നെൽകൃഷിയിൽ നൂ​റു​മേ​നി വി​ള​വു​മാ​യി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ
നെൽകൃഷിയിൽ  നൂ​റു​മേ​നി വി​ള​വു​മാ​യി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ
മേ​ലൂ​ർ: നാ​ലു​മാ​സം മൂ​പ്പെ​ത്തി​യ നെ​ല്ലി​നെ മ​ഴ​യി​ൽ മു​ക്കി ക​ള​യാ​തെ നൂ​റു​മേ​നി കൊ​യ്തെ​ടു​ത്തു മേ​ലൂ​രി​ലെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ.

പെ​രു​ന്പാ​വി​ലെ ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ലെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും മേ​ലൂ​ർ ക​രേ​ട​ൻ ദേ​വ​സി മാ​സ്റ്റ​റു​ടെ മ​ക​നു​മാ​യ ജ​സ്റ്റി​ൻ ഡേ​വി​സാ​ണ് വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള 60 സെ​ന്‍റ് ഭൂ​മി​യി​ൽ നെ​ൽ​കൃ​ഷി ചെ​യ്ത​ത്.

ജ്യോ​തി ഇ​ന​ത്തി​ലു​ള്ള നെ​ൽ വി​ത്താ​ണ് ഇ​റ​ക്കി​യ​ത്. വി​ത​യ്ക്കാ​ൻ പ​ണി​ക്കാ​രെ കി​ട്ടാ​ത്ത​തുകൊ​ണ്ട് ആ ​പ്ര​വ​ർ​ത്ത​ന​വും ജ​സ്റ്റി​ൻ ഏ​റ്റെ​ടു​ത്തു. ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലും ജോ​ലി​ക്കു പോ​കു​ന്ന​തി​നു മു​ന്പും പി​ന്നീ​ടും ര​ണ്ടു​മ​ണി​ക്കൂ​ർ വീ​ത​മാ​ണ് ജ​സ്റ്റി​ൻ കൃ​ഷി​ പ​ണി​ക​ൾ ചെ​യ്യു​ന്ന​ത്.


ക​ള​നീ​ക്കു​ന്ന​തും പ​രി​പാ​ല​ന​വും തു​ട​ങ്ങി എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും ജ​സ്റ്റി​നാ​ണു ചെ​യ്യു​ന്ന​ത്. സ​ഹാ​യി​ ആയി സു​ഹൃ​ത്ത് കെ.​വി. ദേ​വ​സി​യു​മു​ണ്ട് കൂട്ടിന്. മ​ണ്ണു പ​രി​ശോ​ധ​ന ന​ട​ത്താ​തെ ചെ​യ്ത കൃ​ഷി​ക്ക് മ​ഞ്ഞ​പ്പു രോ​ഗം പി​ടി​പെ​ട്ടെ​ങ്കി​ലും മരുന്നു പ്രയോഗം കൊണ്ട് അവയെല്ലാം പരിഹരിക്കാൻ സാധിച്ചു.

2019-ൽ ​കൈ​തോ​ല​പ്പാ​ട​ത്ത് മൂ​ന്ന​ര​യേ​ക്ക​റി​ൽ നെ​ൽ​കൃ​ഷി ചെ​യ്ത​തി​ന്‍റെ അ​നു​ഭ​വ സ​ന്പ​ത്തി​ലാ​ണ് ഇ​വി​ടെ​യും കൃ​ഷി​യി​റ​ക്കി​യ​ത്.

അ​മ്മ അ​ന്ന​വും ഭാ​ര്യ റോ​സ്മോ​ളും മ​ക്ക​ളാ​യ ആ​രോ​ൺ, ആ​ന്‍റ​ൺ എ​ന്നി​വ​രും കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ ജസ്റ്റിന്‍റെ സ​ഹാ​യി​ക​ളാ​ണ്.

ലിക്സൺ വർഗീസ്