സസ്യങ്ങള്‍ക്ക് മഴക്കാല ചികിത്സ
സസ്യങ്ങള്‍ക്ക് മഴക്കാല ചികിത്സ
Monday, July 13, 2020 3:07 PM IST
മേടച്ചൂട് ഒതുങ്ങി. മഴക്കാലം എത്തിക്കഴിഞ്ഞു. കാര്‍ഷിക കേരളത്തിനിത് നടീല്‍ കാലം. വിരി പ്പുകൃഷിക്കായി ഒരുക്കിയ ഞാറ്റ ടികള്‍ പാടത്തു തളിര്‍ വീശിക്കഴി ഞ്ഞു. മഴക്കാല പച്ചക്കറി കൃഷിപ്പണി കളും തുടങ്ങി ക്കഴിഞ്ഞു. മഴയില്‍ തിമിര്‍ത്തുല്ലസിച്ചു തൊടിയില്‍ നില്‍ ക്കുന്ന ഓണവാഴകള്‍ കുലയ്ക്കാന്‍ തയാറെടുക്കുകയായി. കൃഷിയെ മഴ ഒരുപരിധി വരെ സഹായിക്കുമെങ്കി ലും കനത്ത മഴ പലപ്പോഴും പ്രതികൂ ലമായേക്കാം. മഴയ്‌ക്കൊപ്പം കീട- രോഗാക്രമണങ്ങള്‍ കൂടിയായാലോ? മഴക്കാലത്ത്, കീടങ്ങളെക്കാള്‍ രോഗ ങ്ങളാണു കൂടുതല്‍. സൂക്ഷ്മ ജീവിക ള്‍ മൂലമുണ്ടാകുന്ന രോഗങ്ങളില്‍ കുമിള്‍ രോഗങ്ങളാണ് മഴക്കാലത്തധി കവും. മണ്ണില്‍ ധാരാളം രോഗകാരി കളായ സൂക്ഷ്മാണുക്കളുണ്ട്. ഇവ മഴയത്ത് സജീവമാകും. ഇവമൂലം വിവിധ രോഗങ്ങള്‍ തലപൊക്കി ത്തുട ങ്ങും. അതിനാല്‍ പലവിധമുള്ള സസ്യസംരക്ഷണ മാര്‍ഗങ്ങള്‍ മഴക്കാ ലത്തും മഴയ്ക്കുമുമ്പുമായി ചെയ്തു തീര്‍ക്കേണ്ടതുണ്ട്. സസ്യങ്ങളെ ബാ ധിക്കുന്ന മഴക്കാല രോഗങ്ങളും സംര ക്ഷണ മാര്‍ഗങ്ങളും ചര്‍ച്ചചെയ്യുകയാണ് ഈ ലേഖനത്തില്‍.

പച്ചക്കറി വിളകളിലെ രോഗങ്ങള്‍

1. തൈ ചീയല്‍

മഴയും അമിത ജലസേചനം മൂലവും പ്രധാനമായി കാണുന്ന രോഗമാണ് തൈ ചീയല്‍. നഴ്‌സറിയില്‍ വളര്‍ത്തി യെടുക്കുന്ന തക്കാളി, വഴുതന, മുളക് തൈകളിലാണ് ഈ രോഗം പ്രധാന മായും കാണപ്പെടുന്നത്. പിത്തിയം, ഫൈറ്റോഫ്‌ത്തോറ എന്നീ കുമിളു കളാണ് കാരണം. ഇതുമൂലം തൈ കള്‍ കടചീഞ്ഞ് അഴുകി വീഴുന്നു. വി ത്തു മുളക്കാതെയുമിരിക്കാം.

പ്രതിരോധ മാര്‍ഗങ്ങള്‍

* തവാരണകളില്‍ നീര്‍വാര്‍ച്ച ഉറപ്പു വരുത്തുക.
* ആഴ്ചയിലൊരിക്കല്‍ രണ്ടുശതമാനം വീര്യമുള്ള സ്യൂഡോമോണസ് ലായനി തളിക്കുക.
* ബോര്‍ഡോ മിശ്രിതം ഒരു ശതമാനം വീര്യത്തില്‍ അല്ലെങ്കില്‍ കോപ്പര്‍ ഓ ക്‌സിക്ലോറൈഡ് ലായനി ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക.

