ചെമ്മീന്‍ വൈറസിനെ തടയാന്‍ കരിമീന്‍ വിത്തുത്പാദനം
കണ്ണൂര്‍ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ മത്സ്യകൃഷി വ്യത്യസ്തമാണ്. വൈവിധ്യവത്കരണത്തിലൂടെ ചെമ്മീന്‍പാടത്തു നിന്ന് എങ്ങനെ അധിക വരുമാനമുണ്ടാക്കാമെന്നതിന്റെയും വൈറസ്ബാധ ഒഴിവാക്കാമെന്നതിന്റെയും പാഠങ്ങളാണ് ഇദ്ദേഹം പകര്‍ന്നു നല്‍കുന്നത്. രണ്ടര പതിറ്റാണ്ടായി ചെമ്മീന്‍ പാടങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന പുരുഷോത്തമന് ഈ രംഗത്തുള്ള അനുഭവപാഠങ്ങളും തിരിച്ചറിവുകളുമാണ് ഗുരുനാഥന്മാര്‍.

ചെമ്മീന്‍പാടങ്ങളില്‍ പ്രകൃതിദത്തമായ രീതിയില്‍ കരിമീന്‍ വിത്തുത് പാദിപ്പിച്ചാണ് വൈവിധ്യവത്കരണത്തിലേക്ക് ഇദ്ദേഹം കടന്നത്. പാടങ്ങളില്‍ പതിവായി ചെമ്മീന്‍ കൃഷി ചെയ്യുമ്പോള്‍ വൈറസ്ബാധയുണ്ടാകുന്നതിന്റെ കാരണം തേടിയുള്ള യാത്രയാണ് കരിമീന്‍,പൂമീന്‍ കൃഷിയിലേക്കുള്ള വഴി തുറന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഒരു കിലോ കരിമീന്‍ 380 രൂപക്കും പൂമീന്‍ 250 രൂപയ്ക്കുമാണ് വില്‍പ്പന നടത്തിയത്. അവശേഷിച്ച കരിമീനുകളെ വിത്തു ത്പാദനത്തിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.
150 ഗ്രാം മുതല്‍ 200 ഗ്രാം വരെയുള്ള കരിമീന്‍ 500 മുതല്‍ 2000 വരെ കുഞ്ഞു ങ്ങളെ വിരിയിക്കുമെന്ന് പുരുഷോത്തമന്‍ പറയുന്നു. മുട്ടയിട്ടാല്‍ 24 മണി ക്കൂറിനുള്ളില്‍ വിരിയുമെന്ന പ്രത്യേകതയുമുണ്ട്. ഇങ്ങിനെ വിരിഞ്ഞ ലക്ഷക്കണക്കിനു കരിമീന്‍ കുഞ്ഞുങ്ങ ളാല്‍ സമ്പന്നമാണിന്ന് പുരുഷോത്ത മന്റെ പാടം. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ക്ഷാമമുള്ളതിനാല്‍ കരിമീന്‍ കുഞ്ഞു ങ്ങള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. കാരണം കേരള ത്തില്‍ ആലപ്പുഴയില്‍ മാത്രമാണ് കരിമീന്‍ വിത്തുത്പാദനം നടക്കുന്നത്. ആലപ്പുഴയില്‍ 18 രൂപക്കു കൊടുക്കുന്ന കരിമീന്‍ വിത്ത് 10 രൂപയ്ക്കാണ് പുരുഷോത്തമന്‍ നല്‍ കുന്നത്. ഉപ്പു വെള്ളത്തിനു പുറമെ ശുദ്ധജലത്തില്‍ അല്‍പം ഉപ്പിട്ടു കൊടുത്തും കരിമീന്‍ കുഞ്ഞുങ്ങളെ വളര്‍ത്താം. വെള്ളത്തിലെ ലവണാം ശം നിയന്ത്രിക്കുന്നതിനും മത്സ്യകൃ ഷിക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഇദ്ദേഹം എപ്പോഴും സന്നദ്ധനുമാണ്.

