വരും കാലങ്ങളിൽ ഉത്പാദനം ഇനിയും കുറയാനാണ് സാധ്യത. കടുത്ത മഴ മൂലം ലോകത്ത് ഏറ്റവും കൂടുതൽ കൊക്കൊ ഉത്പാദിപ്പിക്കുന്ന ഐവറി കോസ്റ്റിൽ ഉത്പാദനം പൂർണ തോതിലായിട്ടില്ല.
കഴിഞ്ഞ 3-4 മാസമായി കൊക്കൊ കരുവിന്റെ ഡിമാൻഡ് വൻതോതിൽ കൂടാൻ ഇതും കാരണമായിട്ടുണ്ടെന്നു അന്താരാഷ്ട്ര കൊക്കോ ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി.
ഏതായാലും കൊക്കൊ കുരുവിന്റെ ആവശ്യകതയും ലഭ്യതയും കണക്കിലെടുത്താൽ അടുത്ത പത്തു വർഷത്തേയ്ക്ക് വില ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യത.
ദേശീയതലത്തിലും കൊക്കൊയുടെ ഉപയോഗം പ്രതിവർഷം 10 ശതമാനം വർധിക്കുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആഭ്യന്തര ഉത്പാദനം ഏതാണ്ട് 28,426 ടണ്‍ ആണെന്നാണ് കണക്ക്.
എന്നാൽ ഇന്ത്യയിലെ ചോക്ലേറ്റ് ഫാക്ടറികളുടെ ആവശ്യകത ഒരു ലക്ഷം ടണ്‍ കുരുവാണ്. അതായത് നമുടെ മൊത്തം ആഭ്യന്തര ആവശ്യകതയുടെ 72 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുതി ചെയ്യുന്നുവെന്ന് അർഥം.
ഫോണ്‍ : 9446054597
ആർ. ജ്ഞാനദേവൻ ഡെ. ഡയറക്ടർ (റിട്ട.), കേന്ദ്ര കശുമാവ്,
കൊക്കൊ വികസന കാര്യാലയം, കൊച്ചി