2. കായ് അഴുകല്‍

കായ്കള്‍ കറുത്തപാടുകളോടെ കുഴിഞ്ഞ്, അഴുകി പോകുന്നതാണ് രോഗലക്ഷണം.

പ്രതിരോധ മാര്‍ഗങ്ങള്‍

* സ്യൂഡോമോണസ് ഉപയോഗിച്ച് വിത്തുപരിചരണം നടത്തുക.
* രോഗം ബാധിച്ച കായ്കള്‍ നശി പ്പിക്കുക.
* രോഗം രൂക്ഷമാണെങ്കില്‍ ബോര്‍ ഡോ മിശ്രിതം ഒരുശതമാനം അല്ലെ ങ്കില്‍ മങ്കോസെബ്, കാര്‍ബന്‍ ഡാസിം, തുരിശ് എന്നിവയില്‍ ഏതെ ങ്കിലുമടങ്ങിയ കുമിള്‍നാശിനി തളിച്ചു കൊടുക്കുക.

3. പയറിലെ ആന്ത്രാക്നോസ് അഥവാ കരിവള്ളി

തണ്ടുകളിലും ഇലകളിലും കറുത്ത പാടുകള്‍ കാണപ്പെടുന്നു. ക്രമേണ ഇതു കൂടിച്ചേര്‍ന്ന് ഇല കരിച്ചിലാകുന്നു. തണ്ടുകള്‍ പഴുത്തു പോകുകയും ചെയ്യുന്നു.

* സ്യൂഡോമോണസ് ഉപയോഗിച്ച് വിത്തു പരിചരണം ചെയ്യുക.
* രണ്ടാഴ്ചയിലൊരിക്കല്‍ രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോമോണസ് ലായനി(20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്) തളിച്ചു കൊടു ക്കുക.
* രോഗം രൂക്ഷമാകുന്ന അവസ്ഥയില്‍ കാര്‍ബന്‍ഡാസിം അല്ലെങ്കില്‍ കോപ്പ ര്‍ഓക്‌സിക്‌ളോറൈഡ് ലായനി തളിക്കുക.

4. ചീരയിലെ ഇലപ്പുള്ളി രോഗം

ചീരയിലെ മഴക്കാല രോഗമാണ് ഇലപ്പുള്ളി. വൈക്കോല്‍ നിറത്തി ലുള്ള പുള്ളികളായി തുടക്കത്തില്‍ കാണപ്പെടുന്നു. രോഗം രൂക്ഷമാ കുമ്പോള്‍ പുള്ളിക്കുത്തേറ്റ ഭാഗ ങ്ങളില്‍ സുഷിരങ്ങള്‍ രൂപപ്പെടുന്നു. പച്ചച്ചീരയ്ക്ക് രോഗപ്രതിരോധ ശേഷി കൂടുതലായതിനാല്‍ പച്ചച്ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടു ന്നത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.

പ്രതിരോധ മാര്‍ഗങ്ങള്‍

20 ഗ്രാം പച്ചച്ചാണകം ഒരുലിറ്റര്‍ വെ ള്ളത്തില്‍ കലക്കി തെളിയെടുത്തു 20 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്തു തളിക്കുന്നത് രോഗം തടയുന്നതിനു സഹായിക്കും. ഇത് നാലില പ്രായം മുതല്‍ മാസത്തിലൊരിക്കല്‍ തളിക്കാ വുന്ന താണ്.

5. വെണ്ടയിലെ ഇലപ്പുള്ളി രോഗം

ഇലകളുടെ ഇരുവശവും കറുത്ത നിറത്തിലുള്ള പുള്ളികള്‍ കാണ പ്പെടും. ഈ ഇലകള്‍ ക്രമേണ കരി യുകയും കൊഴിഞ്ഞു പോകു കയും ചെയ്യുന്നതാണ് രോഗലക്ഷണം.

പ്രതിരോധ മാര്‍ഗങ്ങള്‍

$ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലി റ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടാഴ്ച യിലൊരിക്കല്‍ ഇലകളുടെ ഇരുവ ശത്തും തളിക്കുന്നതു വഴി ഈ രോഗ ത്തെ നിയന്ത്രിക്കാം.

