ഔഷധക്കൂട്ടായും ഭക്ഷണ ചേരുവ യായും പുകയില ഉത്പന്നങ്ങളുടെ ഘടകമായും ക്ഷേത്രോത്സവത്തോടനു ബന്ധിച്ചു മാണ് പ്രധാനമായും ആഭ്യ ന്തര വിപണിയില്‍ ഏലം വിറ്റഴിക്കു ന്നത്. ഗള്‍ഫ് നാടുകളില്‍ പാനീയമായും ഉപയോഗിക്കുന്നുണ്ടത്രേ.
കഴിഞ്ഞ രണ്ടു സീസണുകളില്‍ ഏലക്കായ്ക്ക് ഉണ്ടായ വന്‍ വില വര്‍ധനവ് ഉപഭോഗത്തില്‍ മാന്ദ്യം വരുത്തിയിട്ടുണ്ടെന്നാണ് ഒരു നിഗമനം. വിലയിലുണ്ടായ അത്ഭുതകരമായ കുതിച്ചുചാട്ടം കൃഷി വ്യാപനത്തിന് കാരണമാകുകയും ചെയ്തു.
പുതിയ തരം വിത്തിനങ്ങള്‍ വരെ ഉപയോഗിച്ചു. മുമ്പ് 20 ഡിഗ്രിയില്‍ കൂടുതല്‍ അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നാല്‍ ഏലം കൃഷി പ്രയോജനപ്പെടില്ലായി രുന്നു. പുതിയ വിത്തിനങ്ങളുടെ ആവിര്‍ഭാവത്തോടെ ഇതിന് മാറ്റം വന്നതും കൃഷി വ്യാപനത്തിനു കാരണമായി.
നിലവില്‍ ഒരുകിലോ ഏലം ഉത്പാദിപ്പിച്ചു മാര്‍ക്കറ്റിലെത്തിക്കാന്‍ 1200 രൂപയെങ്കിലും ചെലവു വരു മെന്നാണു കണക്ക്. കീടനാശിനികളു ടെയും വളങ്ങളുടെയും വമ്പന്‍ വില ക്കയറ്റവും കൂലിവര്‍ധനയും കൃഷി ച്ചെലവ് വര്‍ധിപ്പിച്ച ഘടകങ്ങളാണ്.
ഏലക്കായുടെ വില ഉയരുന്നതിനനുസരിച്ചു കുത്തക കമ്പനികള്‍ അവരുടെ കീടനാശിനികളുടെയും വളങ്ങളുടെയും കൃഷി അനുബന്ധ സാധനങ്ങളുടെയും വില വര്‍ധിപ്പി ച്ചാണ് കൃഷിച്ചെലവ് കൂട്ടിയത്. ഉത്പന്ന വില ഉയരുന്നതിനനുസരിച്ച് അനുബന്ധ സാധനങ്ങള്‍ക്ക് വിലകൂട്ടി കുത്തക കമ്പനികള്‍ കൊള്ളയടി ക്കുന്നതു നിയന്ത്രിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൃഷിച്ചെലവ് നിയ ന്ത്രിച്ചു നിര്‍ത്താനുളള പരിശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല.
വിപണിയിലെ ചൂഷണവും കര്‍ ഷകര്‍ ആരോപണമായി ഉന്നയിക്കു ന്നുണ്ട്. ലേലത്തിലാണ് ഓരോ ദിവസത്തെയും ഏലത്തിന്റെ വില നിശ്ചയിക്കുന്നത്. ലേലം വിലയുടെ ശരാശരിയാണ് അടിസ്ഥാന വില. ലേല കേന്ദ്രങ്ങളില്‍ ശരാശരി വില കുറക്കുന്ന തന്ത്രമുണ്ടെന്ന് ആക്ഷേപമുണ്ട്. ഉത് പാദനം കുറവാണെന്നു പറയുമ്പോഴും ലേല കേന്ദ്രങ്ങളിലെ ലേല പതിവ് കുറയുന്നില്ല.
ശരാശരി 1,50,000 കിലോ ലേലത്തിനു വരുന്നുണ്ട്. വ്യാപാരികള്‍ അവരുടെ ഏലക്കാ ഗ്രേഡു ചെയ്തു മേന്മയുള്ളവ തരം തിരിച്ച് വേറെ വില്പന നടത്തി മേന്മ കുറഞ്ഞവ വീണ്ടും ലേലത്തില്‍ വച്ചു ശരാശരി വില കുറയ്ക്കുകയാണെ ന്നാണ് ആക്ഷേപം. വലിപ്പവും നിറവും സത്തും കൂടുതലുള്ളവ തെരഞ്ഞു മാറ്റി ബാക്കി വരുന്നതാണ് പുനര്‍ ലേലത്തിനു വയ്ക്കുന്നത്.
അതി നാലാണ് ലേലത്തിലെ പതിവ് കൂടി നില്‍ക്കുന്നതത്രേ. നിശ്ചിത ശതമാനം മുന്തിയ കായ് ഉള്ളവയും മുന്തിയ ഇനം കായ്കള്‍ ഇല്ലാത്തവയും വെവ്വേ റെ ലേലത്തിനു വച്ചാല്‍ ശരാശരി വില കുറയാതെ സാധാരണ കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കുമെന്നാണ് കര്‍ഷ കര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഏലക്കായുടെ വിലയിടിവ് തടഞ്ഞു നിര്‍ത്താനായില്ലെങ്കില്‍ സംസ്ഥാന ത്തിന്റെ സമ്പദ് ഘടന തന്നെ അവതാളത്തിലാകും. ദിവസവും പരിചരണം വേണ്ട കൃഷിയാണ് ഏലം. പരിചരണം കുറഞ്ഞാല്‍ കൃഷി പാടെ നശിക്കും. ഉത്പന്നത്തിന് ന്യായവില ലഭിച്ചില്ലെങ്കില്‍ ഏലം കൃഷി പരി ചരണം താറുമാറാകും. വരുമാനവും ഇല്ലതാകും. ഒരു നാടുതന്നെ കഷ്ടത്തിലാകും.
ഉദ്പാദന ചെലവു കുറയ്ക്കു ന്നതിനും പുതിയ വിപണികള്‍ കണ്ടെത്തുന്നതിനും അടിയന്തര നടപടി ഉണ്ടാകണം. കയറ്റുമതി വര്‍ധിപ്പിക്കാനും ശ്രമം ഉണ്ടാകണം. ഏലക്കായില്‍ കീടനാശിനിയുടെ അളവ് അനുവദനീയമായ അളവിലും കൂടുതലായി കണ്ടെത്തിയതും കൃത്രിമ നിറം ചേര്‍ക്കുന്നതും കയറ്റുമതിക്ക് തടസമാകുന്നതായി ആക്ഷേപമുണ്ട്. ഫോണ്‍: 9447082268
കെ. എസ്. ഫ്രാന്‍സിസ്