആര്‍സിഇപി കരാറില്‍ നിന്ന് ഇന്ത്യ താത്കാലികമായി പിന്മാറിയെങ്കിലും ഇന്ത്യയിലെ കര്‍ഷകര്‍ക്കു വിനയാകുന്ന മറ്റൊരു തീരുമാനം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. യുഎസില്‍നിന്നുള്ള കോഴിയിറച്ചിയുടെ ഇറക്കു മതിത്തീരുവ 100ല്‍ നിന്ന് 30 ശതമാനമായി വെട്ടിക്കുറയ്ക്കാനുള്ളതാണിത്. ഇതിനായി ഇന്ത്യയുടെമേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം തുടരുകയാണ്. കോഴിയിറച്ചി ഉത്പാദനത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യന്‍ കര്‍ഷകരെ സാരമായി ബാധിക്കാന്‍ പോകുന്ന ഈ ഇറക്കുമതി ഉടമ്പടി ഒപ്പു വയ്ക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഉടമ്പടി യാഥാര്‍ഥ്യമായാല്‍, ഗണ്യമായ വിലക്കുറവില്‍ യുഎസില്‍ നിന്നുള്ള കോഴിയിറച്ചിയും കോഴിക്കാലുകളും (ഡ്രം സ്റ്റിക്ക്) മറ്റും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടും. ഇത് ഇവിടത്തെ കര്‍ഷകരുടെ നട്ടെല്ലൊടിക്കും. തത്ഫലമായി സോയബീന്‍, ചോളം എന്നിവ കൃഷി ചെയ്യുന്നവരുടെ അവസ്ഥയും പരിതാപകരമാകും. ഇറക്കുമതിയില്‍ ഭക്ഷ്യ എണ്ണയും വാനിലയും റബറുമൊക്കെ താറുമാറായ അനുഭവം നമുക്കു മുന്നിലുണ്ട്. അത്തരത്തില്‍ ഒരു ദുരനുഭവം കോഴിവളര്‍ത്തല്‍ മേഖലയില്‍ കൂടി സംഭവിക്കാതിരിക്കട്ടെ.
ആര്‍സിഇപി: തൂത്തെറിയുന്നത് 10 കോടി കര്‍ഷകരുടെ ജീവിതം
ആര്‍സിഇപി സ്വതന്ത്രവ്യാപാര കരാറിനെ പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടത്താതെ വ്യഗ്രതയില്‍ അതില്‍ ഒപ്പുവയ്ക്കാനുള്ള തീരുമാനവും താത്കാലിക പിന്മാറ്റവുമൊന്നും ആത്മാര്‍ഥതയോടെ ആണെ ന്നു വിശ്വസിക്കാനാകില്ല. ഇത് നടപ്പായാല്‍ തൂത്തെറിയപ്പെടുന്നത് ഇന്ത്യയിലെ 10 കോടി ക്ഷീരകര്‍ഷകരുടെ പ്രതീക്ഷകളായിരിക്കും. നിലവില്‍ 10,000 കര്‍ഷകര്‍ മാത്രം പണി യെടുക്കുന്ന ന്യൂസിലന്‍ഡ് പോലുള്ള രാജ്യത്തിലെ വന്‍കിട ഫാമുകളില്‍ നിന്നുള്ള 90 ശതമാനം പാലും കയറ്റുമതി ചെയ്യുകയാണ്. അത്തര ക്കാരുടെ സ്വപ്നമാണ് ഇന്ത്യ പോലു ള്ള വികസ്വര രാജ്യത്തിലെ മാര്‍ക്കറ്റ്. വര്‍ഗീസ് കുര്യനേപ്പോലുള്ള ക്രാന്തദര്‍ശികള്‍ വിഭാവനം ചെയ്തതാണ് ധവളവിപ്ലവം. ഇതിന്റെ ഫലമായി ഇന്ത്യയില്‍ ഉത്പാദന ത്തിലും വില യിലും മാറ്റങ്ങളില്ലാതെ തുടരുന്ന കൃഷി, അനുബന്ധ വ്യവ സായമാണ് ക്ഷീര മേഖല. രാജ്യത്തു പെരുകുന്ന കര്‍ഷക ആത്മഹത്യകള്‍ വിശകലനം ചെയ്യുമ്പോള്‍ ഒന്നു മനസിലാകും. കാര്‍ഷികവൃത്തിയില്‍ മാത്രം ഏര്‍ പ്പെട്ടിരുന്നവരാണ് ആത്മഹത്യ ചെയ്തവരില്‍ ഏറെ. എന്നാല്‍ ക്ഷീര മേഖല കൂടി ഉള്‍പ്പെടുത്തി കൃഷി ജീവിതം നയിച്ചിരുന്നവര്‍ അതില്‍ ഉള്‍പ്പെടുന്നില്ല. ഇത് ഏറെ ആശാ വഹമാണ്.