പക്ഷേ കരിമീന്‍ കുഞ്ഞുങ്ങളെ ശേഖരിക്കുകയെന്നത് അത്ര എളുപ്പ മല്ലാത്തതിനാല്‍ മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കുന്നവര്‍ക്കാണ് ഇവ നല്‍കുന്നത്. പാടത്ത് ചെറിയ കുഴിയുണ്ടാക്കി മരക്കുറ്റി കുഴിച്ചിട്ട് അതിനു ചുറ്റും തീറ്റയിട്ടുകൊടുക്കും. ഇതു തിന്നാനെ ത്തുന്ന കുഞ്ഞുങ്ങളെ വലയിലാക്കി യാണു വിത്തു ശേഖരണം. രാത്രിയില്‍ ടോര്‍ച്ച് വെട്ടത്തില്‍ കുഞ്ഞുങ്ങളുടെ കണ്ണുകളുടെ തിളക്കം വ്യക്തമായി കാണാന്‍ കഴിയുമെന്നതിനാല്‍ രാ ത്രിയിലാണ് കുഞ്ഞുങ്ങളെ വില്‍ ക്കാനായി പിടിക്കുന്നത്. ചെമ്മീന്‍ കൃഷി പോലെ കരിമീന്‍ കൃഷി ലാഭകരമ ല്ലെങ്കിലും കരിമീന്‍ വിത്തുത്പാദനം നഷ്ടമല്ലെന്ന് ഇദ്ദേഹം പറയുന്നു. ചെ മ്മീന്‍ പാടങ്ങളില്‍ മറ്റു മത്സ്യങ്ങളെയും വളര്‍ത്തി വൈവിധ്യവത്കരണത്തിലൂ ടെ ജലകര്‍ഷകര്‍ക്ക് ഭീഷണിയാകുന്ന വൈറസ്ബാധ ഒഴിവാക്കാമെന്നും അ ധിക വരുമാനം നേടാമെന്നും ഇദ്ദേഹം പറയുന്നു.

കൃഷിവകുപ്പ് ഫിഷറീസ് വകുപ്പു മായി സഹകരിച്ച് ചെമ്മീന്‍ ഫാമു കളില്‍ പച്ചക്കറികൃഷി നടത്തണ മെന്ന് മുന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശ മുണ്ടായിരുന്നു. എന്നാല്‍ പദ്ധതി പ്രായോഗികമല്ലെന്ന വാദം നിരത്തി അനുവദിച്ച അഞ്ചുകോടിയുടെ ഫണ്ടു പയോഗപ്പെടുത്താതെ ഫിഷറീസ് വകുപ്പ് പിന്മാറുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചെമ്മീന്‍ പാടത്തിന്റെ ബണ്ടുകളില്‍ പച്ചക്കറി കൃഷി നടത്തി അധിക വരുമാനമുണ്ടാക്കാമെന്ന് ഇദ്ദേഹം തെളിയിച്ചിരുന്നു. മൂന്നു ചെ മ്മീന്‍ പാടങ്ങളിലായി അഞ്ചര ഹെക്ട റിലാണ് ഇദ്ദേഹം ചെമ്മീന്‍ കൃഷി ചെയ്യുന്നത്.

ചെമ്മീന്‍ കര്‍ഷകരുടെ സംഘടന യായ കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡ ന്റായ പുരുഷോത്തമന്‍ ജലകര്‍ഷക രുടെ സൊസൈറ്റിയായ അക്വാക ള്‍ച്ചര്‍ ഡവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (അഡ്‌കോസ്) ചെയര്‍ മാന്‍ കൂടിയാണ്. ഫോണ്‍: പുരുഷോത്തമന്‍: 8281632470

പീറ്റര്‍ ഏഴിമല
9249332430