6. വെള്ളരി വിളകളിലെ ഡൗണി മില്‍ഡ്യു

വെള്ളരിവര്‍ഗ വിളകളില്‍ മഴക്കാ ലത്തു കാണുന്ന ഒരു പ്രധാന രോഗ മാണിത്. ഇലകളില്‍ മഞ്ഞ പ്പൊട്ടുകള്‍ കാണുന്നതാണ് രോഗലക്ഷണം. ഇവ ക്രമേണ മഞ്ഞളിച്ചു കരിയുന്നു.

ഈ രോഗം തടയാനായി 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ള ത്തില്‍ കലക്കി രണ്ടാഴ്ചയിലൊരി ക്കല്‍ തളിക്കാം.

വാഴയിലെ രോഗങ്ങള്‍

1. മാണം അഴുകല്‍

നീര്‍വാര്‍ച്ച കുറഞ്ഞ തോട്ടങ്ങളിലും പാടത്തും കൃഷി ചെയ്യുന്ന വാഴകളില്‍ സാധാരണയായി കാണപ്പെടുന്നു. ഇലകള്‍ മഞ്ഞളിച്ചു കൂമ്പിലകള്‍ വിടരാതെ നില്‍ക്കുന്നതാണ് പ്രധാന ലക്ഷണം. രോഗം രൂക്ഷമാകുന്ന തോ ടെ വാഴ മറിഞ്ഞു വീഴുന്നു. രോഗബാ ധയുള്ള വാഴയുടെ മാണം ചീഞ്ഞു ദുര്‍ഗന്ധവും ഉണ്ടാകുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

* തോട്ടങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പു വരുത്തുക
* നടുന്നതിനായി രോഗബാധ യില്ലാത്ത തോട്ടങ്ങളിലെ കന്നുകള്‍ ഉപയോഗിക്കുക.
* രോഗം രൂക്ഷമാകുന്ന സാഹചര്യ ങ്ങളില്‍ കോപ്പര്‍ ഓക്‌സിക്‌ളോ റൈഡ് ലായനി കടഭാഗത്ത് ഒഴു ച്ചുകൊടുക്കുക.

* കെട്ടി കിടക്കുന്ന വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡര്‍ കിഴികെട്ടിയിടുക.


2. സിഗെറ്റോക അഥവാ ഇലപ്പുള്ളി രോഗം

കാലവര്‍ഷാരംഭത്തോടു കൂടി ഈ കുമിള്‍രോഗവും വാഴയില്‍ കണ്ടു തുടങ്ങുന്നു. ഇലകളില്‍ മഞ്ഞനിറ ത്തിലുള്ള ചെറിയ പൊട്ടുകളും വരകളുമായി കാണപ്പെടുന്ന ഇത് പതിയെ വ്യാപിച്ചു മധ്യഭാഗം കരി ഞ്ഞു വലിയ പുള്ളികളായി മാറുന്നു.

പ്രതിരോധ മാര്‍ഗങ്ങള്‍

* തോട്ടങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പു വരുത്തുക.
* രോഗംബാധിച്ച ഇലകള്‍ മുറിച്ചു മാറ്റുക.
* രോഗം രൂക്ഷമാകുന്ന സാഹചര്യ ങ്ങളില്‍ ബോര്‍ഡോ മിശ്രിതം അല്ലെ ങ്കില്‍ കാര്‍ബന്‍ഡാസിം രണ്ടാഴ്ചയില്‍ ഒരിക്കല്‍ തളിച്ചു കൊടുക്കുക.


ദീര്‍ഘകാല വിളകളിലെ രോഗങ്ങള്‍

1. തെങ്ങിലെയും കമുകിലെയുംകൂമ്പു ചീയല്‍

നാമ്പോല അഴുകി വാടി ഒടിഞ്ഞു തൂങ്ങുന്നതും വലിച്ചാല്‍ എളുപ്പ ത്തില്‍ ഊരിവരുന്നതും കൂമ്പു ചീയലിന്റെ പ്രധാന ലക്ഷണ ങ്ങളാണ്. ചീഞ്ഞ ഭാഗങ്ങളില്‍ ദുര്‍ഗ ന്ധവും ഉണ്ടാ യിരിക്കും. ഇളം പ്രായ ത്തിലുള്ള തെങ്ങിനെയും കമുകിനെ യുമാണ് എളുപ്പത്തില്‍ രോഗം ബാധി ക്കുന്നത്. ഇതിനാല്‍ ഇവയ്ക്കു പ്രത്യേക ശ്രദ്ധ കൊടു ക്കേണ്ടതാണ്.

