ജൈവകൃഷിക്ക് സംഭവിക്കുന്നത്
Saturday, December 21, 2019 5:09 PM IST
ഇന്ത്യയില്‍ രാസവളങ്ങളുടെയും കൊടിയ വിഷങ്ങളുടെയും ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ കൊണ്ടുപിടിച്ച ശ്രമമാണ് നടത്തുന്നത്. എന്നാല്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന ചില കപടതകള്‍ ഇതിനു പിന്നിലും ഒളിഞ്ഞിരിക്കുന്നു. കേരളവും ജൈവകൃഷിയിലേക്ക് ചുവടു മാറ്റിയിരിക്കുകയാണല്ലോ? കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ചില ജില്ലകള്‍ ജൈവ ജില്ലകളായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. വളമായാലും കീടനാശിനിയായാലും എല്ലാം ജൈവത്തിലേക്കു മടങ്ങാനാണ് ആഹ്വാനം!
ഈ ആഹ്വാനം നടത്തുന്നവര്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ എന്തുചെയ്യുന്നു എന്നു പരിശോധിച്ചാലാണ് പ്രഖ്യാപനങ്ങളിലെ കപടത മനസിലാകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മരച്ചീനി ഇലയില്‍ നിന്ന് ജൈവ കീടനാശിനികള്‍ ഉരുത്തി രിച്ചെടുക്കാനുള്ള ഗവേഷണം ശ്രീകാര്യത്ത് കേന്ദ്ര കിഴങ്ങുവര്‍ഗവിള ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്നു.
ഡോ. ജയപ്രകാശ് എന്ന കൃഷി ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ നട ന്ന ഗവേഷണം ഫലം കണ്ടു. നന്‍മ, മേന്‍മ, ശ്രേയ എന്നിങ്ങനെ മുന്നു ജൈവ കീടനാശിനികള്‍ ഉരുത്തി രിച്ചെടുത്തു.
ചുരുങ്ങിയ കാലം കൊണ്ട് ഏറെ ഫലപ്രദമായ ഈ ജൈവ കീടനാ ശിനികള്‍ കര്‍ഷകര്‍ക്ക് അനു ഗ്രഹമാ യി മാറി. ചുരുങ്ങിയ വില മാത്ര മുള്ള ഈ ജൈവഉത്പന്നത്തിന് വലിയ സ്വീകാര്യത കൈവന്നു. തങ്ങ ള്‍ക്ക് കൈയെത്തും ദൂരത്ത് ഇവ ലഭ്യമാക്ക ണമെന്ന കര്‍ഷകരുടെ നിരന്തര മായ അഭ്യര്‍ഥനമാനിച്ച് എല്ലാ കൃഷി വി ജ്ഞാന കേന്ദ്രങ്ങളിലും ഇവ ലഭ്യ മാക്കുകയും ചെയ്തു. പക്ഷേ ഇപ്പോഴ ത്തെ അവസ്ഥ പരിതാപകരമാണ്.
സെന്‍ട്രല്‍ ഇന്‍സെക്റ്റിസൈഡ് ബോര്‍ഡിന്റെ (സിഐബി)രജിസ് ട്രേഷനും അംഗീകാരവും ലഭിച്ചിട്ടില്ലാ ത്തതിനാല്‍ ഈ ജൈവ കീടനാശിനികള്‍ ഉത്പാദിപ്പിക്കുന്നതിനും വിപ ണനം ചെയ്യുന്നതിനും ഔദ്യോഗി കമായി വിലക്കേര്‍പ്പെടുത്തിയിരി ക്കുന്നു. അര നൂറ്റാണ്ടു മുമ്പ് നിലവില്‍ വന്ന ബോര്‍ഡില്‍ നിന്ന് അംഗീകാരം ലഭിച്ചത് സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഉത്പാദിപ്പിച്ച ഒരേ ഒരു ഉത്പന്ന ത്തിനു മാത്രമാണെന്നാണ് വിവരം.
ബാക്കിയെല്ലാം സ്വകാര്യ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ഉത്പന്ന ങ്ങള്‍ക്ക്. കേരള കാര്‍ഷിക സര്‍വക ലാശാല വികസിപ്പിച്ച് കര്‍ഷകര്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന ഉത്പ ന്നങ്ങള്‍ക്കു പോലും സിഐബിയുടെ ഔദ്യോഗിക അംഗീകാരമില്ല. ഈ കടമ്പ കടന്നുകിട്ടാനുള്ള ടെസ്റ്റുകള്‍ക് ചെലവ് കോടികളാണ്.
ഈ ടെസ്റ്റുകള്‍ നടത്തി സാക്ഷ്യ പത്രം നല്‍കേണ്ട ലബോറട്ടറികളെ ല്ലാം സ്വകാര്യമേഖലയിലും. ഇത്തരം വിരോധാഭാസങ്ങളിലൂടെയാണ് ഇന്ത്യയുടെ ജൈവകൃഷി നടന്നു നീങ്ങുന്നത്. കൃഷിക്കാരന്‍ നാടിന്റെ നട്ടെല്ലാണ്, നാഡിമിടിപ്പാണ്, ആത്മാവാണ് എന്നൊക്കെ പുട്ടിന് പീര ഇടുംപോലെ കൊട്ടിഘോഷിക്കുന്ന നാട്ടിലാണ് ഇതും നടക്കുന്നത്.
മുരളീധരന്‍ തഴക്കര