പൊ​രി​ച്ചീ​ര പൊ​ളി​യാ!
കേര​ള​ത്തി​ല്‍ ഒ​രു പ​ക്ഷെ എ​ല്ലാ സ്ഥ​ല​ത്തും അ​റി​യ​പ്പെ​ടാ​ത്ത ഒ​ന്നാ​ണ് പൊ​രി​ച്ചീ​ര. ഇ​തി​ന്‍റെ അ​രി​യി​ല്‍ ധാ​രാ​ളം പ്രോ​ട്ടീ​ന്‍, ഫാ​റ്റ്, കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ്, കാ​ല്‍​സ്യം, അ​യേ​ണ്‍ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു. വി​ത്ത്(​ചീ​ര​യ​രി) വ​റു​ത്ത് എ​ള്ളു​ണ്ട പോ​ല​ത്തെ ഉ​ണ്ട​യാ​ക്കാം. ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളി​ലെ ഇ​ഷ്ട​വി​ഭ​വ​മാ​ണ് ചീ​ര​യ​രി​യു​ണ്ട. ഇ​ങ്ങ​നെ വ​റു​ത്തെ​ടു​ക്കു​ന്ന​തു കൊ​ണ്ടാ​കാം പൊ​രി​ച്ചീ​ര എ​ന്നു പേ​രു​വ​ന്ന​ത്.

വ​ള​രെ​യേ​റെ ഔ​ഷ​ധ​ഗു​ണ​മു​ള്ള ഒ​രു ഇ​ല​ച്ചെ​ടി​യാ​ണി​ത്. മ​റ്റു ചീ​ര​ക​ളെ​പ്പോ​ലെ പോ​ഷ​ക ഗു​ണ​വും രു​ചി​യു​മു​ള്ള ഈ ​ചീ​ര ‘Amaranthaceae’​കു​ടുംബ​ത്തി​ല്‍​പ്പെ​ട്ട​താ​ണ്. വ​ള​രെ ഉ​യ​ര​ത്തി​ല്‍ വ​ള​രു​ന്ന പൊ​രി​ച്ചീ​ര പു​രാ​ത​ന കാ​ലം മു​ത​ലേ ആ​ദി​വാ​സി സ​മൂ​ഹങ്ങ​ൾ‍ കൃ​ഷി ചെ​യ്യു​ന്നു. ത​ണു​പ്പി​ഷ്ട​പ്പെ​ടു​ന്ന ഈ ​ചീ​ര, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണു കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​ടു​ക്കി​യി​ലെ ക​ട്ട​പ്പ​ന, ച​പ്പാ​ത്ത്, ആ​ഴം​കാ​ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും അ​ട്ട​പ്പാ​ടി​യി​ലും അ​ഗ​ളി​യി​ലും ക​ണ്ടു​വ​രു​ന്നു.


സാ​ധാ​ര​ണ ചീ​ര​​പോ​ലെ ന​ട്ടു​പി​ടി​പ്പി​ക്കാം. കൃ​ഷി ചെ​യ്യാം. ദീ​ര്‍​ഘ​കാ​ലം നി​ല​നി​ല്‍​ക്കു​ക​യും ചെ​യ്യും. ഉ​യ​രം വ​യ്ക്കു​ന്ന​തി​ല്‍ ഒ​ന്നാ​മ​നാ​ണ്. ഏ​താ​ണ്ട് പ​ത്ത​ടി​യോ​ളം ഉ​യ​രം വ​രും. വ​ള​രു​ന്ന​ത​നു​സ​രി​ച്ച് മ​റി​ഞ്ഞു വീ​ഴാ​തി​രി​ക്കാ​ന്‍ താ​ങ്ങു കൊ​ടു​ക്ക​ണം. മ​റ്റു ചീ​ര​ക​ള്‍ ന​ടു​ന്ന​തു പോ​ലെ വി​ത്തു​പാ​കി കി​ളി​ർപ്പി​ച്ചു ന​ടാ​വു​ന്ന​താ​ണ്. ജൈ​വ​വ​ള​ങ്ങ​ളി​ട്ട്, പാ​കി കി​ളി​ര്‍​ത്ത​തി​നു​ശേ​ഷം പ​റി​ച്ചു ന​ടു​ന്ന​താ​ണു​ത്ത​മം. അ​ര മീ​റ്റ​ര്‍ അ​ക​ലം കൊ​ടു​ത്തു വേ​ണം ന​ടാ​ന്‍.

സു​രേ​ഷ്‌​കു​മാ​ര്‍​ ക​ള​ര്‍​കോ​ട്
9447468077.