മഴക്കു മുമ്പും ശേഷവും ഒരുശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം നാമ്പോലയിലും ചുറ്റുമുള്ള ഓല കളിലും തളിക്കുക. മഴയ്ക്കു മുമ്പേ മണ്ട വൃത്തിയാക്കണം.

രോഗം ബാധിച്ച കമുകിലെയും തെ ങ്ങുകളിലെയും ഒടിഞ്ഞു തൂങ്ങിയ നാമ്പോലയും ചീഞ്ഞഭാഗങ്ങളും ചെത്തിമാറ്റി നശിപ്പിച്ച ശേഷം മുറി പ്പാടുകളിലും ചുറ്റുഭാഗത്തും ബോര്‍ ഡോ കുഴമ്പു പുരട്ടണം. പ്ലാസ്റ്റിക് കവറോ വാഴയിലയോ ഉപയോഗിച്ച് പൊതിഞ്ഞു സൂക്ഷിക്കണം.

മഴക്കാലങ്ങളില്‍ മാങ്കോസെബ് എന്ന കുമിള്‍ നാശിനി തുളയിട്ട പോളി ത്തീന്‍ കവറുകളില്‍ രണ്ടു ഗ്രാം വീതം നിറച്ച് നാമ്പോലക്കു ചുറ്റുമുള്ള രണ്ടു മൂന്നു ഓല ക്കവിളുകളില്‍ വയ്ക്കു ന്നത് രോഗ ശമനത്തിനു സഹാ യിക്കും.

2. മഹാളി

മഴക്കാലത്ത് മച്ചിങ്ങ, ഇളംതേങ്ങ, അടയ്ക്ക എന്നിവ അകാലത്തില്‍ പൊഴിയുന്നതു പതിവാണ്. ഇവയുടെ തൊപ്പിയുടെ താഴെ ചീയുകയും വെള്ളപൂപ്പല്‍ വളര്‍ന്നു പഞ്ഞി പോലെ പൊതിയുകയും ചെയ്യും. ഇതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം.

പ്രതിരോധം


മുന്‍കരുതലായി മഴയ്ക്കു മുമ്പേ മണ്ട വൃത്തിയാക്കണം.

മഴയ്ക്കു മുമ്പും പിന്നീട് 4-5 ദിവസം ഇടവിട്ടും രണ്ടു തവണ മണ്ടയിലും കുലകളിലും ഒരുശതമാനം ബോര്‍ ഡോ മിശ്രിതം അല്ലെങ്കില്‍ 0.5 ശതമാനം കോപ്പര്‍ഓക്‌സി ക്‌ളോറൈഡ് തളിക്കുക.

മറ്റു വിളകള്‍

കശുമാവ്, ജാതി, കുരുമുളക്, വെറ്റില എന്നീ ദീര്‍ഘകാല വിളകളില്‍ മഴ യ്ക്കു മുമ്പും ശേഷവും ബോര്‍ ഡോ മിശ്രിതം തളിക്കുന്നത് മഴക്കാല രോഗങ്ങളായ കട ചീയല്‍, ഇല കൊഴിച്ചില്‍, ദ്രുതവാട്ടം, ആന്ത്രാക്നോസ് എന്നീ രോഗങ്ങളെ പ്രതിരോ ധിക്കാന്‍ സഹായിക്കും.