ഏതാണ്ട് രണ്ടു പതിറ്റാണ്ടായി ഇന്ത്യ പാലുത്പാദനത്തില്‍ ഒന്നാം സ്ഥാനത്താണ്. കന്നുകാലി സമ്പത്തി ലും നമുക്ക് ഒന്നാം സ്ഥാനമുണ്ട്. പ്രതിവര്‍ഷ പാലുത്പാദനം 17.63 കോടി ടണ്ണും ആളോഹരി പാലുത് പാദ നം 374 ഗ്രാമുമാണ്. ലോകം മുഴുവനും ചേര്‍ന്നുള്ള പാലുത്പാദനം ഏക ദേശം 80 കോടി ടണ്ണും ആളോഹരി ഉത്പാദനം ഏതാണ്ട് 290 ഗ്രാം മാത്രമാകുമ്പോഴാണ് നമ്മുടെ രാജ്യ ത്തിന്റെ വില നാം മനസിലാക്കേണ്ടത്.
അതായത് പാലിന്റെയും പാലുത് പന്നങ്ങളുടെയും കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാണ്. ഇനി ഒരു പത്തു വര്‍ഷത്തേക്കെങ്കിലും അങ്ങ നെ തന്നെയായിരിക്കുകയും ചെയ്യും. ഈ അവസ്ഥയിലാണ് വികസിത രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള ആര്‍സിഇപിയുടെ ഭാഗമായ സ്വന്തന്ത്ര വ്യാപാര കരാറിലേക്ക് ഇന്ത്യയിലെ ക്ഷീരമേഖലയും വന്നുപെടുന്നത്. കരാറിന്റെ ഫലമായി യാതൊരു ഇറക്കുമതി തീരുവയും കൂടാതെ പാലും പാലുത്പന്നങ്ങളും ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് പമ്പ് ചെയ്തിറക്കാന്‍ വികസിത രാജ്യങ്ങളിലെ കോര്‍പറേറ്റു കള്‍ക്കാവും. മേഖലാ സമഗ്ര സാമ്പ ത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറിലൂടെ സ്വതന്ത്ര വ്യാപാരത്തിനു വാതിലുകള്‍ തുറന്നിടാനുള്ള കേന്ദ്ര നീക്കത്തിനെതിരേ വിവിധ സംഘ ടനകള്‍ പ്രതിഷേധവുമായി രംഗത്തെ ത്തിയതിനു പിന്നാലെ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ ആര്‍സിഇപി നടപ്പാക്കൂ എന്നാണ് കേന്ദ്രം നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. ഈ അവ സരത്തില്‍, ശക്തവും യുക്തവുമായ നിലപാടുകള്‍ അവതരിപ്പിച്ചു മൃഗ സംരക്ഷണ മേഖലയ്ക്കു താങ്ങാ വേണ്ടത് നമ്മള്‍ ഓരോടുത്തരുടെയും കടമയാണ്.
ഡോ. എസ്. ഹരികൃഷ്ണന്‍
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണൂത്തി