ഇഞ്ചി, മഞ്ഞള്‍, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജന വിളകളില്‍ അഴുകല്‍ രോഗമുണ്ടാകാന്‍ സാധ്യത യുള്ളതിനാല്‍ മഴക്കാലത്ത് മണ്ണില്‍ ബോര്‍ഡോ മിശ്രിതം ഒഴിക്കണം. ഒരു മാസ ഇടവേളയില്‍ രണ്ടുമൂന്നു തവണ ആവര്‍ത്തിക്കുന്നത് രോഗം പ്രതിരോധിക്കാന്‍ സഹായിക്കും


1. കീടങ്ങള്‍

മഴക്കാലത്ത് കീടശല്യം താരതമ്യേന കുറവാണ്. പുഴുക്കളുടെയോ വണ്ടു കളുടെയോ ആക്രമണം ശ്രദ്ധയിപ്പെട്ടാല്‍ അഞ്ചുശതമാനം വീര്യമള്ള വേപ്പിന്‍കുരുസത്ത് അല്ലെങ്കില്‍ രണ്ടുശതമാനം(20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) ബ്യൂവേറിയ ബാസിയാന എന്ന മിത്രകുമിള്‍ തളിക്കാവു ന്നതാണ്. വേനല്‍കാലത്തു രൂക്ഷ മായി കാണപ്പെടുന്ന നീരൂറ്റി കുടി ക്കുന്ന കീടങ്ങളുടെ ശല്യം മഴ തുട ങ്ങുമ്പോള്‍ സാധാരണ കുറയാറുണ്ട്.

2. ഗാളീച്ച

നെല്ലിന്റെ വിരിപ്പു കൃഷിയെ പ്രധാനമായി ബാധിക്കുന്ന കീടമാണ് ഗാളീച്ച. ഇവയുടെ ആക്രമണം മൂലം നടുനാമ്പ് ഒരു കുഴലായി രൂപാന്തര പ്പെടുന്നു. ലക്ഷ ണങ്ങള്‍ കണ്ടുതുട ങ്ങുമ്പോഴേക്കും നാശം സംഭവിച്ചിട്ടു ണ്ടാകും. ഇതിനാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ കൈക്കൊള്ളേണ്ടതാണ്.

പ്രതിരോധം

* ഒന്നാം വിളയുടെ നടീല്‍ വൈകി പ്പിക്കരുത്.
* ഞാറിന്റെ വേരുകള്‍ ക്‌ളോര്‍പൈറി ഫോസ് കീടനാ ശിനിയില്‍ മുക്കി നടുക.
* കളകള്‍ നിയന്ത്രിക്കുക.
* തണ്ടുതുരപ്പന്‍, ഓലച്ചുരുട്ടിപ്പുഴു ആക്രമണം നെല്ലില്‍ ഇവയുടെ ആക്ര മണം തടയാനായി ട്രൈ ക്കോഗ്രാമ ജാപ്പോ ണിക്കം, ട്രൈക്കോഗ്രാമ ചിലോണിസ് എന്ന പരാദങ്ങളുടെ മുട്ടക്കാര്‍ഡുകള്‍ ഉപയോഗിക്കുക.

നൈട്രജന്‍ വളങ്ങള്‍ അമിതമായി ഉപയോഗിക്കാതിരി ക്കുക, ഞാറ്റടി യില്‍ തണ്ടുതുരപ്പന്‍ ആക്രമണമുണ്ടാ യാല്‍ കാര്‍ട്ടപ് ഹൈഡ്രോക്ലോറൈഡ് എന്ന തരിരൂപത്തിലുള്ള കീടനാ ശിനി ഉപയോഗിക്കുക.

3. പിണ്ടിപ്പുഴു

വാഴയില്‍ പിണ്ടിപ്പുഴുവിന്റെ ആക്രമണ മുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കീടാക്രമണം തടയുന്നതിനായി ഉണങ്ങിത്തൂങ്ങിയ ഇലകള്‍ വെട്ടി മാറ്റണം. ഒരു വാഴയ്ക്ക് 50 ഗ്രാം വേപ്പിന്‍പ്പിണ്ണാക്ക് എന്ന തോതില്‍ താഴത്തെ രണ്ടുമൂന്ന് ഇലക്ക വിളു കളില്‍ ഇട്ടു കൊടുക്കണം.

വാഴത്തോട്ടത്തില്‍ ബ്യൂവേറിയ ബാ സിയാന എന്നെ മിത്രകുമിള്‍ പുരട്ടിയ വാഴത്തടക്കെണി വച്ച് വണ്ടുകളെ ആകര്‍ഷിച്ചു നശിപ്പിക്കാം. 40- 45 സെന്റീമീറ്റര്‍ നീളത്തില്‍ വാഴ ത്തട പൊളിച്ചുകീറിയവശത്ത് മിത്ര കുമിള്‍ തേച്ച് കെണി തയാറാ ക്കാവു ന്നതാണ്.

കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി എല്ലാ സമയത്തും തെങ്ങു കര്‍ഷകര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് കൊമ്പന്‍ ചെല്ലിയുടെയും ചെമ്പന്‍ ചെല്ലിയുടെയും ആക്രമണം. തൈ തെങ്ങുകള്‍ അല്ലെങ്കില്‍ കുറിയ ഇനം തെങ്ങുകളിലാണ് ഇവയുടെ ആക്ര മണം കൂടുതലായി കാണപ്പെടുന്നത്. വിരിഞ്ഞു വരുന്ന ഓലകള്‍ ത്രികോ ണാകൃതിയില്‍ വെട്ടിയ രീതിയില്‍ കാണുന്നതാണ് ആക്രമണ ലക്ഷണം. തടിയില്‍ കവിളുകളുടെ മധ്യത്തില്‍ ദ്വാരങ്ങള്‍ കാണുന്നതും ഇതിലൂടെ പുറത്തേക്കു തള്ളി വരുന്ന ചകിരി നാരുകളുമെല്ലാം കൊമ്പന്‍ ചെല്ലി യുടെ ആക്രമണ ലക്ഷണങ്ങളാണ്. ചെമ്പന്‍ ചെല്ലിയുടെ അക്രമണമുള്ള തെങ്ങിന്‍തടിയിലോ, മണ്ടയിലോ ദ്വാരങ്ങള്‍ കാണാം. തടികളില്‍ കാണ പ്പെടുന്ന ദ്വാരങ്ങളില്‍ നിന്ന് ചുവന്ന ദ്രാവകം ഒലിക്കുന്നതായും കാണ പ്പെടാറുണ്ട്.

ഈ കീടങ്ങളെ പ്രതിരോധിക്കാനായി തെങ്ങിന്റെ മണ്ട വൃത്തിയാക്കി, നാമ്പോലയ്ക്കു ചുറ്റും 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് 250 ഗ്രാം മണ ലുമായി ചേര്‍ത്ത് നിറയ്ക്കുക.

വണ്ടുകള്‍ പെറ്റുപെരുകുന്നതു തടയാനായി ചാണക, വള, കമ്പോസ്റ്റു കുഴികളില്‍ മെറ്റാറൈസിയം മിത്ര കുമിള്‍ പ്രയോഗിക്കാം. ഒരു ക്യൂബിക് മീറ്ററിന് 250 ഗ്രാം കള്‍ച്ചര്‍ 750 മില്ലിലിറ്റര്‍ വെള്ളത്തില്‍ കലക്കി വേണം ഒഴിക്കാന്‍. ചെമ്പന്‍ ചെല്ലി ആക്രമണം തടയാനായി തടികളില്‍ മുറിവുണ്ടാകാതെ ശ്രദ്ധിക്കുക.

4. വേരുതീനിപ്പുഴുക്കള്‍

മണല്‍ പ്രദേശങ്ങളില്‍ കാണുന്ന വേരുതീനിപ്പുഴുക്കള്‍ മഴ തുടങ്ങു ന്നതോടെ പൂര്‍ണദശ ഘട്ടമായ വണ്ടുകളാകും. ഇവയെ ശേഖരിച്ചു നശിപ്പിക്കുക. അതിനായി വിളക്കു കെണികള്‍ സ്ഥാപിക്കാവുന്നതാണ്.

വേനല്‍ക്കാലത്തു ഉഴുതിടുന്നത് പുഴുക്കളെയും സമാധി ദശകളെയും മുകള്‍ നിരപ്പില്‍ എത്തിക്കാനും വെയിലേറ്റു നശിക്കാനും സഹാ യിക്കും.

5. ഒച്ചുകള്‍

മഴക്കാലത്തെ മറ്റൊരു ശല്യമാണ് ഒച്ചുകള്‍. രാത്രിയിലാണ് ഇവ വിള കളെ ആക്രമിക്കുന്നത്. വിവിധ യിനം വിളക ളെയും ഇവ ആക്രമി ക്കുന്നു. ഈര്‍പ്പവും തണലുമുള്ള ഇടങ്ങളില്‍ ഇവയുടെ ആക്രമണം രൂക്ഷമായി രിക്കും. രാത്രിയില്‍ ഒച്ചു കളെ ശേഖരിച്ച് ഉപ്പു വെള്ളത്തിലിട്ടു നശിപ്പിക്കുക.

30 ഗ്രാം പുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതും 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതും തമ്മില്‍ സംയോജിപ്പിച്ചു പുകയില- തുരിശു ലായനി ഉണ്ടാക്കി വിളികളില്‍ തളിക്കാം. വിളകളില്‍ ബോര്‍ഡോ മിശ്രിതം തളിക്കുന്നതും ഒച്ചുകളെ നിയന്ത്രി ക്കാന്‍ സഹാ യിക്കും.

ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍

കൃഷിസ്ഥലത്തു നീര്‍വാര്‍ച്ച ഉറപ്പാ ക്കണം. കീടങ്ങളെ ആകര്‍ഷിച്ചു നശിപ്പിക്കാന്‍ കെണികള്‍ സ്ഥാപി ച്ചിട്ടുണ്ടെങ്കിലും അവയില്‍ വെള്ളം കയറാതിരി ക്കാനുള്ള സംവിധാന ങ്ങള്‍ ക്രമീകരിക്കണം.

കീടനാശിനികള്‍ ഉപയോഗിക്കു മ്പോള്‍ ശിപാര്‍ശ ചെയ്ത അളവില്‍ മാത്രം ഉപയോഗിക്കുക. ഇതിനായി കാര്‍ഷിക വിദഗ്ധരില്‍ നിന്ന് ഉപദേശം തേടേണ്ടതാണ്.

മഴക്കാലത്ത് സാധാരണ കാണുന്ന പ്രധാനപ്പെട്ട കീടരോഗങ്ങളും അവയുടെ നിയന്ത്രണമാര്‍ഗങ്ങ ളുമാണ് ഈ ലേഖനത്തില്‍ പരാമര്‍ശി ച്ചിട്ടുള്ളത്. കൃത്യമായ പ്രതിരോധ നടപടികള്‍ മഴയ്ക്കു മുമ്പേ ചെയ്യു വാന്‍ ശ്രദ്ധിക്കുക. അതുവഴി ഈ കീടരോഗങ്ങളുടെ ആക്രമണ ങ്ങളില്‍ നിന്ന് വിളകളെ രക്ഷിച്ച്, സസ്യാ രോഗ്യം സംരക്ഷിക്കാം. ഇതോടൊപ്പം ഓരോ വിളകള്‍ക്കും ശിപാര്‍ശ ചെയ് ത രീതിയില്‍ കുമ്മായം, വളങ്ങള്‍, സൂക്ഷ്മമൂല കങ്ങള്‍ എന്നിവ നല്‍ കേണ്ടതും സസ്യാരോഗ്യം സംര ക്ഷിക്കാനും വിളകളുടെ പ്രതിരോധ ശേഷി വര്‍ധിക്കാനും അത്യന്താ പേക്ഷി തമാണ്.

പാടത്തെ ശത്രുക്കളെ നേരിടാന്‍

നെല്‍കൃഷിയിലെ ബ്ലാസ്റ്റ്, ഓലകരച്ചില്‍ മുതലായ രോഗങ്ങളെ പ്രതിരോ ധിക്കാന്‍, സ്യൂഡോമോണസ് ഉപയോഗിച്ച് വിത്തു പരിചരണം നടത്താം. രണ്ടുശതമാനം സ്യൂഡോമോണസ് തളിക്കുന്നതും ഫലപ്രദമാണ്.

20 ഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിയെടുത്ത് 20 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്തു തളിക്കുന്നത് ഓലകരിച്ചില്‍ രോഗം തടയുന്നതിനു സഹായിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് പ്രഫസര്‍, കെ.വി.കെ. മലപ്പുറം, ഫോണ്‍: 0494-2686329.

ഡോ. നാജിത ഉമ്മര്‍, ഡോ. പ്രശാന്ത് കെ.
അസിസ്റ്റന്റ് പ്രഫസേഴ്‌സ്, കെ.വി.കെ. മലപ്പുറം